സുഖപ്രസവത്തിനു 20 വയസ്സിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

Subscribe to Boldsky

സ്ത്രീകൾക്ക് കൂടുതലായി പ്രത്യുല്പാദന വെല്ലുവിളികൾ കണ്ടുവരുന്ന കാലമാണിത്. പി സി ഒ എസ് ,എൻഡോമെട്രിഷ്യസിസ്, ഫൈബ്രോയിഡ് , അണ്ഡാശയ സിസ്റ്റുകൾ തുടങ്ങിയ പല പ്രശ്നങ്ങളും സ്ത്രീകളിൽ കണ്ടു വരുന്നുണ്ട്.

എന്നാൽ കുഞ്ഞുണ്ടാകാനായി ചില കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകും എന്നതാണ് ഇതിലെ ഒരു നല്ല വാർത്ത. 30 വയസ്സിലെ സുഖപ്രസവത്തിനു 20 ആം വയസ്സിൽ ചെയ്യേണ്ട ചില കാര്യങ്ങൾ.

ഹോർമോൺ സന്തുലനത്തിനാവശ്യമായ ഭക്ഷണം കഴിക്കുക

ഹോർമോൺ സന്തുലനത്തിനാവശ്യമായ ഭക്ഷണം കഴിക്കുക

പ്രത്യുല്പാദനക്ഷമത തരുന്ന ഭക്ഷണങ്ങൾ കഴിക്കുക .മോണോസാച്യുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ സൂര്യകാന്തി വിത്ത് ,അവക്കാഡോ ,സീസണൽ പഴങ്ങൾ ,പച്ചക്കറികൾ എന്നിവ കഴിക്കുക.

അണ്ഡോത്പാദനവും ആർത്തവവും

അണ്ഡോത്പാദനവും ആർത്തവവും

അണ്ഡോത്പാദനവും ആർത്തവവും പോലെയുള്ള പ്രവർത്തനങ്ങൾ നടത്താൻ നിങ്ങളുടെ ശരീരത്തിനു ധാരാളം പോഷകങ്ങൾ ആവശ്യമാണ്. ഓവുലേഷൻ സമയത്തു പച്ചിലച്ചാറുകളും, ആർത്തവത്തിന് മുൻപ് മധുരക്കിഴങ്ങും, ആർത്തവ സമയത്തു ധാരാളം അവോക്കാഡോയും കഴിക്കുക.

സമ്മർദ്ദം അഥവാ സ്ട്രെസ് നിയന്ത്രിക്കാൻ പഠിക്കുക

സമ്മർദ്ദം അഥവാ സ്ട്രെസ് നിയന്ത്രിക്കാൻ പഠിക്കുക

സ്‌ട്രെസ് ഇന്ന് ജീവിതത്തിന്റെ ഭാഗമാണ് .നിങ്ങളുടെ ജീവിതത്തെ സമ്മർദ്ദത്താൽ നിറയ്ക്കാൻ അനുവദിക്കരുത്. ഇത് നിങ്ങളുടെ എൻഡോക്രയിൻ വ്യവസ്ഥയെ മുഴുവനായും ബാധിക്കുന്നു. സമ്മർദ്ദത്തെ നേരിടാനും ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾ ഇതിനെ അവഗണിക്കാനും പഠിക്കുക.

യോഗയും മെഡിറ്റേഷനുകളും

യോഗയും മെഡിറ്റേഷനുകളും

ചില യോഗയും മെഡിറ്റേഷനുകളും ഇതിനു സഹായിക്കും. ഫോട്ടോഗ്രാഫി,ചിത്രരചന, യാത്ര അങ്ങനെ നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുക. ഇവയെല്ലാം സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിക്കും.

 സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍

സൗന്ദര്യ -ഗാർഹിക വസ്തുക്കളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവ നിങ്ങളുടെ ശരീരത്തിൽ കടന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ എന്ടോക്രയിൻ നശിപ്പിക്കുന്ന ലിഥിയം ക്ലോറൈഡ്, ബ്യുട്ടൈൽ ആൽക്കഹോൾ തുടങ്ങിയവ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കരുത്. നിങ്ങളുടെ ചർമ്മത്തിനിണങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുക.

ജനനനിയന്ത്രണ ഗുളികകൾ നിർത്തുക

ജനനനിയന്ത്രണ ഗുളികകൾ നിർത്തുക

ഗർഭനിയന്ത്രണത്തിനു ഗുളികകൾ കഴിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ മുഖക്കുരു വരാതിരിക്കാൻ, ആർത്തവം നിയന്ത്രിക്കാൻ എന്നിവയ്ക്കായി ഗുളികകൾ കഴിക്കാതിരിക്കുക. ശരിയായ മരുന്നിലൂടെ ,ഭക്ഷണത്തിലൂടെ നിങ്ങളുടെ ഹോർമോൺ സന്തുലനം നിലനിർത്തുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    things you should be doing in your 20s to ensure stress-free pregnancy in your 30s

    The good news is that there are some measures you can take to set yourself up to be maximally fertile when you are ready to have a baby
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more