ഗര്‍ഭധാരണം എങ്ങനെ, സ്ത്രീ ശരീരത്തിലെ മാറ്റങ്ങള്‍

Subscribe to Boldsky

ഗര്‍ഭധാരണത്തെക്കുറിച്ച് ശാസ്ത്രീയമായി പല കാര്യങ്ങളും പലര്‍ക്കും അറിയില്ല. എങ്ങനെ ഗര്‍ഭധാരണം നടക്കുന്നുവെന്നോ ഗര്‍ഭധാരണത്തിനു ശേഷം എന്തൊക്കെ മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ നടക്കുന്നുവെന്നോ ആരും ചിന്തിച്ചിട്ടില്ല.

പലപ്പോഴും ഗര്‍ഭിണിയാവുക, പ്രസവിയ്ക്കുക എന്നത് സ്ത്രീയുടെ മാത്രം കടമയോ കര്‍ത്തവ്യമോ ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. മിടുക്കനായ കുഞ്ഞിനെ വേണമെങ്കില്‍ ഇതൊക്കെ

എന്നാല്‍ ഗര്‍ഭധാരണത്തില്‍ പലര്‍ക്കും അറിയാതെ പോകുന്ന കാര്യങ്ങളുണ്ട്. ഏത് നിമിഷത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത് എത്തരത്തിലാണ് ഇത് സംഭവിയ്ക്കുന്നത് എന്നൊക്കെ. ഗര്‍ഭധാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ചില കാര്യങ്ങള്‍....

അണ്ഡം ഭ്രൂണമാകുന്നു

അണ്ഡം ഭ്രൂണമാകുന്നു

അണ്ഡം ഭ്രൂണമായി മാറേണ്ട അവസ്ഥയുണ്ട്. നിരവധി പുരുഷബീജങ്ങളില്‍ പ്രത്യുത്പാദന ശേഷി കൂടിയ ബീജം അണ്ഡവുമായി സംയോജിക്കുന്നു. ആ സന്ദര്‍ഭത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത്.

ഓവുലേഷന്‍

ഓവുലേഷന്‍

സ്ത്രീകളുടെ അണ്ഡാശയത്തില്‍ നിന്ന് എല്ലാ മാസവും ഓരോ അണ്ഡം വീതം പുറത്തേക്ക് വരുന്നുണ്ട്. അവസാനമുണ്ടായ മാസമുറയുടെ ആദ്യത്തെ ദിവസത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ഇത് സംഭവിയ്ക്കുന്നത്.

 പുരുഷ ബീജത്തിനായി

പുരുഷ ബീജത്തിനായി

അണ്ഡവിസര്‍ജനം കഴിഞ്ഞാല്‍ ഫല്ലോപ്പിയന്‍ ട്യൂബിലൂടെ നീങ്ങി പ്രത്യേക സ്ഥലത്ത് എത്തുന്നു. ഇവിടെ വച്ചാണ് പുരുഷബീജവുമായുള്ള സംയോജനം.

 ലൈഗിക ബന്ധത്തിനു ശേഷം അരമണിക്കൂര്‍

ലൈഗിക ബന്ധത്തിനു ശേഷം അരമണിക്കൂര്‍

ലൈംഗിക ബന്ധത്തിനു ശേഷംആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ അണ്ഡം ബീജവുമായി സംയോജിച്ചിരിയ്ക്കും. അണ്ഡത്തിനടുത്തെത്താന്‍ രണ്ട് ദിവസം വരെ സമയമെടുക്കുന്ന ബീജങ്ങള്‍ വരെ ഉണ്ട്. 48 മുതല്‍ 72 മണിക്കൂര്‍ വരെയാണ് ബീജങ്ങള്‍ ജീവനോടെ ഇരിയ്ക്കുക. ഇത് ഗര്‍ഭധാരണത്തിന് സഹായകമാകും.

അണ്ഡവും ബീജവും

അണ്ഡവും ബീജവും

അണ്ഡവും ബീജവും പരസ്പരം സയോജിച്ച് കഴിഞ്ഞാല്‍ ഏകദേശം 24 മണിക്കൂറിനുള്ളില്‍ തന്നെ അത് ഭ്രൂണമായിക്കഴിഞ്ഞിരിയ്ക്കും. ഈ സമയത്തിനുള്ളില്‍ കുഞ്ഞിന്റെ ജനിതക മാറ്റങ്ങളെല്ലാം തീരുമാനിയ്ക്കപ്പെട്ട് കഴിഞ്ഞിരിയ്ക്കും.

കോശവിഭജനം

കോശവിഭജനം

ശേഷം ഭ്രൂണത്തിനകത്ത് കോശങ്ങള്‍ വിഭജിയ്ക്കാന്‍ തുടങ്ങുന്നു. നാല് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇത് ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കും. സാധാരണ ഗര്‍ഭധാരണത്തില്‍ ഇത്തരത്തിലാണ് സംഭവിയ്ക്കുന്നത്. എന്നാല്‍ ട്യൂബില്‍ തന്നെ ഗര്‍ഭധാരണം നടക്കുന്ന അവസ്ഥയുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ജീവന് ഭീഷണിയാണ്.

ഗര്‍ഭാശയഭിത്തിയില്‍

ഗര്‍ഭാശയഭിത്തിയില്‍

ഗര്‍ഭപാത്രത്തിലെത്തിയ ഭ്രൂണം പിന്നീട് ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരും. പിന്നീട് കോശവിഭജനം നടക്കുന്നതോടെ ഭ്രൂണം വീണ്ടും വലുതാവുന്നു.

ഹോര്‍മോണ്‍ വ്യത്യാസം

ഹോര്‍മോണ്‍ വ്യത്യാസം

ഗര്‍ഭധാരണത്തിനു ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രഗ്നന്‍സി ഹോര്‍മോണ്‍ ഉണ്ടാവുന്നു.ഗര്‍ഭിണിയുടെ രക്തമോ മൂത്രമോ പരിശോധിച്ചാല്‍ തന്നെ ഗര്‍ഭധാരണം സ്ഥിരീകരിയ്ക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    How to Get Pregnant Faster

    Want to conceive quickly? Follow these tips to boost your fertility and get pregnant fast.
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more