For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറവും ആരോഗ്യവുമുള്ള കുഞ്ഞിന് ആയുര്‍വ്വേദവഴി

ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് ആയുര്‍വേദത്തിന്റെ വഴികള്‍ സഹായിക്കും.

By Lekhaka
|

ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് ആയുര്‍വേദത്തിന്റെ വഴികള്‍ സഹായിക്കും. ആയുര്‍വേദം പറയുന്നത് , ഗര്‍ഭ ധാരണവും പ്രസവവും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മികച്ച പുനരുജ്ജീവന അനുഭവമാണന്നാണ്.

ഈ കാലയളവില്‍ അമ്മയുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും മാറ്റം പ്രകടമാകും. ഗര്‍ഭ കാലയളവില്‍ അപാന വായു എന്നറിയപ്പെടുന്ന താഴേക്ക് ചലിക്കുന്ന ഊര്‍ജ്ജം ഭ്രൂണത്തിന്റെ വളര്‍ച്ചയെ സഹായിക്കും. ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചൂടും എരിവും ഉള്ള ഭക്ഷണങ്ങള്‍, വേവിക്കാത്ത ഇലക്കറികള്‍ എന്നിവ ഒഴിവാക്കുക . വായുക്ഷോഭത്തിന് ഇവ കാരണമാകും. വേവ് കുറഞ്ഞ പരിപ്പും പയറും വായുപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. കൃത്രമ രുചികളും നിറവും കേടാവാതിരിക്കാനുള്ള രാസ പദാര്‍ത്ഥങ്ങളും ചേര്‍ത്തിട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

നല്ല പാല്‍ കുഞ്ഞിന് ഗുണകരം

നല്ല പാല്‍ കുഞ്ഞിന് ഗുണകരം

ചൂട് പാല്‍ കുടിക്കുക. ഹോര്‍മോണ്‍ ചേര്‍ക്കാത്ത പാല്‍ തിരഞ്ഞെടുക്കുക. 135 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ ചൂടാക്കി വേണം കുടിക്കുന്നത്. പുല്ല് കഴിക്കുന്ന പശുവിന്റെ നെയ്യും ഉപയോഗിക്കാം. ദിവസം രണ്ട് നേരം ഒരു കപ്പ് ചൂട് പാല്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധ ശേഷി ഉയരാന്‍ സഹായിക്കും. ഇത് കുഞ്ഞിന് ആരോഗ്യവും ഓജസും നല്‍കും.

 ഗര്‍ഭച്ഛിദ്രം ഒഴിവാക്കുക

ഗര്‍ഭച്ഛിദ്രം ഒഴിവാക്കുക

ആദ്യത്തെ ഇരുപത്തിനാല് ആഴ്ചകളില്‍ അപ്രതീക്ഷിതമായി ഗര്‍ഭം അലസിപോകുന്നതിനെയാണ് ഗര്‍ഭച്ഛിദ്രം എന്ന് പറുന്നത്. മൂന്ന് മാസങ്ങള്‍ വീതമുള്ള മൂന്ന് കാലഘട്ടമാണ് ഗര്‍ഭകാലയളവില്‍ ഉള്ളത്. ആദ്യ ആറ് മാസക്കാലയളവിലാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതല്‍. മൂന്നാം ഘട്ടത്തില്‍ ഗര്‍ഭച്ഛിദ്ര സാധ്യത വളരെ കുറവാണ്. ഗര്‍ഭ കാലയളവിലെ ഗര്‍ഭച്ഛിദ്രം വളരെ സാധാരണമാണ്. നാലില്‍ ഒരാള്‍ക്കെന്ന് രീതിയിലാണ് ഇതിന്റെ സാധ്യത.

 ഇന്ദ്രിയങ്ങളെ പോഷിപ്പിക്കുക

ഇന്ദ്രിയങ്ങളെ പോഷിപ്പിക്കുക

അമ്മ കാണുന്നതും കേള്‍ക്കുന്നതും ശ്വസിക്കുന്നതും സ്പര്‍ശിക്കുന്നതും രുചിക്കുന്നതും എല്ലാം കുഞ്ഞിനെയും ബാധിക്കും. പ്രചോദനവും ആനന്ദവും നല്‍കുന്ന ചിത്രങ്ങളും വീഡിയോകളും കാണുക. റൂമില്‍ പൂവുകളും സുഗന്ധം പരത്തുന്ന ദീപങ്ങളും വയ്ക്കുക. ആയാസവും സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ സംഗീതം സഹായിക്കും.

കുഞ്ഞുമായി ബന്ധം സ്ഥാപിക്കുക.

കുഞ്ഞുമായി ബന്ധം സ്ഥാപിക്കുക.

