പ്രസവ ശേഷം വയറു ചാടി, കൊഴുപ്പ് കൂടി; പരിഹാരം വേണോ?

Posted By:
Subscribe to Boldsky

പല സ്ത്രീകളുടേയും കാലങ്ങളായുള്ള പ്രശ്‌നമാണ് ഇത്. പ്രസവശേഷം ശരീരസംരക്ഷണത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നു എന്ന്. വയറിലെ സ്‌ട്രെച്ച് മാര്‍ക്കുകളും വയറു ചാടുന്നതും സ്തനഭംഗി നഷ്ടപ്പെടുന്നതും എല്ലാമാണ് ന്യൂജനറേഷന്‍ അമ്മമാരുടെ പ്രധാന പ്രശ്‌നങ്ങള്‍.

ഇരട്ടക്കുട്ടികള്‍ തന്നെ വേണോ, സാധ്യതകള്‍ ഇങ്ങനെ

എന്നാല്‍ പ്രസവശേഷം ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇല്ലാതാക്കാം. പ്രസവശേഷം ശരീരത്തിന്റെ ആകാരഭംഗി നഷ്ടപ്പെടുത്താതെ കാത്തു സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിച്ച് പോന്നാല്‍ ഈ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാം.

മുലയൂട്ടുന്നത്

മുലയൂട്ടുന്നത്

ശരീരത്തിന് ഭംഗി നഷ്ടപ്പെടും എന്ന് കരുതി മുലയൂട്ടാതിരിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. അത് മാത്രമല്ല സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങാനും ആകൃതി നഷ്ടപ്പെടാനും മുലയൂട്ടാതിരിയ്ക്കുന്നത് കാരണമാകും.

 വര്‍ക്കൗട്ട്

വര്‍ക്കൗട്ട്

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വര്‍ക്കൗട്ട് ചെയ്യാവുന്നതാണ്. അത് ചുരുങ്ങിയത് മുപ്പത് മിനിട്ടെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്.

 പ്രോട്ടീന്‍

പ്രോട്ടീന്‍

ഭക്ഷണത്തോടൊപ്പം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിയ്ക്കണം. ഇത് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങളില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റിഫൈന്‍ഡ് ബ്രെഡ്, പാസ്ത, പഞ്ചസാര തുടങ്ങിയവയ്‌ക്കെല്ലാം അല്‍പം നിയന്ത്രണം വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

 ഉറക്കം

ഉറക്കം

ഉറക്കത്തിന്റെ കാര്യത്തിലും പിശുക്ക് കാണിയ്ക്കരുത്. ശരീരത്തിന് ആവശ്യമെന്ന് തോന്നുന്ന അവസരങ്ങളിലെല്ലാം ഉറങ്ങാന്‍ ശ്രമിക്കണം.

പച്ചക്കറികള്‍

പച്ചക്കറികള്‍

ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്ലേറ്റില്‍ പകുതിയെങ്കിലും പച്ചക്കറികള്‍ കൊണ്ടുള്ള വിഭവമായിരുന്നാല്‍ എന്തുകൊണ്ടും നല്ലത്.

അരപ്പട്ട

അരപ്പട്ട

പ്രസവശേഷം സ്ത്രീകള്‍ ധരിയ്ക്കുന്ന അരയില്‍ ഇടുന്ന ബെല്‍റ്റ് ധരിയ്ക്കാന്‍ ശ്രദ്ധിക്കുക.

 മീനെണ്ണ

മീനെണ്ണ

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മീനെണ്ണ. മള്‍ട്ടി വിറ്റാമിനും മീനെണ്ണയും കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

നടക്കാന്‍ ശ്രദ്ധിക്കുക

നടക്കാന്‍ ശ്രദ്ധിക്കുക

ദീര്‍ഘദൂര നടത്തങ്ങള്‍ ശീലമാക്കുക. ഇത് അമിതവണ്ണവും കൊഴുപ്പും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആര്‍ത്തവം തെറ്റുന്നതിനു മുന്‍പ് ഗര്‍ഭലക്ഷണമറിയാം

English summary

Ways Your Body Changes After Pregnancy

How will your body look after your baby arrives? Here are some major changes you'll experience, from hair loss to constipation.
Story first published: Wednesday, May 17, 2017, 14:29 [IST]
Subscribe Newsletter