For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ തുടര്‍ച്ചയായി ഉണ്ടാവുന്നുവോ, കാരണം

എന്തൊക്കെയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായ അബോര്‍ഷന്റെ കാരണം എന്ന് നോക്കാം

|

അബോര്‍ഷന്‍ എന്നു പറയുന്നത് ഇന്നത്തെ കാലത്ത് സാധാരണമായ ഒന്നല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അവബോധമില്ല എന്നതാണ് സത്യം. പല കാരണങ്ങള്‍ കൊണ്ടും അബോര്‍ഷന്‍ ഉണ്ടാവാം. ജീവിതശൈലിയിലെ മാറ്റങ്ങളും ഇതില്‍ പ്രധാന കാരണമാകുന്നുണ്ട്.

എന്നാല്‍ ചില സ്ത്രീകളില്‍ അബോര്‍ഷന്‍ തുടര്‍ച്ചയായി ഉണ്ടാവാറുണ്ട്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. തുടര്‍ച്ചയായി അബോര്‍ഷന്റെ കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

അണ്ഡം ബീജത്തിന്റേയും ആരോഗ്യം

അണ്ഡം ബീജത്തിന്റേയും ആരോഗ്യം

അണ്ഡം, ബീജം എന്നിവയ്ക്കു ഗുണം കുറയുന്നതാകാം ഒരു കാരണം. ശരീരത്തില്‍ സിങ്ക്, സെലേനിയം, മറ്റു വൈറ്റമിനുകള്‍ എന്നിവ കുറയുന്നത് ഇതിനു കാരണമാകും. ഇത് അബോര്‍ഷന് കാരണമാവുകയും ചെയ്യും. തുടര്‍ച്ചയായ അബോര്‍ഷന്റെ പ്രധാന കാരണമാണ് ഇത്.

 ഹൈപ്പോ തൈറോയ്ഡ്

ഹൈപ്പോ തൈറോയ്ഡ്

സ്ത്രീകളില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കം പലപ്പോഴും തൈറോയ്ഡിലൂടെയായിരിക്കും. ഹൈപ്പോതൈറോയ്ഡ് തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്കുള്ള കാരണമാണ്. ഹോര്‍മോണില്‍ വരുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

 ഉയര്‍ന്ന പ്രമേഹം

ഉയര്‍ന്ന പ്രമേഹം

പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ ഗര്‍ഭകാലത്ത് വര്‍ദ്ധിക്കുന്നത് സ്ത്രീകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. ഇതും ശ്രദ്ധിച്ചില്ലെങ്കില്‍ അബോര്‍ഷനിലേക്ക് നയിക്കുന്നു.

ക്രോമസോം പ്രശ്‌നങ്ങള്‍

ക്രോമസോം പ്രശ്‌നങ്ങള്‍

ക്രോമസോമിന്റെ ചില ഭാഗങ്ങള്‍ മുറിഞ്ഞ് മറ്റു ക്രോമസോമുകളുമായി ചേരുന്ന അവസ്ഥയിലും അബോര്‍ഷന്‍ സംഭവിക്കാം. ഇത് അണ്ഡത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. അബോര്‍ഷന് കാരണമാവുകയും ചെയ്യും.

 സ്‌ട്രെസ്

സ്‌ട്രെസ്

മാനസിക സമ്മര്‍ദ്ദം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടും. ഇത് അബോര്‍ഷനിലേക്ക് നയിക്കുന്നു. ഹോര്‍മോണിലെ വ്യതിയാനം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു.

 ഗര്‍ഭപാത്ര പ്രശ്‌നങ്ങള്‍

ഗര്‍ഭപാത്ര പ്രശ്‌നങ്ങള്‍

ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ഗര്‍ഭപാത്രത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇതും പലപ്പോഴും തുടര്‍ച്ചയായ അബോര്‍ഷന് കാരണമാകുന്നു.

English summary

six Most Common Miscarriage Causes

There are many causes of miscarriage read on to know more about it.
X
Desktop Bottom Promotion