For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ബുദ്ധിശക്തി അളക്കാം, നേരത്തേ തന്നെ

കുട്ടികളിലെ ബുദ്ധിയെക്കുറിച്ചും സാമാന്യബോധത്തെക്കുറിച്ചും ചെറുപ്പം മുതല്‍ തന്നെ മനസ്സിലാക്കാന്‍

|

ബുദ്ധിയുള്ള കുഞ്ഞിനെ വേണം എന്ന് തന്നെയായിരിക്കും എല്ലാം മാതാപിതാക്കളുടേയും ആഗ്രഹം. ചില കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വളരെ ബുദ്ധിപരമായായിരിക്കും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇവരില്‍ ഒളിച്ചിരിയ്ക്കുന്ന കഴിവ് പുറത്തെടുക്കാന്‍ അല്‍പം സാവകാശം വേണ്ടി വരും. നിങ്ങളുടെ ബീജത്തിന് ആരോഗ്യമുണ്ടോ, അറിയൂ......

എന്നാല്‍ പലപ്പോഴും കുട്ടികളിലുള്ള ബുദ്ധിശക്തിയും സാമര്‍ത്ഥ്യവും നമുക്ക് മുന്‍കൂട്ടി തന്നെ മനസ്സിലാക്കാം. അതിനായി ചെറിയ ചില വിദ്യകളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കുട്ടിയുടെ സംസാരം

കുട്ടിയുടെ സംസാരം

സംസാരിയ്ക്കാവുന്ന പ്രായമാകുമ്പോഴേക്ക് കൃത്യമായി സംസാരിയ്ക്കുന്നുണ്ടോ നിങ്ങളുടെ കുട്ടി എന്ന് ശ്രദ്ധിക്കുക. മാത്രമല്ല ഇത്തരം സംസാരങ്ങളെക്കുറിച്ച് കൃത്യമായ വിവരം കുട്ടിയ്ക്ക് തന്നെ ഉണ്ടാവുമെങ്കില്‍ കുട്ടിയുടെ ബുദ്ധിശക്തിയില്‍ സംശയിക്കേണ്ട കാര്യമില്ല.

 കുട്ടിയുടെ ശ്രദ്ധ

കുട്ടിയുടെ ശ്രദ്ധ

ഒരു കാര്യത്തില്‍ തന്നെ കൂടുതല്‍ നേരം ശ്രദ്ധ പതിപ്പിക്കാന്‍ കുട്ടി ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ കുട്ടികളില്‍ ആകാംഷ അഥവാ ജിഞ്ജാസ വളര്‍ന്നു വരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്.

കുട്ടിയിലെ ആത്മവിശ്വാസം

കുട്ടിയിലെ ആത്മവിശ്വാസം

കാര്യങ്ങള്‍ സ്വയം ചെയ്യാറാവുന്ന പ്രായത്തില്‍ അതെല്ലാം സ്വന്തമായി ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് കുട്ടികളില്‍ ആത്മവിശ്വാസം ഉണ്ട് എന്നതിന്റെ സൂചനയാണ്.

ലീഡറാവാനുള്ള താല്‍പ്പര്യം

ലീഡറാവാനുള്ള താല്‍പ്പര്യം

സ്‌കൂള്‍ പഠിക്കുമ്പോഴും മറ്റും ലീഡര്‍ ആവാനും മറ്റു കുട്ടികളെ നയിക്കാനും താല്‍പ്പര്യമുള്ള കുട്ടികളാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും മുന്‍നിരയില്‍ എത്താനുള്ള ത്വര കൂടുതലായിരിക്കും.

 കലാപരമായ കഴിവ്

കലാപരമായ കഴിവ്

ഇന്നത്തെ കാലത്ത് കുട്ടികളില്‍ കലാപരമായ കഴിവ് കുത്തിവെയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ പലപ്പോഴും കുട്ടികളായി തന്നെ വരയ്ക്കാനും പാടുടപാടാനും മുന്നോട്ട് വരുന്നുണ്ടെങ്കില്‍ അത്തരം കുട്ടികളില്‍ കലാവാസന ഉണ്ടെന്നും അവരെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതും ആണ്.

 പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത്

പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത്

പഴയ കാര്യങ്ങള്‍ ചിലതെങ്കിലും ഓര്‍ത്തെടുത്ത് പറയാന്‍ കഴിയുമെങ്കില്‍ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ വേറൊരാളില്ല എന്ന് പറയാം.

English summary

signs your child has a high IQ

every parent thinks their child is a genius but there’s a way to be sure from an early age. signs your child has a high IQ.
Story first published: Friday, February 24, 2017, 15:10 [IST]
X
Desktop Bottom Promotion