സിസേറിയനിലെ പ്രധാന പ്രശ്‌നം അറിയുമോ?

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് പല സ്ത്രീകളും മുന്‍ഗണന നല്‍കുന്നത് സിസേറിയനാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ പലപ്പോഴും നിവൃത്തിയില്ലെങ്കില്‍ മാത്രമേ സിസേറിയന് തയ്യാറാവുകയുള്ളൂ. സ്വാഭാവിത പ്രസവം സാധ്യമല്ലാത്ത സമയത്ത് മാത്രമേ സിസേറിയന്‍ എന്ന വഴിയെ പറ്റി ഡോക്ടര്‍മാര്‍ ആലോചിക്കുകയുള്ളൂ.

സിസേറിയന്‍ ചെയ്യുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ സിസേറിയന്‍ എപ്പോള്‍, സിസേറിയന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നത് പല സ്ത്രീകള്‍ക്കും അറിയില്ല. എന്തൊക്കെയെന്ന് നോക്കാം.

താമസിച്ചുള്ള വിവാഹം

താമസിച്ചുള്ള വിവാഹം

പല കുട്ടികളും ഇന്നത്തെ കാലത്ത് താമസിച്ച് വിവാഹം കഴിയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. ഇത് ഗര്‍ഭധാരണം വൈകുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ പ്രസവസമയത്തുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സിസേറിയന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് അധികവും,

 ഒന്നിനു പുറകേ ഒന്ന്

ഒന്നിനു പുറകേ ഒന്ന്

എന്നാല്‍ ആദ്യ പ്രസവത്തിനു ശേഷം വീണ്ടും സിസേറിയന്‍ തന്നെ ആവശ്യപ്പെടുന്നവരുടെ എണ്ണവും ചില്ലറയല്ല. അതുകൊണ്ട് തന്നെ അടുത്ത ഗര്‍ഭത്തില്‍ വീണ്ടും സിസേറിയന്‍ ആകാം എന്നതാണ് പലരുടേയും രീതി.

അനസ്‌തേഷ്യ

അനസ്‌തേഷ്യ

സ്‌പൈനല്‍ അനസ്‌തേഷ്യയാണ് സിസേറിയന്‍ സമയത്ത് നല്‍കുന്നത്. ഇത് രോഗിക്ക്ക പൂര്‍ണമായും ബോധം നല്‍കും. മാത്രമല്ല രക്തസ്രാവം കുറവും ആയിരിക്കും.

സിസേറിയനും അപകട സാധ്യതയും

സിസേറിയനും അപകട സാധ്യതയും

സിസേറിയനും മറ്റേതൊരു ശസ്ത്രക്രിയയേയും പോലെ അപകട സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല ഇവയൊന്നും.

 ശസ്ത്രക്രിയയിലെ പ്രശ്‌നങ്ങള്‍

ശസ്ത്രക്രിയയിലെ പ്രശ്‌നങ്ങള്‍

അമിത രക്തസ്രാവമാണ് പ്രധാന പ്രശ്‌നം. ഇത് പലപ്പോവും ഗര്‍ഭപാത്രം ചുരുങ്ങാത്തതു കൊണ്ടും രക്തക്കുഴല്‍ മുറിഞ്ഞത് കൊണ്ടും എല്ലാം സംഭവിയ്ക്കാം.

 ആന്തരിക അവയവങ്ങള്‍ക്ക് മുറിവ്

ആന്തരിക അവയവങ്ങള്‍ക്ക് മുറിവ്

ആന്തരിക അവയവങ്ങളായ മൂത്രനാളി, കുടല്‍, മൂത്രസഞ്ചി എന്നിവയ്ക്ക് മുറിവ് പറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 സിസേറിയനു ശേഷം ഭക്ഷണം

സിസേറിയനു ശേഷം ഭക്ഷണം

സിസേറിയനു ശേഷം എപ്പോള്‍ മുതല്‍ ഭക്ഷണം കഴിച്ച് തുടങ്ങണം എന്ന് പലര്‍ക്കും അറിയില്ല. ഛര്‍ദ്ദി ഇല്ലെങ്കില്‍ ആറ് മണിക്കൂറിനു ശേഷം വെള്ളം കുടിയ്ക്കാം. പിറ്റേ ദിവസം മുതല്‍ ഭക്ഷണവും കഴിച്ച് തുടങ്ങാം.

English summary

Why do some pregnant women prefer cesarean delivery in first pregnancy

Why do some pregnant women prefer cesarean delivery in first pregnancy, read on.
Story first published: Monday, March 20, 2017, 17:26 [IST]
Please Wait while comments are loading...
Subscribe Newsletter