6 ബദാം വെള്ളത്തിലിട്ട് എന്നും കഴിക്കാം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കണം എന്നതാണ് സത്യം. ഭക്ഷണത്തില്‍ മാത്രമല്ല അതുവരെയുണ്ടായിരുന്ന ജീവിത ശൈലി മാറി പുതിയ അവസ്ഥയിലേക്ക് എത്തുകയാണ് എല്ലാ സ്ത്രീകളും. എന്നാല്‍ ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണ രീതിയിലെ അശ്രദ്ധയുമാണ് പലപ്പോഴും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഗര്‍ഭധാരണത്തിന് പ്രതിസന്ധി, കാരണം ഇതാ

ആരോഗ്യകരമായ ഭക്ഷണം അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണം നല്‍കുന്നതാണ്. ബദാം ഇത്തരത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്ന ഒന്നാണ്. എന്നും ആറ് ബദാം വെള്ളത്തിലിട്ട് ദിവസവും കഴിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം. അപ്രതീക്ഷിതം ഈ ഗര്‍ഭധാരണ ലക്ഷണങ്ങള്‍

 പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബദാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗര്‍ഭസ്ഥശിശുവിന്റെ പേശീബലം വര്‍ദ്ധിപ്പിക്കുന്നതിനും അമ്മയ്ക്ക് ആവശ്യത്തിനും സ്റ്റാമിനയും ബലവും നല്‍കുന്നതിനും സഹായിക്കുന്നു.

ഫൈബര്‍ നിറഞ്ഞത്

ഫൈബര്‍ നിറഞ്ഞത്

ഫൈബര്‍ എപ്പോഴും ദഹനത്തെ വളരെ എളുപ്പത്തിലാക്കുന്നു.മാത്രമല്ല കുഞ്ഞിന്റെ മലമൂത്ര വിസര്‍ജ്ജനത്തെ പ്രശ്‌നങ്ങളില്ലാതെ കൊണ്ടു പോവുന്നതിനും ബദാമിലെ ഫൈബര്‍ സഹായിക്കുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുള്ളതാണ് ബദാം. ഇത് ചര്‍മ്മത്തിനും മുടിയ്ക്കും വളരെയധികം തിളക്കവും ആരോഗ്യവും നല്‍കുന്നു. അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ഇതേ ഗുണം തന്നെ നല്‍കുന്നു ബദാം.

കാല്‍സ്യം

കാല്‍സ്യം

ഉയര്‍ന്ന അളവിലാണ് ബദാമില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത്. ഇതാകട്ടെ കുഞ്ഞിന്റെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തെ സഹായിക്കുന്നു.

മാംഗനീസ്

മാംഗനീസ്

മാംഗനീസ് ഗര്‍ഭിണികളുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് എല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

 റൈബോഫഌബിന്‍

റൈബോഫഌബിന്‍

റൈബോഫഌബിന്‍ കുഞ്ഞിന്റ വളര്‍ച്ചയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്. മാത്രമല്ല കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ആരോഗ്യവും ഊര്‍ജ്ജവും നല്‍കാന്‍ റൈബോഫഌബിന്‍ സഹായിക്കുന്നു.

മഗ്നീഷ്യം

മഗ്നീഷ്യം

മഗ്നീഷ്യമാണ് ബദാമില്‍ അടങ്ങിയിട്ടുള്ള മറ്റൊരു ഘടകം. ഇത് കുഞ്ഞിന്റെ നാഡീ വ്യവസ്ഥയെ സഹായിക്കുന്നു. മാത്രമല്ല ദഹനസംബന്ധമായി അമ്മയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു.

English summary

Amazing Benefits Of Eating soaked almonds During Pregnancy

Including nuts during pregnancy is important as they cope with growing needs of the baby. Know the benefits of soaked almonds during pregnancy mentioned in this post.
Story first published: Tuesday, June 6, 2017, 13:00 [IST]