For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തില്‍ സ്ത്രീ മനസ്സിലാക്കേണ്ടത്‌

By Lekhaka
|

ഒരു 'അമ്മ തന്റെ കുഞ്ഞിന്റെ മൂക്കിൽ ചുംബിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ബാക്ക്ഗ്രൗണ്ടിലെ ചിത്രം ,ഒരു മോഡലിനെ വച്ചെടുത്ത ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ വളരെ പ്രശസ്തമാണ്. ഗർഭം എന്നത് ഈ ചിത്രം പോലെയല്ല. ആദ്യമായി ഗർഭിണിയാകുന്ന എല്ലാ സ്ത്രീകൾക്കും ഇത് അനുഭവമുണ്ടാകും.

ബുദ്ധിയുള്ള കുഞ്ഞിന് ഗര്‍ഭകാലത്ത് പിസ്ത

പ്രസവസമയത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് നിറയെ തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. എന്നാല്‍ ഇവയൊന്നും തിരുത്താന്‍ ശ്രമിക്കുകയും ഇല്ല എന്നതാണ് സത്യം. പ്രസവത്തെക്കുറിച്ചും ഗർഭധാരണത്തെപ്പറ്റിയും ഇന്ത്യൻ സ്ത്രീകൾ അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ.

 ഇതൊരു ഉത്തരവാദിത്തമാണ്

ഇതൊരു ഉത്തരവാദിത്തമാണ്

ഇന്ത്യ പല കാര്യങ്ങളിലും 10 മടങ്ങ് വളർന്നിട്ടുണ്ടാകും. എന്നാൽ ചില കാര്യങ്ങൾ അഥവാ അമ്മയെ നോക്കുന്നതുപോലെ നവജാത ശിശുവിനെ നോക്കുന്ന കാര്യത്തിൽ പലതും അവഗണിക്കുന്നതായി കാണാം. ചില പുതിയ അമ്മമാരുടെ അനുഭവത്തിൽ നിന്നുള്ള കുറച്ചു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

മുലയൂട്ടൽ ആദ്യം അത്ര എളുപ്പമല്ല

മുലയൂട്ടൽ ആദ്യം അത്ര എളുപ്പമല്ല

മുലയൂട്ടൽ നല്ല നിറങ്ങളിൽ സുന്ദരമായി വരച്ചിരിക്കുന്നതിനെ ആരും ചോദ്യം ചെയ്യാറില്ല .എന്നാൽ ഇത് പഠിക്കേണ്ട ഒരു കലയാണ്. ഇത് ഒരു സ്ത്രീയിൽ സാധാരണ വരുന്നതല്ല. നാം ശാരീരിക ,മാനസിക, വൈകാരിക തലങ്ങളിലൂടെ കടന്നുപോകുമ്പോൾ കൈവരുന്നതാണ്. സ്ത്രീയും ഒരു സാധാരണ മനുഷ്യനാണ്. ഇവ ചില മധുരമുള്ള നിമിഷങ്ങൾ നമുക്ക് തരുന്നവയാണ്.

 നിങ്ങളുടെ ചർമ്മം മാറുന്നു

നിങ്ങളുടെ ചർമ്മം മാറുന്നു

ഗർഭിണിയാകുമ്പോൾ സ്ത്രീകളുടെ ചർമ്മം വലിയുന്നു. ഇവ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ചില കാര്യങ്ങൾ അനിവാര്യമാണ്. സ്ത്രീകളിൽ നിറവ്യത്യാസവും, കുരുക്കളും ഉണ്ടാകുന്നു. കറുത്ത പാടുകളും മറക്കാനാകാത്ത സ്‌ട്രെച്ച്മാർക്കും എല്ലാം ഉണ്ടാകുന്നു.

തൈറോയിഡും പ്രമേഹവും ദോഷമാണ്

തൈറോയിഡും പ്രമേഹവും ദോഷമാണ്

പല പുതിയ അമ്മമാർക്കും കുഞ്ഞു ജനിച്ചശേഷവും തൈറോയിഡും പ്രമേഹവും കണ്ടുവരുന്നു .പല ഇന്ത്യൻ സ്ത്രീകൾക്കും ഇതിനെക്കുറിച്ച് അറിവില്ല .പ്രസവശേഷവും സ്ത്രീകൾ അവരുടെ ഭക്ഷണവും ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് .തൈറോയിഡ് പിന്നീട് വിഷാദത്തിലേക്കും നയിച്ചേക്കാം.

പ്രസവശേഷമുള്ള വിഷാദം സത്യമാണ്

പ്രസവശേഷമുള്ള വിഷാദം സത്യമാണ്

ഭൂരിഭാഗം ഇന്ത്യൻ ആശുപത്രികളിലും പ്രസവസമയത്തു ഒരു കുടുംബാംഗം കൂടെയുണ്ടാകേണ്ട ആവശ്യകത മനസ്സിലായിട്ടില്ല .അവൾ ഭർത്താവോ ,അമ്മയോ അല്ലെങ്കിൽ രണ്ടുപേരും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു .വേദന ,കുഞ്ഞു ജനിക്കുന്നു ഈയെല്ലാ ഓർമ്മയും സ്ത്രീയിലൂടെ മാത്രം കടന്നുപോകേണ്ട കാര്യമില്ല .പ്രവത്തിലൂടെയുണ്ടാകുന്ന വിഷാദം പ്രസവശേഷം നിയന്ത്രിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് .

 മലബന്ധം നേരിടുക

മലബന്ധം നേരിടുക

പുതിയതായി ഗർഭിണിയാകുന്നവർ ഇത് അറിഞ്ഞിരിക്കേണ്ടതാണ് .നിങ്ങൾക്കുണ്ടാകാവുന്ന അവസ്ഥകൾ മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ് .

 കുഞ്ഞു ജനിച്ചശേഷമുള്ള സങ്കോചങ്ങൾ

കുഞ്ഞു ജനിച്ചശേഷമുള്ള സങ്കോചങ്ങൾ

പ്രസവശേഷം നാലു മുതൽ ആറു ആഴ്ച ആകുമ്പോഴേക്കും ഗര്ഭപാത്രം സങ്കോചിച്ചു തുടങ്ങും .പ്രസവശേഷം ഇത് സാധാരണ വലിപ്പത്തിലേക്ക് മടങ്ങിപ്പോകുന്നത് വേദനയുള്ളതാണ് .സി സെക്ഷനിലാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത് .മുറിവുകൾ ഉണങ്ങുന്നതുവരെ സ്ത്രീകൾ നല്ലവണ്ണം സൂക്ഷിക്കണം .

 സ്‌ട്രെച്ച്മാർക്കുകൾ അവിടെത്തന്നെ ഉണ്ടാകും

സ്‌ട്രെച്ച്മാർക്കുകൾ അവിടെത്തന്നെ ഉണ്ടാകും

ഈ പാടുകൾ മാറ്റാനായി നമുക്ക് ഒന്നും ചെയ്യാനാകില്ല എന്ന കാര്യം സ്വയം മനസിലാക്കുക .ഇത് പൂർണ്ണമായും മാറ്റാനായി ആർക്കും കഴിയില്ല .ചില ക്രീമുകൾ ഇവ മാറ്റാം എന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പൂർണ്ണമായും മാറ്റാൻ ഒന്നിനും ആകില്ല.

English summary

Things Indian women wish somebody told them about pregnancy

pregnancy is not this perfect picture, in fact, it is very daunting for most women especially those experiencing pregnancy for the first time.
Story first published: Wednesday, June 14, 2017, 15:16 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more