For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയ്റ്റ്..... ഗര്‍ഭിണിയാകാന്‍ വരട്ടെ

|

ഗര്‍ഭധാരണത്തിന് മുമ്പ് അതിന് വേണ്ടി നിങ്ങള്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ് ഗര്‍ഭധാരണം. എങ്കിലും മാനസികമായും, ശാരീരികമായും തയ്യാറെടുത്തിട്ടില്ലെങ്കില്‍ അത് അത്ര നല്ല അനുഭവം ആകില്ല.

ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടുക.1. ദന്ത പരിശോധന - ഗര്‍ഭധാരണത്തിന് മുമ്പായി ഒരു ദന്തഡോക്ടറെ സമീപിച്ച് പ്രശ്നങ്ങള്‍ ചികിത്സിച്ച് മാറ്റുക. ഗര്‍ഭകാലത്ത് ആന്‍റിബയോട്ടിക്കുകളും വേദനാസംഹാരികളും കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പ് പല്ല് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

ദന്ത പരിശോധന

ദന്ത പരിശോധന

ഗര്‍ഭധാരണത്തിന് മുമ്പായി ഒരു ദന്തഡോക്ടറെ സമീപിച്ച് പ്രശ്നങ്ങള്‍ ചികിത്സിച്ച് മാറ്റുക. ഗര്‍ഭകാലത്ത് ആന്‍റിബയോട്ടിക്കുകളും വേദനാസംഹാരികളും കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പ് പല്ല് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.

രക്തഗ്രൂപ്പ്

രക്തഗ്രൂപ്പ്

നിങ്ങളുടെ രക്തഗ്രൂപ്പ് പരിശോധിക്കുകയും ഇതിനകം അറിയാമെങ്കില്‍ പങ്കാളിയുമായുള്ള ചേര്‍ച്ച പരിശോധിക്കുകയും ചെയ്യുക. നിങ്ങളുടേത് ആര്‍എച്ച് നെഗറ്റീവും നിങ്ങളുടെ ഭര്‍ത്താവിന്‍റേത് പോസിറ്റീവും ആണെങ്കില്‍ ഇത് ഡോക്ടറെ അറിയിക്കണം. എറിത്രോബ്ലാറ്റോസിസ് ഫെറ്റെയില്‍സ് എന്ന അവസ്ഥയില്‍ പൊരുത്തമില്ലായ്മ മൂലം അമ്മമാരുടെ വെള്ള രക്താണുക്കള്‍ കുഞ്ഞിന്‍റെ ചുവന്ന രക്താണുക്കളുമായി ഏറ്റുമുട്ടും.

തൈറോയ്ഡ് പരിശോധന

തൈറോയ്ഡ് പരിശോധന

ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കണം. തൈറോക്സിന്‍ എന്ന തൈറോയ്ഡ് ഹോര്‍മോണിന്‍റെ അളവ് രക്തത്തില്‍ കുറയുന്നത് ഹൈപ്പോതൈറോയ്ഡിസം എന്ന പ്രശ്നത്തിന് കാരണമാകും. ഈ ഹോര്‍മോണ്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് ആവശ്യമാണ്. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടെങ്കില്‍ ഗര്‍ഭം അലസാനും കാരണമാകാം.

ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും

ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും

നിങ്ങള്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഗര്ഭധാരണത്തിന് മുമ്പ് റിലാക്സ് ചെയ്യാന്‍ ശ്രമിക്കുകയും നല്ല ഒരു സൈക്ക്യാട്രിസ്റ്റ് വഴി കൗണ്‍സിലിങ്ങ് നടത്തുകയും ചെയ്യുക. ഗര്‍ഭകാലത്ത് മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് വളരെ ദോഷകരമാകും. ഇത് പരിഹരിക്കാന്‍ മരുന്നുകള്‍ കഴിക്കാനുമാകില്ല.

ഹീമോഗ്ലോബിന്‍ പരിശോധന

ഹീമോഗ്ലോബിന്‍ പരിശോധന

നിങ്ങള്‍ രക്തത്തിന്‍റെ കൗണ്ടും ഹീമോഗ്ലോബിന്‍ തോതും പരിശോധിക്കണം. ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകള് ഒഴിവാക്കുന്നതിന് ഫോളിക് ആസിഡ് സപ്ലിമെന്‍റുകള്‍ കഴിക്കുക. ഫോളിക് ആസിഡിനൊപ്പം വിറ്റാമിന്‍ ബി12 ഉം കഴിക്കണം.

ശരീരഭാരം

ശരീരഭാരം

നിങ്ങള്ക്ക് അമിതഭാരമുണ്ടെങ്കില്‍ ഗര്‍ഭധാരണത്തില്‍ പ്രശ്നമുണ്ടാവും. കൂടാതെ ഗര്‍ഭം ധരിച്ചാലും ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങളും ഗര്‍ഭകാലത്ത് അനുഭവപ്പെടാം. ഇക്കാരണങ്ങളാല്‍ ശരീരഭാരം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുക.

Read more about: pregnancy ഗര്‍ഭം
English summary

Things To Do Before Getting Pregnant

Here are some of the things to do before you get pregnant. Read more to know about,
X
Desktop Bottom Promotion