ഗര്‍ഭനിരോധന ഗുളികകളിലെ സ്ത്രീ തെറ്റിദ്ധാരണകള്‍

Posted By: Lekhaka
Subscribe to Boldsky

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ് ഇന്നത്തെ കാലത്ത്. എന്നാല്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങളും വേണ്ടത്ര ഫലപ്രദമാകാറില്ല എന്നതാണ് സത്യം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. പ്രസവ ശേഷം വയറു ചാടി, കൊഴുപ്പ് കൂടി; പരിഹാരം വേണോ?

സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമോ? എന്നാല്‍ എല്ലാ ദിവസവും ഗര്‍ഭനിരോധന മാര്‍ഗ്ഗമായി കണ്ട് ഇത്തരം ഗുളികകള്‍ കഴിക്കുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്.

ദിവസങ്ങളോളം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാം

ദിവസങ്ങളോളം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാം

ഈ ഗുളിക കഴിച്ചതിനു ശേഷം നിങ്ങള്‍ക്ക് തലവേദന, തലകറക്കം, എന്നിവയെല്ലാം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, അത് ഒരു ദിവസത്തേക്ക് മാത്രമേ അത് നീണ്ടുനില്‍ക്കുകയുള്ളൂ. ഇതിന്‍റെ മറ്റൊരു പാര്‍ശ്വഫലം എന്തെന്നാല്‍, നിങ്ങളുടെ മാസമുറയുടെ ദൈര്‍ഘ്യം കൂടാനോ കുറയാനോ സാധ്യതയുണ്ട് എന്നതാണ്.

പെട്ടെന്ന് കഴിച്ചാല്‍ മാത്രം ഫലം

പെട്ടെന്ന് കഴിച്ചാല്‍ മാത്രം ഫലം

2 ദിവസത്തിനു ശേഷമൊക്കെ കഴിച്ചാല്‍ ഈ ഗുളിക യാതൊരുവിധ ഫലവും ചെയ്യുകയില്ല. സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞയുടന്‍ തന്നെ ഈ ഗുളിക കഴിക്കേണ്ടതാണ്. എന്നിരുന്നാലും, ഈ അടുത്ത് നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, അങ്ങിനെ ചെയ്യുകയാണെങ്കില്‍ അതിന്‍റെ ഫലം 4 ദിവസത്തോളം നീണ്ടുനില്‍ക്കും എന്നതാണ്. കഴിച്ചതിന്‍റെ അടുത്ത ദിവസം ബന്ധപ്പെട്ടാലും വീണ്ടും ഗുളിക കഴിക്കേണ്ട എന്നര്‍ത്ഥം.

 ഗര്‍ഭനിരോധന ഗുളികകള്‍ പ്രസവധാരണം തടയും

ഗര്‍ഭനിരോധന ഗുളികകള്‍ പ്രസവധാരണം തടയും

ഇത്തരം ഗുളികകളെ കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണയാണ് ഇവ പ്രസവധാരണം ഇല്ലാതാക്കും എന്നത്. സത്യത്തില്‍ ഈ ഗുളികകള്‍ ചെയ്യുന്നത് അണ്‌ഡോല്‍പാദനം തടയുക എന്ന കര്‍ത്തവ്യമാണ്. അണ്ഡം ഉത്പാദിപ്പിച്ച് പുറപ്പെടുവിച്ച് കഴിഞ്ഞാണ് ഗുളിക കഴിക്കുന്നതെങ്കില്‍ ഗര്‍ഭധാരണം സംഭവിക്കാം.

 സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍

സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍

ജനന നിയന്ത്രണ ഗുളിക കുറച്ച് ദിവസത്തേക്ക് കഴിക്കാന്‍ മറന്നാല്‍ അടിയന്തിര ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് നല്ലതാണ്. ഒരു തവണ ജനനനിയന്ത്രണ ഗുളിക കഴിക്കുവാന്‍ വിട്ടുപോയാല്‍ കുഴപ്പമില്ല. എന്നാല്‍, പല തവണ ഇത് ആവര്‍ത്തിച്ച്, സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ എടുക്കാതെ ബന്ധപ്പെട്ടാല്‍ ഗര്‍ഭം ധരിക്കുവാന്‍ സാധ്യത വളരെ കൂടുതലാണ്.

അമിതഭാരമുള്ള സ്ത്രീകളില്‍ അധികം ഫലം ചെയ്യില്ല

അമിതഭാരമുള്ള സ്ത്രീകളില്‍ അധികം ഫലം ചെയ്യില്ല

ഭാരക്കൂടുതലുള്ള സ്ത്രീകളില്‍ ഇത്തരം മരുന്നുകള്‍ അധികം ഫലം ചെയ്യുകയില്ലെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഗര്‍ഭനിരോധന ഗുളികകളും ശരീരഭാരവും തമ്മില്‍ യാതൊരു ബന്ധവുമില്ല. 3-4 ദിവസത്തിനകം കഴിച്ചാലും ഗുളിക ഫലം ചെയ്യുന്നതാണ്.

 അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും

അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും

രാവിലെ കഴിഞ്ഞ് കഴിക്കേണ്ട ഗുളികയില്‍ ലെവൊനോര്‍ഗെസ്ട്രല്‍ എന്നാ ഒരു പ്രധാന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായ ഐ.യു.ഡി-യില്‍ അടങ്ങിയ പ്രോഗെസ്റ്റിനോട് സമാനമാണ്. ഇത് സുരക്ഷിതവും യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ്.

ദിവസവും ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ്

ദിവസവും ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ്

രാവിലെ കഴിഞ്ഞ് കഴിക്കേണ്ട ഗര്‍ഭനിരോധന ഗുളികകള്‍ പതിവായി ഉപയോഗിക്കാവുന്ന ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗമല്ല. ഇത് മറ്റ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ പോലെ അത്ര ഫലപ്രദമല്ല. കൂടാതെ ചിലവും കൂടുതലാണ്. അതുകൊണ്ട് അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

English summary

myths about emergency contraceptive pill

before you take it and use it as a daily method of contraception, you need to get a few things clear about the pill.
Story first published: Tuesday, May 30, 2017, 15:32 [IST]