മറുപിള്ള കുഞ്ഞിന്റെ ആരോഗ്യത്തിനോ?

Posted By:
Subscribe to Boldsky

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ സംരക്ഷിക്കുന്ന ഒന്നാണ് പ്ലാസന്റ. പ്ലാസന്റെ മറുപിള്ള എന്നും പറയുന്നുണ്ട്. പ്ലാസന്റയെ സംന്ധിക്കുന്ന പല കാര്യങ്ങളും ഗര്‍ഭിണികള്‍ക്ക് പോലും അറിയില്ല. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് ആവശ്യത്തിന് ഭക്ഷണവും ആരോഗ്യവും നല്‍കുന്നതില്‍ പ്ലാസന്റ് വളരെ വലിയ ഒരു പങ്കാണ് വഹിക്കുന്നത്.

പുരുഷവന്ധ്യത; ആണറിയേണ്ട പ്രശ്‌നങ്ങള്‍

എന്തൊക്കെ കാര്യങ്ങളാണ് പ്ലാസന്റയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് എന്ന് നോക്കാം. ഇത് ഗര്‍ഭകാലത്ത് എങ്ങനെയെല്ലാം ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്നത് എന്ന് നോക്കാം.

പ്ലാസന്റ് രൂപപ്പെടുന്നത്

പ്ലാസന്റ് രൂപപ്പെടുന്നത്

അണ്ഡവും പുരുഷബീജവും ഒന്നിക്കുമ്പോള്‍ അത് ഭ്രൂണമായി രൂപം കൊള്ളുന്നു. എന്നാല്‍ ഇതോടൊപ്പം പ്ലാസന്റ് കൂടിയാണ് രൂപം കൊള്ളുന്നത്.

 പ്ലാസന്റക്ക് പരിചരണം

പ്ലാസന്റക്ക് പരിചരണം

ഗര്‍ഭകാലങ്ങളില്‍ കുഞ്ഞിന് നല്‍കുന്ന പരിചരണം പോലെ തന്നെ പ്ലാസന്റക്കും പരിചരണം ആവശ്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യങ്ങളും അതീവ ശ്രദ്ധ നല്‍കണം. പ്ലാസന്റ്ക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് കുഞ്ഞിനെക്കൂടി ദോഷകരമായാണ് ബാധിക്കുക.

 ജന്മനാ ഉള്ള തകരാറുകള്‍

ജന്മനാ ഉള്ള തകരാറുകള്‍

പ്ലാസന്റയിലെ കോശങ്ങള്‍ പരിശോധിക്കുക വഴി ജന്മനാ ഉള്ള പല തകരാറുകളും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഇത് പലപ്പോഴും അപകടകരമായതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.

 പ്ലാസന്റയിലെ എച്ച്‌സിജി ഹോര്‍മോണ്‍

പ്ലാസന്റയിലെ എച്ച്‌സിജി ഹോര്‍മോണ്‍

പ്ലാസെന്റ എച്ച്‌സിജി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് ഗര്‍ഭാശയത്തില്‍ നിന്ന് അണ്ഡം വിസര്‍ജ്ജിക്കപ്പെടുന്നത് തടയുകയും പ്രോജെസ്റ്റീറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ കുഞ്ഞ് ഗര്‍ഭാശയത്തിനുള്ളില്‍ വളരുകയും വികാസം പ്രാപിക്കുകയും ചെയ്യും.

മുലയാട്ടലിന് സഹായിക്കും

മുലയാട്ടലിന് സഹായിക്കും

ഹ്യൂമന്‍ പ്ലാസെന്റല്‍ ലാക്ടോജെന്‍ അഥവാ എച്ച്പിഎല്‍ പ്ലാസെന്റയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടും. ഇത് മൂലയൂട്ടലിന് മുന്നൊരുക്കത്തിന് സഹായിക്കും.

 രക്തപ്രവാഹം

രക്തപ്രവാഹം

ഓരോ നിമിഷവും ഗര്‍ഭപാത്രത്തിലൂടെ പ്ലാസെന്റയിലേക്ക് പോഷകങ്ങളുള്‍ക്കൊള്ളുന്ന രക്തം പ്രവഹിക്കുന്നു. ഭ്രൂണത്തില്‍ നിന്ന് മാലിന്യങ്ങള്‍ രക്തം വഴി പുറന്തള്ളാനും ഇത് സഹായിക്കും.

 നശിച്ച് പോവുന്ന അവയവം

നശിച്ച് പോവുന്ന അവയവം

ഒരു പ്രത്യേക ലക്ഷ്യത്തിനായി നിങ്ങളുടെ ശരീരത്തില്‍ രൂപം കൊള്ളുന്ന, അതിന് ശേഷം നശിച്ച് പോകുന്ന അവയവമാണ് പ്ലാസെന്റ. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവയവങ്ങളെപ്പോലെ ഇവ ജോലി പൂര്‍ത്തിയായാല്‍ പിന്നെ ഉള്ളില്‍ നിലനില്‍ക്കില്ല.

 ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

പ്ലാസെന്റയ്ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. പ്രസവാനന്തരമുള്ള സമ്മര്‍ദ്ധം കുറയ്ക്കാനായി ചിലര്‍ ഇത് ഭക്ഷിക്കാറുണ്ട്. എന്നിരുന്നാലും ഇത് നിങ്ങളുടെ സ്വന്തം റിസ്‌കില്‍ പരീക്ഷിക്കുക.

 പ്രസവം പൂര്‍ണമാകാന്‍

പ്രസവം പൂര്‍ണമാകാന്‍

പ്ലാസെന്റ പുറത്ത് വരാതെ പ്രസവം പൂര്‍ണ്ണമാകില്ല. കുഞ്ഞിനെ പ്രസവിച്ചാലും പ്ലാസെന്റ പുറത്ത് വരുന്നത് വരെ സങ്കോചങ്ങള്‍ അനുഭവപ്പെടും. പ്ലാസെന്റ പുറത്ത് വരുന്നതിനെ മറുപിള്ള എന്നാണ് പറയുന്നത്.

English summary

Incredible Facts About Placenta

Incredible Facts About the Placenta read on to know more about it.
Story first published: Saturday, June 17, 2017, 15:40 [IST]