ഗർഭകാലവിഷമതകൾ എങ്ങനെ നേരിടാം

Subscribe to Boldsky

ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നതിനേക്കാൾ വലിയ വാർത്ത നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്. സന്തോഷത്തിനും ആഹ്ലാദത്തിനുമൊന്നും ഒരു പരിധിയും ഉണ്ടാകില്ല. എന്നാൽ ഗർഭത്തിന്റെ ഓരോ അവസ്ഥയിലുമുള്ള ഹോർമോൺ വ്യതിയാനവും ശരീരത്തിലെ മറ്റു മാറ്റങ്ങളും നിങ്ങൾക്ക് പല ബുദ്ധിമുട്ടും ഉണ്ടാക്കും.

ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

വളരെക്കുറച്ചു ഭാഗ്യവതികളായ സ്ത്രീകൾ മാത്രമേ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഗർഭകാലം കടക്കുകയുള്ളൂ. പലർക്കും മോർണിംഗ് സിക്നെസ്സ് തുടങ്ങി കാലിലെ നീര് വരെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. വിഷമതകളും അവ എങ്ങനെ തരണം ചെയ്യണമെന്നും ചുവടെ കൊടുക്കുന്നു.

ഓക്കാനവും ഛർദ്ദിയും

ഓക്കാനവും ഛർദ്ദിയും

ഇവ ഗർഭകാലത്തു സാധാരണ കാണുന്ന മോർണിംഗ് സിക്നെസ്സ് ആണ് .ഇവ കൂടുതലായും ആദ്യ മൂന്ന് മാസങ്ങളിലാകും കാണുക .നാലാം മാസം മുതൽ അധികം ഉണ്ടാകില്ല .ഇതിന്റെ യഥാർത്ഥ കാരണം അറിയില്ല .എന്നാൽ വിദഗ്ദ്ധർ പറയുന്നത് ഈസ്ട്രജന്റെ അളവ് കൂടുന്നതുകൊണ്ടാണ് എന്നാണ് .എച്ച് സി ജി എന്നറിയപ്പെടുന്ന പ്രത്യുത്പാദന ഹോർമോണിന്റെ കൂടുതൽ , ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ് എന്നിവയും കാരണമാകാം .

നെഞ്ചെരിച്ചിൽ

നെഞ്ചെരിച്ചിൽ

ഇത് വയറിലെ ആസിഡ് ഈസോഫാഗസിലേക്ക് പോകുന്നതിനാലാണ് ഉണ്ടാകുന്നത് .ആ ട്യൂബ് വയറിൽ നിന്നും തൊണ്ടയിലേക്കും ബന്ധിച്ചിട്ടുണ്ട് . ഹോർമോൺ വ്യതിയാനവും കുഞ്ഞിന്റെ വയറിലെ സമ്മർദ്ദവും മൂലം ഗർഭാവസ്ഥയിൽ നെഞ്ചെരിച്ചിൽ സാധാരണയാണ് .

 ക്ഷീണവും തളർച്ചയും

ക്ഷീണവും തളർച്ചയും

ആദ്യവും മൂന്ന് മാസവും ഗർഭിണികളിൽ ക്ഷീണവും തളർച്ചയും ഉണ്ടാകും . അമേരിക്കൻ ജേണൽ ഓഫ് പെരിനാറ്റോളജിയിലെ 1999 ലെ ഒരു പഠനത്തിൽ പറയുന്നത് ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഗർഭിണി അല്ലാത്ത സ്ത്രീകളെക്കാൾ കൂടുതൽ ക്ഷീണം ഗർഭിണികൾക്ക് ഉണ്ടാകുമെന്നാണ് .

മലബന്ധം

മലബന്ധം

ശരീരത്തിലെ പ്രൊജസ്ട്രോണുകളുടെ വർദ്ധനവ് കാരണം ഗർഭാവസ്ഥയിൽ ഇവ മന്ദഗതിയിലാകുന്നു. കൂടാതെ ഗർഭകാലത്തു അയൺ മരുന്നുകൾ കഴിക്കുന്നതും മലബന്ധത്തിന് കാരണമാകും

 മൂക്കടപ്പ്

മൂക്കടപ്പ്

മൂക്കടപ്പ് ഗർഭകാലത്തു ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് . മൂക്കടപ്പ് ഒരു ശല്യം തന്നെയാണ് .ഇത് കാരണം ഗർഭിണികൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരും .

 നടുവേദന

നടുവേദന

നടുവേദനയാണ് മറ്റൊരു പ്രശ്‌നം .രണ്ടാം മാസത്തിൽ തുടങ്ങി അവസാനം വരെ ഇതുണ്ടാകും . ഇത് ഭാരം കൂടുന്നതിനാലും പേശികളുടെ അയവിനാലും ആണ് ഉണ്ടാകുന്നത് .

കൈ കാലുകളിലെ നീര്

കൈ കാലുകളിലെ നീര്

കൈ കാലുകൾ അൽപം വീർക്കുന്നത് സ്വാഭാവികമാണ് .കുഞ്ഞിനായി രക്തവും ദ്രാവകങ്ങളും കൂടുതൽ ഉണ്ടാക്കേണ്ടി വരുന്നതിനാലാണ് ഇത് സംഭവിക്കുന്നത് .

 കോച്ചിപ്പിടിത്തം

കോച്ചിപ്പിടിത്തം

കാലിലെ കോച്ചിപ്പിടിത്തവും തരിപ്പുമെല്ലാം ഗർഭകാലത്തു സാധാരണയാണ് .ഇത് മൂന്നാം മാസത്തിനു ശേഷം രാത്രികളിലാണ് ഉണ്ടാകുന്നത് .

ഇൻസോംനിയ

ഇൻസോംനിയ

ശാരീരിക മാറ്റവും ഹോർമോൺ വ്യതിയാനവും ഉറക്കത്തെ സാരമായി ബാധിക്കുന്നു . പ്രത്യേകിച്ച് ഗർഭത്തിന്റെ അവസാനത്തിൽ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും . വലിയ വയറ് ,നെഞ്ചെരിച്ചിൽ ,കോച്ചിപ്പിടിത്തം ,രാത്രിയിൽ ഇടവിട്ടുള്ള മൂത്രശങ്ക എന്നിവ ഉറക്കത്തിനു തടസ്സം ഉണ്ടാക്കും .

ബ്ലാഡർ പ്രശ്നങ്ങൾ

ബ്ലാഡർ പ്രശ്നങ്ങൾ

ഇടവിട്ടുള്ള മൂത്രശങ്കയും ബ്ലാഡർ പ്രശ്നങ്ങളും ഗർഭിണികളിൽ സാധാരണ കാണുന്നു .അവസാന മാസങ്ങളിൽ ധാരാളം തവണ മൂത്രശങ്ക ഉണ്ടാകുന്നു .ഇത് കുഞ്ഞിന്റെ തല ബ്ലാഡറിൽ തട്ടുന്നതുകൊണ്ടാണ് . നിയന്ത്രിക്കാനാവാത്തതാണ് ഗർഭകാലത്തെ മറ്റൊരു പ്രശ്നം .പെട്ടെന്ന് തുമ്മുകയോ ,ചിരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ അറിയാതെ മൂത്രം പോകുന്നു .ഇത് പെൽവിക് ഫ്ലോർ മസിലുകളുടെ ആയാസം മൂലമാണ് സംഭവിക്കുന്നത് .

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Common Pregnancy Discomforts and How to Deal with Them

    Here are some common pregnancy discomforts and how to deal with them
    Story first published: Thursday, July 13, 2017, 15:03 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more