For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവനിങ്ങളിലെ ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കും

എന്തൊക്കെ ഘടകങ്ങളാണ് ഇരട്ടക്കുട്ടികളെ തീരുമാനിക്കുന്നത് എന്ന് നോക്കാം

|

കുട്ടികളെല്ലാം തന്നെ നമുക്ക് സന്തോഷം തരുന്നവരാണ്. എന്നാല്‍ അത് ഇരട്ടക്കുട്ടികള്‍ കൂടി ആണെങ്കിലോ ഈ സന്തോഷം ഇരട്ടിയാവും. സ്‌കാനിംഗ് വഴി തന്നെ ഗര്‍ഭത്തിലുള്ളത് ഇരട്ടക്കുട്ടികളാണോ എന്ന് കണ്ടെത്താന്‍ കഴിയും. ആറാഴ്ചയാവുമ്പോഴേക്ക് ഹൃദയമിടിപ്പും അറിയാന്‍ പറ്റും.

പ്രസവം സിസേറിയനെങ്കില്‍ ഗര്‍ഭപാത്രത്തിന് പൊട്ടല്‍പ്രസവം സിസേറിയനെങ്കില്‍ ഗര്‍ഭപാത്രത്തിന് പൊട്ടല്‍

എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത്. ഇനി ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചാലും ചില ഘടകങ്ങള്‍ നിങ്ങളില്‍ അത്യാവശ്യമായി വേണം. ഇവയെല്ലാം ഒത്തു വന്നാല്‍ നിങ്ങള്‍ക്ക് പറയാം നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുമെന്ന്. എന്തൊക്കെയാണ് ഇരട്ടക്കുട്ടികള്‍ക്ക് കാരണമാകുന്ന ആ ഘടകങ്ങള്‍ എന്ന് നോക്കാം.

 ഭക്ഷണം പ്രധാന ഘടകം

ഭക്ഷണം പ്രധാന ഘടകം

ഭക്ഷണമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ് ഇത്തരത്തില്‍ സ്ത്രീകളിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ചേനയും ഇത്തരത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്കയിലെ സ്ത്രീകളില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ ഒരു വലിയ ഘടകമാണ്. അമ്മയുടെ പാരമ്പര്യമാണ് ഇതില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്ന്. മാത്രമല്ല കൃത്യമായ അണ്ഡവിസര്‍ജ്ജനവും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

 പ്രായം

പ്രായം

പ്രായം പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രായം കൂടുന്നതിനുസരിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രായാധിക്യം പ്രസവത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ 35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണം ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയാക്കുന്നു എന്നാമ് പറയുന്നത്.

വംശം നോക്കിയുള്ള സാധ്യത

വംശം നോക്കിയുള്ള സാധ്യത

ഒരു മനുഷ്യന്റെ വംശം നിറം എന്നിവയെല്ലാം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്.. ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനും അതുകൊണ്ട് തന്നെയാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുന്നതും.

ഉയരവും തൂക്കവും

ഉയരവും തൂക്കവും

ഉയരവും തൂക്കവും ആണ് മറ്റൊന്ന്. വലിയ സ്ത്രീകള്‍ക്കാണ് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതല്‍. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് കണക്കാക്കി ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.

വിവിധ തവണ ഗര്‍ഭധാരണം

വിവിധ തവണ ഗര്‍ഭധാരണം

വിവിധ തവണയായുള്ള ഗര്‍ഭധാരണമാണ് മറ്റൊരു സാധ്യത. ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം പരമാവധി കുറക്കണം. ഇത് ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന ഒന്നായിരിക്കും. അണ്ഡവിസര്‍ജനം കൃത്യമല്ലാതിരിക്കുന്നതും എല്ലാം ഇതിന് കാരണമാകും.

പങ്കാളിയുടെ ഭക്ഷണം

പങ്കാളിയുടെ ഭക്ഷണം

നിങ്ങളുടെ പങ്കാളിയുടെ ഭക്ഷണം മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭം ധരിക്കുന്നതിനിടയിലെ സമയം

ഗര്‍ഭം ധരിക്കുന്നതിനിടയിലെ സമയം

ആദ്യം പ്രസവം കഴിഞ്ഞ് അല്‍പം സമയം കഴിഞ്ഞ് മാത്രമേ പ്രസവത്തെക്കുറിച്ച് ചിന്തിക്കാവൂ. ഇത് നിങ്ങളില്‍ ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

English summary

factors that increase your chance of conceiving twins

There are certain methods naturally and medically, through no guarantee, that can help a women conceive twins.
Story first published: Friday, September 22, 2017, 10:33 [IST]
X
Desktop Bottom Promotion