For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളില്‍ അത്ഭുതം കാണിയ്ക്കും ഇളനീര്‍

ഇളനീര്‍ ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് സഹായിക്കുമോ എന്ന് നോക്കാം.

|

ഇളനീര് കഴിയ്ക്കാത്തവര്‍ ചുരുക്കമായിരിക്കും. നമ്മുടെ നാടിന്റെ തനിമയും സ്വാദും നിലനിര്‍ത്തുന്ന ഒന്നാണ് ഇളനീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പുരുഷന്മാര്‍ക്കായി ഏറ്റവും പുതിയ ഗര്‍ഭനിരോധന മാര്‍ഗ്ഗം

എന്ത് ഭക്ഷണം കഴിയ്ക്കുമ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭിണികളുടെ ആരോഗ്യ കാര്യത്തില്‍ കാര്യമായ ശ്രദ്ധ വഹിക്കുന്ന ഒന്നാണ് ഇളനീര്‍. ഇളനീര്‍ കഴിയ്ക്കുമ്പോള്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. കുഞ്ഞിന്റെ ബുദ്ധിശക്തി അളക്കാം, നേരത്തേ തന്നെ

മൂത്രവിസര്‍ജനത്തിന് സഹായിക്കുന്നു

മൂത്രവിസര്‍ജനത്തിന് സഹായിക്കുന്നു

ഗര്‍ഭിണികളില്‍ മൂത്രതടസ്സം പലപ്പോഴും പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ മൂത്രവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്‍. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും

നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും

നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളുമാണ് മറ്റൊന്ന്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ഇളനീര്‍ കഴിച്ചാല്‍ മതി.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുംഇളനീര്‍ കഴിയ്ക്കാം. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് മലബന്ധത്തെ ഇല്ലാതാക്കുന്നു.

അണുബാധയെ ഇല്ലാതാക്കുന്നു

അണുബാധയെ ഇല്ലാതാക്കുന്നു

പെട്ടെന്ന് രോഗപ്രതിരോധ ശേഷിയെ പ്രശ്‌നത്തിലാക്കുന്ന കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. അതുകൊണ്ട് തന്നെ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇളനീര്‍ കഴിയ്ക്കുന്നതിലൂടെ ഇത് ഇല്ലാതാവുന്നു.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇളനീര്‍ സഹായിക്കുന്നു. ഇളനീരിലെ ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുകയും പൊട്ടാസ്യം, മഗ്നീഷ്യം, ലോറിക് ആസിഡ് എന്നിവയെ കൃത്യമാക്കി ഹൃദയത്തെ സംരക്ഷിക്കുകയം ചെയ്യുന്നു.

ആരോഗ്യത്തോട് കൂടിയ തൂക്കം

ആരോഗ്യത്തോട് കൂടിയ തൂക്കം

അമിതവണ്ണം ഇല്ലാതാക്കി ശരീരത്തിന് ആരോഗ്യത്തോടു കൂടിയുള്ള തൂക്കം ലഭിയ്ക്കുന്നു. ഇതിന് ഇളനീര്‍ ശീലമാക്കുന്നത് നല്ലതാണ്.

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഇളനീര്‍ സഹായിക്കുന്നു. ക്ഷീണം അകറ്റി മാനസികവും ആരോഗ്യപരവുമായ ഊര്‍ജ്ജം ശരീരത്തിന് ലഭിയ്ക്കുന്നു.

 മധുരത്തിന്റെ അളവ് കുറവ്

മധുരത്തിന്റെ അളവ് കുറവ്

പ്രകൃതിദത്തമാണെങ്കിലും ഇതിലുള്ള മധുരത്തിന്റെ അളവ് വളരെ കുറവാണ്. മറ്റ് എനര്‍ജി, പ്രോട്ടീന്‍ പാനീയങ്ങള്‍ കഴിയ്ക്കുന്നതിന്റെ രണ്ടിരട്ടിയാണ് ഇളനീര്‍ കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്ന ഊര്‍ജ്ജം.

English summary

health benefits of coconut water during pregnancy

Is it safe to drink coconut water during pregnancy? Well! read here to know the safety and benefits of having coconut water and coconut milk during pregnancy.
Story first published: Thursday, March 2, 2017, 13:26 [IST]
X
Desktop Bottom Promotion