For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, പക്ഷേ ഈ ലക്ഷണം

|

വിവിധ കാരണങ്ങള്‍ ആണ് വന്ധ്യതക്ക് പുറകിലുള്ളത്. പലപ്പോഴും ഇത് കൃത്യമായി തിരിച്ചറിയാന്‍ ആവാത്തതാണ് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. സ്ത്രീ വന്ധ്യതയെ അപേക്ഷിച്ച് പുരുഷന്‍മാരിലെ വന്ധ്യതയുടെ ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്തുക എന്നത് വളരെയധികം പ്രയാസമുള്ള ഒന്നാണ്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. മാത്രമല്ല വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ മറ്റ് മാറ്റങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്യ അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.

Most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്Most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്

പുരുഷനില്‍ ബീജം ഉത്പാദിപ്പിക്കുന്നത് വൃഷണങ്ങളിലാണ്. എന്നാല്‍ ബീജത്തിന്റെ എണ്ണത്തിലുണ്ടാവുന്ന കുറവ് പോലും ഇത്തരത്തില്‍ വന്ധ്യതക്ക് കാരണമാകുന്നുണ്ട്. വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ വന്ധ്യത എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. പുരുഷനിലെ വന്ധ്യത തരിച്ചറിയാന്‍ പലപ്പോഴും അല്‍പം ശ്രമകരമാണ്.

പല കാരണങ്ങള്‍ കൊണ്ടും വന്ധ്യത കണ്ടെത്തുന്നത് പുരുഷ വന്ധ്യതയില്‍ നിര്‍ണായകമാണ്. പല കാരണങ്ങള്‍ കൊണ്ടും പുരുഷന്‍മാരില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് പുരുഷന്‍മാരിലും സ്ത്രീകളിലും വന്ധ്യതയുണ്ടാവുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ നമുക്ക് കണ്ടെത്താവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

 ബീജങ്ങളുടെ അഭാവം

ബീജങ്ങളുടെ അഭാവം

ബീജങ്ങളുടെ അഭാവം കാരണം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ബീജങ്ങളുടെ അഭാവം പുരുഷ വന്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണം വളരെ വലുതാണ്. പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്. ഇത് വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളും പുരുഷന്‍മാരിലും ഉണ്ടാവുന്ന വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും ലൈംഗിക മരവിപ്പിനും ഉദ്ദാരണ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വ്യായാമം ചെയ്യുക, യോഗ ചെയ്യുക എന്നിവയെല്ലാം ഇത്തരത്തില്‍ പ്രതിസന്ധികള്‍ കുറക്കുന്നതാണ്.

പുകവലി

പുകവലി

പുകവലിക്കുന്നവരില്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പുകവലിക്കാരില്‍ ബീജത്തിന്റെ ചലന ശേഷി കുറക്കുകയും ബീജങ്ങളുടെ എണ്ണത്തില്‍ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പുകവലി കുറക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

Most read:ഗര്‍ഭിണി സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്, കാരണംMost read:ഗര്‍ഭിണി സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്, കാരണം

മദ്യപാനം

മദ്യപാനം

മദ്യപാനികളിലും വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവരില്‍ ബീജസംഖ്യ വളരെ കുറവായിരിക്കും. മദ്യപിക്കുന്നവരില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. മദ്യപാനം ബീജങ്ങളുടെ ചലന ശേഷി കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മദ്യപിക്കുന്നത് നിര്‍ത്തുകയാണ് ചെയ്യേണ്ടത്.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

പലപ്പോഴും ശസ്ത്രക്രിയ നടത്തുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നു. പുരുഷന്റെ ജനനേന്ദ്രിയ പരിസരങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയ പലപ്പോഴും വന്ധ്യതക്കുള്ള പ്രതിസന്ധികളിലേക്ക് കാരണമാകുന്നു. ഇതും ബീജ സംഖ്യയെ ചെറുതായി ബാധിക്കാറുണ്ട്.

ലൈംഗിക ബന്ധത്തിലെ പ്രശ്‌നങ്ങള്‍

ലൈംഗിക ബന്ധത്തിലെ പ്രശ്‌നങ്ങള്‍

ലൈംഗിക ബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇത് പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പുരുഷന്‍ പരിഹരിക്കേണ്ടതാണ്. ലൈംഗിക ബന്ധസമയത്ത് പുരുഷന്‍മാരില്‍ ഉണ്ടാവുന്ന അപാകതകളും വന്ധ്യതയിലേക്ക് നയിക്കുന്നു. ശുക്ലത്തിലെ കുറവും ലൈംഗിക ബന്ധസമയത്തുണ്ടാകുന്ന പ്രശ്നങ്ങളും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയാണെങ്കില്‍ അതും വന്ധ്യതയിലേക്ക് നയിക്കുന്നു. ഇത് പെട്ടെന്ന് തിരിച്ചറിയാനാവില്ല എന്നതാണ് സംഗതി വഷളാക്കുന്നത്. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്.

 സംയോജനം നടക്കാത്തത്

സംയോജനം നടക്കാത്തത്

ബീജത്തിന് അണ്ഡവുമായി സംയോജിക്കാന്‍ കഴിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇതിന് കാരണമാകട്ടെ ബീജത്തിന്റെ ചലനശേഷി കുറയുന്നതാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് കൃ്ത്യമായ വൈദ്യസഹായം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 സ്ത്രീകളില്‍ വന്ധ്യത

സ്ത്രീകളില്‍ വന്ധ്യത

സ്ത്രീകളില്‍ വന്ധ്യത മുന്‍കൂട്ടി കണ്ടെത്താവുന്നതാണ്. കുടുംബ ബന്ധത്തിലെ വില്ലനാണ് വന്ധ്യത എന്ന കാര്യത്തില്‍ സംശയം വേണ്ട. വന്ധ്യത ഉണ്ടാവുമോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ മുന്‍കൂട്ടി അറിയാന്‍ ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുഖക്കുരു വര്‍ദ്ധിക്കുന്നു

മുഖക്കുരു വര്‍ദ്ധിക്കുന്നു

മുഖക്കുരു സാധാരണ ഉണ്ടാവുന്ന ഒരു ചര്‍മ പ്രശ്‌നമാണ്. എന്നാല്‍ സ്ത്രീകളില്‍ മുഖക്കുരു വര്‍ദ്ധിക്കുന്നത് പലപ്പോഴും വന്ധ്യതയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. 20 വയസ്സിനു ശേഷം നിങ്ങളില്‍ മുഖക്കുരു വര്‍ദ്ധിക്കുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.

 ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. അമിത രക്തസ്രാവവും ആര്‍ത്തവ സമയത്തെ വേദനയും വന്ധ്യതയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഇത് അസാധാരണമായി കാണുമ്പോള്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 ആര്‍ത്തവം ഇല്ലാതിരിക്കുന്നത്

ആര്‍ത്തവം ഇല്ലാതിരിക്കുന്നത്

സ്ത്രീകളില്‍ ആര്‍ത്തവം ഇല്ലാതിരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ക്രമം തെറ്റിയുള്ള ആര്‍ത്തവം പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. 31 ദിവസത്തില്‍ കൂടുമ്പോള്‍ ആണ് ആര്‍ത്തവം വരുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ആറ് മാസം

ആറ് മാസം

ആറ്മാസം ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഡോക്ടറെ കാണുന്നതിനും ചികിത്സക്കും ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ.

English summary

causes of unexplained infertility in men and women

We have listed some causes of infertility in men and women, read on to know more about it.
X
Desktop Bottom Promotion