ഗര്‍ഭകാലത്ത് ജീരകം കഴിയ്ക്കുന്നതിലെ അപകടം

Posted By:
Subscribe to Boldsky

ഗര്‍ഭിണികളില്‍ ഭക്ഷണം എപ്പോഴും വെല്ലുവിളി തന്നെയാണ്. പലപ്പോഴും ഭക്ഷണത്തില്‍ ഉണ്ടാവുന്ന ചെറിയ അപാകതകള്‍ പോലും ഗര്‍ഭം അലസാനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തില്‍ ഗുരുതര പിഴവുകള്‍ വരാനും കാരണമാകുന്നു. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധ വേണം. ബീജാരോഗ്യത്തിന് ഒരു തക്കാളി ദിവസവും

ജീരകം പോലും ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭസ്ഥശിശുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും അബോര്‍ഷനും വരെ പലപ്പോഴും ജീരകം കാരണമാകുന്നു. എന്നാല്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങളിലൂടേയും നിങ്ങള്‍ക്ക് ജീരകം ഉപയോഗിക്കാം. പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍

 ഗുണവും ദോഷവും

ഗുണവും ദോഷവും

ഗുണവും ദോഷവും ഒരുപോലെയുള്ളതാണ് ജീരകം എന്ന കാര്യത്തില്‍ സംശയമില്ല. ഒരു പരിധി വരെ ഗുണം മാത്രം നല്‍കുന്ന ജീരകത്തിന്റെ ഉപയോഗം അമിതമായ തോതിലായാല്‍ അത് ദോഷകരമായി മാറുന്നു.

അബോര്‍ഷന് കാരണം

അബോര്‍ഷന് കാരണം

പലപ്പോഴും ജീരകത്തിന്റെ അമിതോപയോഗം അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു.

 രക്തസ്രാവത്തിന് കാരണം

രക്തസ്രാവത്തിന് കാരണം

ജീരകത്തിന്റെ അമിതോപയോഗം ഗര്‍ഭകാലത്ത് രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍

സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍

സെന്‍സിറ്റീവ് ചര്‍മ്മമുള്ള സ്ത്രീകളാണെങ്കില്‍ ഒരിക്കലും ജീരകത്തിന്റെ ഉപയോഗം നീട്ടിക്കൊണ്ട് പോകരുത്. ഇത് ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

ഗര്‍ഭിണികളില്‍ സാധാരണ കണ്ട് വരുന്ന ഒന്നാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള ഛര്‍ദ്ദിയും തലചുറ്റലും. ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ജീരകത്തിന്റെ ഉപയോഗം കൊണ്ട് സാധിയ്ക്കുകയുള്ളൂ.

ഗുണങ്ങളും നിരവധി

ഗുണങ്ങളും നിരവധി

എന്നാല്‍ ദോഷത്തോടൊപ്പം ഗുണത്തിനും ഇത് കാരണമാണ് എന്നതാണ് മറ്റൊരു കാര്യം. മിതമായ ജീരകത്തിന്റെ ഉപയോഗം എന്തുകൊണ്ടും ഗുണം ഉണ്ടാക്കുന്നു. പിന്നെ മറ്റേതൊരു വസ്തുക്കളേയും പോലെ അമിതോപയോഗം പലപ്പോഴും നമ്മളെ കുഴിയില്‍ ചാടിയ്ക്കുന്നു എന്നതാണ് കാര്യം.

 ജീരകച്ചായ നല്ലത്

ജീരകച്ചായ നല്ലത്

ഗര്‍ഭിണികള്‍ ജീരകച്ചായ കുടിയ്ക്കുന്നത് നല്ലതാണ്. അല്‍പം ജീരകം, വെള്ളം, തേന്‍ എന്നിവ ഉപയോഗിച്ച് ജീരകച്ചായ ഉണ്ടാക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ജീരകം ചെറുതായി പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കാം. തിളച്ച് കഴിയുമ്പോള്‍ ഇതിലേക്ക് തേന്‍ അല്ലെങ്കില്‍ ശര്‍ക്കര ഇടാം. ജീരകച്ചായ റെഡി. ഇത് ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ് എന്നാണ് ഡോക്ടര്‍മാകുടെ അഭിപ്രായം.

English summary

Side Effects Of Eating cumin During Pregnancy

Are you concerned about the safety of taking fennel seeds during pregnancy? Well, don't be! Here, we talk about uses and side effects of cumin seeds.