Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
പുരുഷന്മാര്ക്കായി ഏറ്റവും പുതിയ ഗര്‍ഭനിരോധന മാര്‍ഗ്ഗം
പുരുഷന്മാര്ക്ക് വേണ്ടിയുള്ള നൂതനമായ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെ കുറിച്ച് നമുക്കിപ്പോള്‍ വായിക്കാം.
ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുവാന്‍ ഇഷ്ടമല്ലാത്ത പുരുഷനാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. അതിനൂതനമായൊരു ഗവേഷണ പഠനം കോണ്ടം ഉപയോഗിക്കാതെയുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗം പുരുഷന്മാര്ക്കായി കണ്ടുപിടിച്ചിരിക്കുന്നു. അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം
ഇന്നത്തെക്കാലത്ത്, ഗര്‍ഭനിരോധന മരുന്നുകളും ഉപകരണങ്ങളും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വസ്തുക്കളില്പ്പെട്ടതാണ് എന്നത് ഒരു വാസ്തവമാണ്. ലോകമെമ്പാടുമുള്ള അനേകം ദമ്പതിമാര്‍ ഗര്‍ഭനിരോധന ഗുളികകള്‍, കോണ്ടം, ഗര്‍ഭപാത്രത്തില്‍ വയ്ക്കുന്ന ഉപകരണങ്ങള്‍, സ്പേര്മിസിഡല് ജെല്ലുകള്‍ എന്നിങ്ങനെ പല തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുവരുന്നു. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്
കുറെയധികം ദമ്പതിമാര്‍ തങ്ങളുടെ കരിയര്‍, പ്രായം, സാമ്പത്തിക സ്ഥിതി എന്നിങ്ങനെയുള്ള പല കാരണങ്ങളാല്‍ ഗര്‍ഭധാരണം വൈകിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

ആവശ്യമില്ലാത്ത ഗര്‍ഭധാരണം
പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്, ഒരുപാട് ആളുകള്‍, പ്രത്യേകിച്ച് യുവാക്കള്‍ കാഷ്വല്‍ സെക്സില്‍ ഏര്‍പ്പെടാറുണ്ട്. യാദൃശ്ചികമായി പരിചയപ്പെടുന്നവരോടോ, കമിതാവുമായോ ഇങ്ങനെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടേക്കാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആവശ്യമില്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

ഭൂരിഭാഗവും സ്ത്രീകള്‍ക്ക് വേണ്ടി
ഇതുവരെ, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇതാകട്ടെ, സ്ത്രീകളില്‍ ഒരുപാട് ദോഷവശങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന, പുരുഷന്മാര്ക്ക് വേണ്ടിയുള്ള നൂതനമായ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെ കുറിച്ച് നമുക്കിപ്പോള്‍ വായിക്കാം.

സ്ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍
ആവശ്യമില്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കുന്നതിനായി,ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുകയോ, ഹോര്‍മോണ്‍ ഗുളികകളോ ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ടി ആകൃതിയിലുള്ള ഉപകരങ്ങള്‍ പോലെയുള്ള മാര്‍ഗ്ഗങ്ങളോ ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.

സ്ത്രീകളില്‍ വിഷാദരോഗം
എന്നാല്‍ ഇത്തരത്തിലുള്ള ഹോര്‍മോണ്‍ ഗുളികകളും ഗര്‍ഭപാത്രത്തില്‍ വയ്ക്കുന്ന ഉപകരണങ്ങളും സ്ത്രീകളില്‍ വിഷാദരോഗം, മുഖക്കുരു, തലവേദന, ആന്തരിക രക്തസ്രാവം, സന്ധിവേദന എന്നിവ പോലെയുള്ള ദോഷകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഇത് മനസ്സില്‍ കണ്ട്, ഒരു കൂട്ടം ഗവേഷകര്‍ അതിന് പകരമായി പുരുഷന്മാര്ക്ക് വേണ്ടിയുള്ള ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

പുരുഷന്മാര്ക്കുള്ള പുതിയ ഗര്‍ഭനിരോധന മാര്‍ഗ്ഗം
പുരുഷന്മാര്ക്കായി ഇപ്പോള്‍ നിലവിലുള്ള രണ്ടേ രണ്ട് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ കോണ്ടം, വാസക്ടോമി (വന്ധ്യംകരണ ശസ്ത്രക്രിയ) എന്നിവ. എന്നാല്‍, ഇപ്പോള്‍ പുതിയതായി കണ്ടുപിടിച്ചിരിക്കുന്ന ‘വാസല്‍ജെല്‍' പുരുഷന്മാര്ക്ക് വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗമായിരിക്കും. വാസല്‍ജെല്‍ പേര് സൂചിപ്പിക്കുംപോലെ ഒരു ജെല്‍ ആണ്.

ശരീരത്തിലേക്ക് കുത്തി വയ്ക്കുകയാണ്
ഇത് പുരുഷന്റെ ശരീരത്തിലേക്ക് കുത്തി വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് പുരുഷന്റെ ശുക്ലത്തിന്റെ കൂടെ ബീജാണു പുറത്തേക്ക് വരുന്നത് തടയുന്നു. ഇതിനാല്‍, ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭം ധരിക്കുവാനുള്ള സാധ്യത ഇല്ലാതാക്കുകയും കോണ്ടം കൂടാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷനെ സഹായിക്കുകയും ചെയ്യുന്നു.

ഗര്‍ഭധാരണം തടയുന്നു
വാസല്‍ജെല്‍ കുരങ്ങന്മാരിലും മുയലുകളിലും പരീക്ഷിച്ച് ഗര്‍ഭധാരണം തടയുന്നു എന്ന കാര്യം ഉറപ്പുവരുത്തുകയും ചെയ്തതാണ്. അതിനാല്‍ ഇത് മനുഷ്യനിലും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല
ശാസ്ത്രജ്ഞര്‍ ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുന്നതിനാല്‍ വാസല്‍ജെല്‍ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല. എത്രയും വേഗം അത് വിപണി കൈയ്യടക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.



Click it and Unblock the Notifications