ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ആദ്യസൂചന ഇതാ

Posted By:
Subscribe to Boldsky

ഇരട്ടക്കുട്ടികള്‍ എന്ന് പറയുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന സന്തോഷം ഇരട്ടിയാണ്. അള്‍ട്രാസൗണ്ട് സ്‌കാനിങിനു ശേഷമാണ് ഇരട്ടകുട്ടികളാണെന്ന് കൂടുതല്‍ പേരും തിരിച്ചറിയുന്നത്. എന്നാല്‍ സ്‌കാനിങിനു മുന്‍പു തന്നെ ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികളാണെന്ന് തിരിച്ചറിയാനുളള വഴികള്‍ ഉണ്ടോ? ഈ ചോദ്യം ഗര്‍ഭം ദരിച്ച എല്ലാ സ്ത്രീകളുടെയും മനസില്‍ ഉളളതാണ്. തീര്‍ച്ചയായും ചില ലക്ഷണങ്ങളിലൂടെ നമുക്ക് ഇരട്ടക്കുട്ടികളാണെന്ന് ആദ്യ നാളുകളില്‍ തന്നെ മനസ്സിലാക്കാം.

ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

ഗര്‍ഭം ധരിക്കുമ്പോള്‍ ഇരട്ടക്കുട്ടികളാണ് എന്ന് ആഗ്രഹിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത എല്ലാവര്‍ക്കും ഉള്ളതല്ല. പക്ഷേ ഗര്‍ഭം ധരിച്ചാല്‍ തന്നെ ഇത്തരം ആശങ്കകള്‍ക്ക് ആദ്യം തന്നെ വിരാമമിടാം. എന്തൊക്കെയാണ്. എന്തൊക്കെ ലക്ഷണങ്ങള്‍ നോക്കി ഇരട്ടക്കുട്ടികളെന്ന് നോക്കാം.

 പോസറ്റിവ് ആയ പ്രെഗ്‌നന്‍സി ടെസ്റ്റ്

പോസറ്റിവ് ആയ പ്രെഗ്‌നന്‍സി ടെസ്റ്റ്

മിക്കവരും ഗര്‍ഭദ്ധാരണം നിര്‍ണ്ണയിക്കുന്നത് ആര്‍ത്തവചക്രം ക്രമം തെറ്റുമ്പോഴാണ്. എന്നാല്‍ ഇരട്ടകുട്ടികളാണോന്നറിയാന്‍ ഈ മാര്‍ഗം എങ്ങനെ സഹായിക്കും. വീട്ടില്‍ നിന്നുതന്നെ ഗര്‍ഭദ്ധാരണം മനസിലാക്കാന്‍ എച്ച് സി ജി ഹോര്‍മോണ്‍സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു. ഇരട്ടക്കുട്ടികളാണെങ്കില്‍ ശരീരം കൂടുതല്‍ എച്ച് സി ജി കൂടുതലായി ഉത്പാദിപ്പിക്കുന്നു

 രക്ത പരിശോധന

രക്ത പരിശോധന

എല്ലാവരുടെയും ശരീരം വ്യത്യസ്ഥമാണ്, അതുകൊണ്ടുതന്നെ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ എച്ച് സി ജി ഏറ്റകുറച്ചില്‍ അനുസരിച്ച് ഗര്‍ഭധാരണം നിര്‍ണ്ണയിക്കുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ രക്ത പരിശോധനയിലൂടെ റ്റ്വിന്‍സ് പ്രെഗ്‌നന്‍സി നിര്‍ണ്ണയിക്കാവുന്നതാണ്.

 രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍

രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍

ധാരാളം സ്ത്രീകള്‍ അനുഭവിക്കുന്നതാണ് ഗര്‍ഭാവസ്ഥയില്‍ രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍. പലപ്പോഴും ഇത് ദിവസത്തില്‍ ഏത് സമയത്തും വരാം. തലകറക്കം ഛര്‍ദ്ദി എന്നിവയാണ് ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ കാണാറുളളത്. രാവിലെ ഉണ്ടാവുന്ന ഇത്തരം അസ്വാസ്ഥങ്ങളാണ് ശരീരത്തിലെ എച്ച് സി ജിയുടെ സാനിദ്ധ്യം അറിയിക്കുന്നത്. ചില ഭക്ഷണങ്ങളും ചില ഗന്ധങ്ങളും ഈ സമയങ്ങളില്‍ ഇഷ്ടപ്പെടാതിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ ഇതിന്റെയെല്ലാം അളവ് കുടുന്നതാണ്