ഗര്‍ഭ സന്‍സ്‌കാര്‍ സംഗീതവും ലളിതമായ ഉപകരണ സംഗീതങ്ങളും കേള്‍ക്കുന്നത് നല്ലതാണ്. സ്വാദുള്ള ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാകും. വയറില്‍ സ്പര്‍ശിച്ച് കുഞ്ഞുമായി ബന്ധം സ്ഥാപിക്കുക.

 ദിവസേന മസ്സാജ്‌

ദിവസേന മസ്സാജ്‌

ആയുര്‍വേദം ഗര്‍ഭിണികള്‍ക്ക് മസ്സാജ്‌ നിര്‍ദ്ദേശിക്കാറുണ്ട്. സാധ്യമാകുമെങ്കില്‍ എല്ലാ ദിവസവും ചെയ്യുക. അമ്മയ്ക്ക് ഊര്‍ജം നല്‍കുന്നതിന് പുറമെ മനസ്സ് സന്തുലതമാക്കാനും സഹായിക്കും. എണ്ണ തേച്ച് മസ്സാജ് ചെയ്യുന്നത് വാത ദോഷങ്ങള്‍ കുറയ്ക്കാനും അമ്മയുടെ ഉത്കണ്ഠ, സമ്മര്‍ദ്ദം,തളര്‍ച്ച എന്നിവയ്ക്ക് ആശ്വാസം നല്‍കാനും സഹായിക്കും.അമ്മ സന്തോഷത്തോടെ ഇരിക്കുന്നത് കുഞ്ഞിന് ഗുണകരമാകും.

 ഗര്‍ഭ പരിചരണം

ഗര്‍ഭ പരിചരണം

ഗര്‍ഭകാലയളവില്‍ അമ്മയ്ക്ക് നല്‍കുന്ന പരിചരണം ആണിത്. ആയുര്‍വേദത്തില്‍ ഗര്‍ഭിണികളുടെ പത്ഥ്യകാലമായാണ് ഇത് പറയപ്പെടുന്നത്. ഭക്ഷണം, ഔഷധം, സ്വഭാവം, പെരുമാറ്റം തുടങ്ങി എല്ലാത്തിലും ഗര്‍ഭസ്ഥ സ്ത്രീകള്‍ പാലിക്കേണ്ട കാര്യങ്ങളാണിത്. ഗര്‍ഭധാരണം ഉറപ്പായി കഴിഞ്ഞാല്‍ ഈ പത്ഥ്യം പാലിച്ചു തുടങ്ങണം.

ഗര്‍ഭ പരിചരണത്തിലെ ചില കാര്യങ്ങള്‍

ഗര്‍ഭ പരിചരണത്തിലെ ചില കാര്യങ്ങള്‍

1. ദിവസവും ആത്മീയ പുസ്തകങ്ങള്‍ വായിക്കുക

2. പപ്പായയും പൈനാപ്പിളും ഒഴിവാക്കുക

3. പകല്‍ കിടന്ന് ഉറങ്ങരുത്

 ഗര്‍ഭ സംസ്‌കാരം

ഗര്‍ഭ സംസ്‌കാരം

ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് നല്‍കുന്ന നല്ല ശീലങ്ങള്‍, സദാചാരം, മൂല്യങ്ങള്‍ എന്നിവയാണ് ഗര്‍ഭ സംസ്‌കാരം. സംഗീതം, സംസാരം, ചിത്രങ്ങള്‍ എന്നിവയില്‍ കൂടി അമ്മയുടെ വയറ്റില്‍ കിടന്ന് കുട്ടി പഠിക്കുന്ന കാര്യങ്ങളാണിത്. ഗര്‍ഭ കാലത്ത് അമ്മ ശാന്തമായും സൗമ്യമായും ഇരിക്കണം എന്ന് പറയുന്നത് ഇതു കൊണ്ടാണ്. ധ്യാനിക്കുകയും ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് കുഞ്ഞിന്റെയും അമ്മയുടെയും മനസിനും ശരീരത്തിനും ആരോഗ്യം നല്‍കും.

അതീന്ദ്രിയ ധ്യാനം

അതീന്ദ്രിയ ധ്യാനം

അതീന്ദ്രിയ ധ്യാനം ചെയ്യുന്നത് നാഡീസംവിധാനം ശാന്തമാക്കുന്നതിനും സമ്മര്‍ദ്ദവും ക്ഷീണവും കുറയ്ക്കുന്നതിനും അമ്മമാരെ സഹായിക്കും എന്നാണ് ആയുര്‍വേദം പറയുന്നത്. കുഞ്ഞിന് നല്ല ഊര്‍ജം പകര്‍ന്നു നല്‍കാന്‍ ഇത് സഹായിക്കും.

English summary

Ayurveda tips to conceive a healthy Baby

According to Ayurveda, pregnancy and delivery can be the most rejuvenating experience of a women’s life, during which every cell of the mother’s body can be transformed.
Story first published: Friday, April 7, 2017, 10:13 [IST]
X
Desktop Bottom Promotion