For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ നല്‍കുന്ന അപകടം ആരും പറയാത്തവ

|

ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന ഒന്നാണ് അബോര്‍ഷന്‍. അമ്മയാകാന്‍ മനസ്സു കൊണ്ടും ശരീരം കൊണ്ടും തയ്യാറെടുക്കുന്നവരില്‍ അബോര്‍ഷന്‍ സൃഷ്ടിയ്ക്കുന്ന ആഘാതം വളരെ വലുതാണ്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും അബോര്‍ഷനിലൂടെ സൃഷ്ടിയ്ക്കപ്പെടുന്നത്. അബോര്‍ഷന് വഴികളേറെ, പക്ഷേ അതിനു ശേഷമുള്ള അപകടം

അബോര്‍ഷന് ശേഷം ഡോക്ടര്‍മാര്‍ പോലും പറയാത്ത ചില കാര്യങ്ങളുണ്ട്. ഗര്‍ഭഛിദ്രം കൂടിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. എന്തൊക്കെ കാര്യങ്ങളാണ് അബോര്‍ഷന് ശേഷം സംഭവിയ്ക്കുന്ന അപകടകരമായ കാര്യങ്ങള്‍ എന്നു നോക്കാം. ഒമ്പതാം മാസത്തിലെ ശാരീരിക മാറ്റങ്ങള്‍

 ഉയര്‍ന്ന രക്തസ്രാവം

ഉയര്‍ന്ന രക്തസ്രാവം

അബോര്‍ഷന് ശേഷം ചെറിയ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് നാല് ആഴ്ച വരെ ഇത്തരം രക്തസ്രാവം ഉണ്ടാവാം. സാനിറ്ററി പാഡ് രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റേണ്ട അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

പ്രസവ വേദന പോലുള്ള വേദന

പ്രസവ വേദന പോലുള്ള വേദന

അബോര്‍ഷന് ശേഷവും അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പ്രശ്‌നമാണ്. അബോര്‍ഷന് മൂന്ന് നാല് ദിവസത്തിന് ശേഷമാണ് ഇത്തരം വേദന ഉണ്ടാവുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

അണുബാധ

അണുബാധ

അബോര്‍ഷന് ശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും ഇതിന്റെ അനന്തര ഫലമാണ്. ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധ കാണപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

 പനി

പനി

ചിലര്‍ക്ക് അബോര്‍ഷന് ശേഷം പനി ഉണ്ടാവും. ഇതാകട്ടെ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നു. പനിയോടൊപ്പം വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലാണെങ്കിലും ശ്രദ്ധിക്കുക.

 വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍

വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍

അബോര്‍ഷന് ശേഷവും പലര്‍ക്കും ഗര്‍ഭലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇതും ഗുരുതരമായ അവസ്ഥയെയാണ് കാണിയ്ക്കുന്നത്. അമിത ക്ഷീണവും ഛര്‍ദ്ദിയും ഉണ്ടാക്കുന്നതെല്ലാം അബോര്‍ഷന്റെ അനന്തര ഫലങ്ങള്‍ തന്നെയാണെങ്കിലും അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്.

 ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ അബോര്‍ഷന് ശേഷം സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. ഇതാകട്ടെ മാനസികമായി മാത്രമല്ല ശാരീരികമായും ഇത് സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്നു.

English summary

Things happen after an abortion that no one tells you about

Heavy bleeding after abortion is not always normal. Here are symptoms you need to watch for and seek medical assistance as and when required.
Story first published: Wednesday, August 17, 2016, 12:55 [IST]
X
Desktop Bottom Promotion