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇരട്ടക്കുട്ടികളാണെങ്കില്‍ എന്തെങ്കിലും ഒക്കെ ലക്ഷണങ്ങള്‍ സാധാരണ ഗര്‍ഭധാരണത്തില്‍ നിന്ന് വ്യത്യാസമുള്ളതായി ഉണ്ടാവും. നിങ്ങള്‍ ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്ന് അറിഞ്ഞതിനു ശേഷമുളള പ്രകടമായ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിക്കുന്നു

ഗര്‍ഭകാലത്ത് ശരീര ഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമ്പോള്‍ സാധാരണയിലും കുടുതല്‍ ഭാരം വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ ശരീര ഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഗര്‍ഭദാരണത്തിന് മുന്‍പുളള ശരീര ഭാരവും നിങ്ങളുടെ ഉയരവും ആശ്രയിച്ചായിരിക്കും. ഈ സമയത്ത് ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുകയോ അമിതമായി ഭാരം വര്‍ദ്ധിക്കാനോ പാടില്ല.

നേരത്തെയുളള കുട്ടിയുടെ ചലനം

നേരത്തെയുളള കുട്ടിയുടെ ചലനം

ഗര്‍ഭാവസ്ഥയില്‍ ഏറ്റവും അത്ഭുതകരമായ നിമിഷം എന്നത് നിങ്ങളുടെ കുട്ടിയുടെ ചലനം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമ്പോഴാണ്. ഇരട്ടക്കുട്ടികളാണെങ്കില്‍ കുട്ടിയുടെ ചലനം സാധാരണയേക്കാള്‍ നേരത്തെ ആയിരിക്കും. ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ അഭിപ്രായപ്പെട്ടിട്ടുളളതാണിത്, എന്നാല്‍ ശാസ്ത്രീയമായി ഇതിന് അടിസ്ഥാനമില്ല.

പതിവായുളള ചലനം

പതിവായുളള ചലനം

ഇരട്ട ഗര്‍ഭധാരണത്തില്‍ കുട്ടിയുടെ ചലനങ്ങള്‍ സാധാരണയുളള ഗര്‍ഭവസ്ഥയിലേക്കാള്‍ കൂടുതല്‍ ഉണ്ടാവുന്നതാണ്. ഇതാണ് ഗര്‍ഭധാരണത്തില്‍ ഇരട്ടക്കുട്ടികളാണെന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍.

ദഹനപ്രക്രിയയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍

ദഹനപ്രക്രിയയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍

ദഹനക്കേട്, മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണയായി ഉണ്ടാവുന്ന അസുഖങ്ങളാണ്. നിങ്ങളുടെ ശരീരം രണ്ടു ജീവനുകളെ വഹിക്കുമ്പോള്‍ തീര്‍ച്ചയായും ദഹനപ്രക്രിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. രണ്ടുകുട്ടികളെ വഹിക്കാനായി നിങ്ങളുടെ യൂട്രസ് വളരുമ്പോള്‍ നിങ്ങളുടെ വയറിന്റെ ഇടം കൂടെ എടുക്കുന്നതാണ്. അതിനാല്‍തന്നെ ദഹനപ്രക്രീയയില്‍ ചില പ്രശനങ്ങള്‍ ഉണ്ടാവുന്നതാണ്.

 നടുവേദന

നടുവേദന

ഗര്‍ഭാവസ്ഥയില്‍ നടുവേദന സാധാരണയായി ഉണ്ടാവുന്നതാണ്. എന്നാല്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ നടുവേദന കൂടുതലായി ഉണ്ടാവുന്നതാണ്. കാരണം ഭാരം കൂടും, നിങ്ങളുടെ ഹോര്‍മോണ്‍സ് ശരീരം മുഴുവനും വ്യാപിക്കുന്നതാണ്. ശരീരത്തിന്റെ സെന്‍ര്‍ ഓഫ് ഗ്രാവിറ്റി മാറുന്നതുമാണ് . ഈ മാറ്റങ്ങളെല്ലാംതന്നെ നിങ്ങളുടെ നടുവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്.

English summary

Signs You Might Be Expecting Twins

Think you might be carrying more than one baby? Look for these potential twin pregnancy symptoms and signs.
Story first published: Saturday, July 22, 2017, 11:49 [IST]