For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുരിങ്ങക്കായയിലെ ഈ പെണ്‍രഹസ്യം ഇനി പരസ്യം

നിരവധി ആരോഗ്യ ഗുണങ്ങളാണ് മുരിങ്ങക്കായ നല്‍കുന്നത് ഗര്‍ഭിണികള്‍ക്ക്.

|

ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സാധാരണ പ്രസവം ആരും അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടുന്ന പതിവില്ല. പ്രസവവേദന സഹിയ്ക്കാന്‍ വയ്യാത്തതാണ് പലരും സിസേറിയന്‍ തിരഞ്ഞെടുക്കുന്നതിന് കാരണമായി പറയുന്നത്. ഡയറ്റിംഗ് വേണ്ട പ്രസവശേഷം തടി കുറയ്ക്കാന്‍ എളുപ്പം

എന്നാല്‍ പ്രസവം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ഡോക്ടര്‍മാര്‍ സിസേറിയന്‍ എന്ന ഓപ്ഷന് പ്രാധാന്യം നല്‍കുന്നതും. പക്ഷേ വേദന കുറഞ്ഞ് എളുപ്പം പ്രസവിയ്ക്കാന്‍ മുരിങ്ങക്കായ കഴിയ്ക്കുന്നതിലൂടെ സാധ്യമാവും. ഗര്‍ഭിണികള്‍ മുരിങ്ങക്കായ കഴിയ്ക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഗര്‍ഭധാരണം എങ്ങനെ, സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

 സുഖപ്രസവം

സുഖപ്രസവം

സുഖപ്രസവത്തിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങക്കായ. ഇത് മാത്രമല്ല പ്രസവാനന്തരം ഉണ്ടാകുന്ന രക്തസ്രാവത്തെ ഇല്ലാതാക്കാനും പ്രസവം എളുപ്പത്തിലും വേദന രഹിതവുമാക്കാനും മുരിങ്ങക്കായയുടെ ഉപയോഗം സഹായിക്കുന്നു.

 രാവിലെയുള്ള അസ്വസ്ഥത

രാവിലെയുള്ള അസ്വസ്ഥത

ഗര്‍ഭിണികളില്‍ ആദ്യത്തെ ചില മാസങ്ങളില്‍ രാവിലെ അസ്വസ്ഥകള്‍ ഉണ്ടാവുന്നു. ഇതിനെ മോണിംഗ് സിക്‌നെസ് എന്നാണ് പറയുന്നത്. ഇതിനെ ഇല്ലാതാക്കാനും മുരിങ്ങക്കായ കഴിയ്ക്കുന്നത് സഹായിക്കും.

 എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും മുരിങ്ങക്കായ സഹായിക്കുന്നു. മാത്രമല്ല രക്തശുദ്ധീകരണവും ഇതിലൂടെ സാധ്യമാകുന്നു.

അണുബാധ തടയുന്നു

അണുബാധ തടയുന്നു

ഗര്‍ഭിണികളില്‍ പെട്ടെന്ന് അണുബാധയ്ക്കുള്ള സാധ്യത ഉണ്ടാവും. അതിനെ ഇല്ലാതാക്കാന്‍ മുരിങ്ങക്കായക്ക് കഴിയുന്നു.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്ത് ദഹനപ്രശ്‌നങ്ങള്‍ എല്ലാതരത്തിലും ഗര്‍ഭിണികളില്‍ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ മുരിങ്ങക്കായ കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

പ്രമേഹത്തെ കൃത്യമാക്കും

പ്രമേഹത്തെ കൃത്യമാക്കും

പല സ്ത്രീകളിലും ഗര്‍ഭകാലത്ത് പ്രമേഹം പ്രശ്‌നമുണ്ടാക്കാറുണ്ട്. എന്നാല്‍ മുരിങ്ങക്കായുടെ ഉപയോഗം പ്രമേഹത്തെ കൃത്യമാക്കുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുരിങ്ങക്കായക്ക് കഴിയും. യാതൊരു വിധത്തിലുള്ള രോഗാണുബാധയും ഗര്‍ഭിണികളെ ബാധിയ്ക്കില്ല.

ഹിമോഗ്ലോബിന്‍ കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു

ഹിമോഗ്ലോബിന്‍ കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു

ഹിമോഗ്ലോബിന്‍ കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും മുന്നിലാണ് മുരിങ്ങക്കായ. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി നേരിടുന്നു.

English summary

Can You Eat Drumstick During Pregnancy

Are you salivating the yummy drumstick soup during expecting? Is it safe to have drumstick during pregnancy? Read to know its safety effect and possible health benefits.
X
Desktop Bottom Promotion