പ്രസവ സമയം ഇങ്ങനെയൊക്കെയാണ്

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാവുന്ന നിമിഷം തന്നെ പലരുടേയും ടെന്‍ഷനും സമ്മര്‍ദ്ദവും പലപ്പോഴും പ്രസവത്തെക്കുറിച്ചായിരിക്കും. എത്രയൊക്കെ ടെന്‍ഷന്‍ ഫ്രീ ആവാന്‍ നോക്കിയാലും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സമ്മര്‍ദ്ദം ഗര്‍ഭിണികളെ പ്രശ്‌നത്തിലാക്കും. എന്നാല്‍ ലേബര്‍ റൂമില്‍ നടക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

ഗര്‍ഭകാല സെക്‌സിന്റെ ഗുണമറിയുന്നത് പ്രസവസമയം

ഗര്‍ഭകാലത്ത് ഡോക്ടര്‍ പോലും പറയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ലേബര്‍ റൂമില്‍ ഏതൊരു പെണ്ണിനും സംഭവിക്കുന്നതാണ്. മാത്രമല്ല ഒരാളും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുകയുമില്ല. ഇത്തരത്തില്‍ ഡോക്ടര്‍ പോലും പറയാന്‍ മടി കാണിക്കുന്ന ചില കാര്യങ്ങള്‍ ലേബര്‍ റൂമില്‍ നടക്കുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ടോയ്‌ലറ്റില്‍ പോകണമെന്ന ചിന്ത

ടോയ്‌ലറ്റില്‍ പോകണമെന്ന ചിന്ത

പ്രസവസമയത്ത് പലപ്പോഴും ഡോക്ടര്‍ പുഷ് ചെയ്യാന്‍ പറയുന്ന സമയത്ത് പലര്‍ക്കും ടോയ്‌ലറ്റില്‍ പോകണമെന്ന ചിന്ത ഉണ്ടാവുന്നു. ആ സമ്മര്‍ദ്ദത്തിന്റെ സമയത്ത് പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും വയറിനുണ്ടാവുന്നു.

 ഡോക്ടര്‍ സഹായിക്കുന്നു

ഡോക്ടര്‍ സഹായിക്കുന്നു

പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും കുഞ്ഞിനെ പുറത്തേക്ക് തള്ളാന്‍ അമ്മക്ക് കഴിയാറില്ല. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയുക, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ കുഞ്ഞിനെ പുറത്തേക്ക് തള്ളുന്ന ഉത്തരവാദിത്വം കൂടി ഡോക്ടര്‍ ഏറ്റെടുക്കേണ്ടതായി വരും.

രക്തസ്രാവം

രക്തസ്രാവം

പ്രസവസമയത്ത് രക്തസ്രാവം ഉണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒമ്പത് മാസം നമ്മള്‍ തടഞ്ഞ് വെച്ച രക്തം എല്ലാം കൂടി ഒരുമിച്ച് പുറത്തേക്ക് വരുന്ന അവസ്ഥ വളരെ ഭയാനകമായിരിക്കും. ഇതിനെ തടയാന്‍ പാഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണ് പ്രസവശേഷം അനുഭവിക്കേണ്ട മറ്റൊരു കാര്യം.

 മുടി കൊഴിച്ചില്‍ ഭീകരം

മുടി കൊഴിച്ചില്‍ ഭീകരം

മുടി കൊഴിച്ചില്‍ ഏത് സമയത്തും ഉണ്ടാവാം. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങളിലം ഈസ്ട്രജന്റെ അളവ് മുടിക്ക് അഴകും ആരോഗ്യവും നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രസവശേഷം ഈസ്ട്രജന്റെ അളവില്‍ കാര്യമായ മാറ്റം തന്നെയുണ്ടാവുന്നു. ഇത് മുടി കൊഴിച്ചില്‍ പ്രസവശേഷം അതിഭീകരമായ വിധത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

 വിങ്ങി വീര്‍ത്ത കാലുകള്‍

വിങ്ങി വീര്‍ത്ത കാലുകള്‍

വിങ്ങി വീര്‍ത്ത കാലുകളാണ് മറ്റൊന്ന്. ഗര്‍ഭകാലത്ത് സാധാരണയായി കാലുകളില്‍ നീരുണ്ടാവാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് കുറയാനും കാരണമാകും. പക്ഷേ പ്രസവശേഷം ചിലരില്‍ ഈ നീര് സ്ഥിരമായി നില്‍ക്കാറുണ്ട്. അതുകൊണ്ടാണ് അവരില്‍ കാലിന്റെ വലിപ്പം വര്‍ദ്ധിക്കുന്നത്.

 രാത്രി കാലങ്ങളിലെ വിയര്‍പ്പ്

രാത്രി കാലങ്ങളിലെ വിയര്‍പ്പ്

രാത്രി കാലങ്ങളില്‍ വിയര്‍പ്പ് കൂടുതല്‍ അനുഭവപ്പെടുന്നതും ഗര്‍ഭിണികളിലെ മറ്റൊരു പ്രതിസന്ധിയാണ്. ചിലരില്‍ ഇത് പനിയിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാനുള്ള സാധ്യതയുണ്ട്.

English summary

Things No One Tells You About Giving Birth

Read the six things no one tells you about giving birth.
Story first published: Wednesday, August 16, 2017, 16:08 [IST]
Subscribe Newsletter