അപ്രതീക്ഷിതം ഈ ഗര്‍ഭധാരണ ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം കൃത്യമായാല്‍ ചില ലക്ഷണങ്ങളിലൂടെ തന്നെ നമുക്കത് മനസ്സിലാകും. ഈ ലക്ഷണങ്ങളെല്ലാം തന്നെ സാധാരണ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയായിരിക്കും. മനംപുരട്ടലും ഛര്‍ദ്ദിയും ആര്‍ത്തവം നില്‍ക്കുന്നതും എല്ലാം സാധാരണ ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളാണ്. സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍

എന്നാല്‍ ചില അസാധാരണ ലക്ഷണങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാവാറുണ്ട്. പലര്‍ക്കും ഇതറിയില്ല. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളിലെ ഗര്‍ഭധാരണം ഉറപ്പിക്കാവുന്നതാണ്. എന്തൊക്കെയാണ് അസാധാരണമായി എടുക്കുന്ന ഗര്‍ഭധാരണ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

മോണയില്‍ നിന്നും രക്തം വരിക

മോണയില്‍ നിന്നും രക്തം വരിക

ഇതൊരു പൊതുവായ ലക്ഷണമല്ല. എന്നാല്‍ മോണയില്‍ നിന്നും രക്തം വരുന്നത് ഗര്‍ഭധാരണത്തിന്റെ ലക്ഷണം തന്നെയാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണം.

ഉള്ളം കൈ ചുവക്കുന്നത്

ഉള്ളം കൈ ചുവക്കുന്നത്

ഉള്ളം കൈ ചുവന്ന് തുടുക്കുന്നതാണ് മറ്റൊന്ന്. ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോഴാണ് ഉള്ളം കൈ ചുവക്കുന്നത്. ഈസ്ട്രജന്റെ അളവ് വര്‍ദ്ധിയ്ക്കുമ്പോള്‍ രക്തയോട്ടവും വര്‍ദ്ധിക്കുന്നു. ഇതും ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്.

 മൂക്കടപ്പ്

മൂക്കടപ്പ്

മൂക്കടപ്പും മൂക്കിലൂടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമാണ് മറ്റൊന്ന്. ഹോര്‍മോണ്‍ അളവ് വര്‍ദ്ധിക്കുന്നതും രക്തസമ്മര്‍ദ്ദവും മൂക്കിലെ ഞരമ്പുരളെ വീക്കത്തിലേക്ക് നയിക്കുന്നു. ഇത് മൂക്കടപ്പിന് കാരണമാകുന്നു. ഇതിലൂടെയും ഗര്‍ഭധാരണ സാധ്യത ഉറപ്പിക്കാം.

 ഉയര്‍ന്ന ശരീര താപനില

ഉയര്‍ന്ന ശരീര താപനില

ശരീരത്തിന്റെ ചൂട് ഉയര്‍ന്ന തോതില്‍ ആയിരിക്കും. അണ്ഡവിസര്‍ജന സമയത്ത് ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുന്നത് പോലെ തന്നെ ഗര്‍ഭധാരണ സമയത്തും ശരീരതാപനില വര്‍ദ്ധിയ്ക്കും.

 ലൈംഗികാസക്തി കുറയുന്നത്

ലൈംഗികാസക്തി കുറയുന്നത്

ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യമില്ലായ്മയാണ് മറ്റൊരു ലക്ഷണം. കൂടാതെ മാനസിക സമ്മര്‍ദ്ദം, ക്ഷീണം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.

 മുഖക്കുരു

മുഖക്കുരു

മുഖക്കുരു ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് മറ്റൊന്ന്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇവിടെ കാണിയ്ക്കുന്നതും. ഇതിലൂടെയും ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം.

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചില പ്രത്യേക ഭാഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഇത് ഈ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നത് കൊണ്ടാണ്. ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഇത് പ്രധാനപ്പെട്ട ഒന്നാണ്.

ചര്‍മ്മം വരണ്ടതാവുന്നത്

ചര്‍മ്മം വരണ്ടതാവുന്നത്

വരണ്ട ചര്‍മ്മമില്ലാത്തവര്‍ക്ക് പോലും ചര്‍മ്മം വരണ്ടതാവുന്ന അവസ്ഥയുണ്ടാവുന്നു. ഉറക്കമില്ലായ്മയും ഇതോടൊപ്പം ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിയ്‌ക്കേണ്ടതില്ല.

ഗര്‍ഭപാത്രം വലുതാവുന്നത്

ഗര്‍ഭപാത്രം വലുതാവുന്നത്

ഗര്‍ഭപാത്രം വലുതാവുന്നത് പോലെ തോന്നുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ? ഇതിന് കാരണം ഭക്ഷണമാണെന്ന് വിചാരിയ്ക്കരുത്. നിങ്ങള്‍ ഗര്‍ഭിണിയായെന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

English summary

how to confirm pregnancy without test

Are you keen on getting pregnant? But, don't know how to confirm pregnancy without doing a test? These signs and symptoms might help you know.
Subscribe Newsletter