ഗര്‍ഭധാരണത്തിന് മുന്‍പ് ഇതെല്ലാം ചെയ്തിരിയ്ക്കണം

Posted By:
Subscribe to Boldsky

ഗര്‍ഭം ധരിയ്ക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ നിമിഷമാണ്. സ്ത്രീ സ്ത്രീയാവുന്നത് അവള്‍ അമ്മയാവുമ്പോഴാണ്. ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങള്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. കുട്ടികിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിനു പിന്നില്‍

ഗര്‍ഭാധാരണത്തിന് മുന്‍പ് ചില തയ്യാറെടുപ്പുകള്‍ എല്ലാ സ്ത്രീകളും നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പലപ്പോവും മാനസികമായും ശാരീരികമായും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമുക്കുണ്ടാവും. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭധാരണത്തിനു മുന്‍പ് ചെയ്യേണ്ടത് എന്ന് നോക്കാം.

ദന്ത പരിശോധന

ദന്ത പരിശോധന

ഗര്‍ഭധാരണത്തിന് മുമ്പായി ഒരു ദന്തഡോക്ടറെ സമീപിച്ച് പ്രശ്‌നങ്ങള്‍ ചികിത്സിച്ച് മാറ്റുക. ഗര്‍ഭകാലത്ത് ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മരുന്ന് കഴിയ്ക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരം പരിശോധഘന ആദ്യം തന്നെ നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നത്.

രക്തഗ്രൂപ്പ് പരിശോധിയ്ക്കാം

രക്തഗ്രൂപ്പ് പരിശോധിയ്ക്കാം

ഗര്‍ഭധാരണത്തിനു മുന്‍പ് രക്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പങ്കാളിയുമായുള്ള ചേര്‍ച്ചയും പരിശോധിയ്ക്കാം. ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് മുന്നറിയിപ്പ് നല്‍കും.

തൈറോയ്ഡ് പരിശോധന

തൈറോയ്ഡ് പരിശോധന

ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കണം. തൈറോക്‌സിന്‍ എന്ന തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് രക്തത്തില്‍ കുറയുന്നത് ഹൈപ്പോതൈറോയ്ഡിസം എന്ന പ്രശ്‌നത്തിന് കാരണമാകും. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഗര്‍ഭം അലസാനും കാരണമാകാം.

അമിതമായ ഉത്കണ്ഠ

അമിതമായ ഉത്കണ്ഠ

ഗര്‍ഭധാരണ സമയത്ത് സാധാരണയായി സ്ത്രീകളില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും അനുഭവപ്പെടാം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ നല്ലൊരു വിദഗ്ധനെ കണ്ട് കൗണ്‍സിലിംഗിന് വിധേയമാകാം.

ഹീമോഗ്ലോബിന്‍ പരിശോധന

ഹീമോഗ്ലോബിന്‍ പരിശോധന

നിങ്ങള്‍ രക്തത്തിന്റെ കൗണ്ടും ഹീമോഗ്ലോബിന്‍ തോതും പരിശോധിക്കണം. ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകള് ഒഴിവാക്കുന്നതിന് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുക.

അമിതശരീരഭാരം കുറയ്ക്കാന്‍

അമിതശരീരഭാരം കുറയ്ക്കാന്‍

അമിതഭാരം പലപ്പോഴും ഗര്‍ഭധാരണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ശരീരഭാരത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം.

 പോഷക അപര്യാപ്തതകള്‍

പോഷക അപര്യാപ്തതകള്‍

ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം ഉണ്ടാവരുത്. പോഷകസംബന്ധമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. പോഷണത്തിന്റെ അപര്യാപ്തത കുഞ്ഞില്‍ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കും.

English summary

Things To Check For Before Getting Pregnant

There are other similar things that you have to check for before pregnancy. Here is a list of things to check before conceiving.
Story first published: Saturday, November 5, 2016, 15:00 [IST]