വന്ധ്യത മുന്‍കൂട്ടി അറിയാം, ലക്ഷണങ്ങള്‍ ഇവയാണ്‌

Posted By:
Subscribe to Boldsky

വന്ധ്യത ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒരു പ്രധാന പ്രശനമാണ്. വിവാഹം കഴിഞ്ഞും പലര്‍ക്കും വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാവത്തത് വന്ധ്യതയുടെ തോത് വര്‍ദ്ധിക്കുന്നതായാണ് സൂചിപ്പിക്കുന്നത്.

ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ വന്ധ്യതയ്ക്ക് ചികിത്സ പലപ്പോഴും നേരത്തെ തന്നെ തുടങ്ങുന്നതാണ് നല്ലത്. ഗര്‍ഭിണിയാവാന്‍ ഭക്ഷണമോ?

പക്ഷേ കണ്ട് പിടിയ്ക്കാന്‍ ഏറ്റവും വിഷമമുള്ള ഒന്നാണ് ഈ അവസ്ഥ എന്നത് തന്നെയാണ് മറ്റൊരു കാര്യം. എന്നാല്‍ വന്ധ്യയ്ക്ക് മുന്നോടിയായി ചില ലക്ഷണങ്ങള്‍ ശരീരം നമുക്ക് കാണിച്ച് തരുന്നു. പുരുഷനറിയേണ്ട ഗുരുതരമായ വന്ധ്യതാ പ്രശ്‌നങ്ങള്

പലപ്പോഴും ഇതിനെ നമ്മള്‍ അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് നമ്മള്‍ ഒരിക്കലും അവഗണിയ്ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നു നോക്കാം.

ആദ്യത്തെ സൂചന

ആദ്യത്തെ സൂചന

വിവാഹം കഴിഞ്ഞ് ആറുമാസമായിട്ടും ഗര്‍ഭിണിയായില്ലെങ്കില്‍ ഡോക്ടറെ കാണുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് പലപ്പോഴും വന്ധ്യതയുടെ പ്രധാന ലക്ഷണമാണ്.

ക്രമമല്ലാത്ത ആര്‍ത്തവം

ക്രമമല്ലാത്ത ആര്‍ത്തവം

സ്ത്രീകളില്‍ ക്രമമല്ലാത്ത ആര്‍ത്തവം ഉണ്ടാവുകയോ മാസങ്ങളോളം ആര്‍ത്തവം ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്യുകയാണെങ്കിലും വന്ധ്യതയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

അമിത രക്തസ്രാവം

അമിത രക്തസ്രാവം

ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും വന്ധ്യത ഉണ്ടാവാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

അമിത വേദന

അമിത വേദന

ആര്‍ത്തവസംബന്ധമായ പല പ്രശ്‌നങ്ങളും പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാണ്. അമിതമായ രക്തസ്രാവം ഉണ്ടാകുന്നത് മാത്രമല്ല പലപ്പോഴും സഹിക്കാന്‍ പറ്റാത്ത വേദനയും വേദന രണ്ട് ദിവസത്തിലധികം നീണ്ടു നില്‍ക്കുകയാണെങ്കില്‍ വന്ധ്യതാ പരിശോധന നടത്തുന്നത് നല്ലതാണ്.

മുഖക്കുരുവിന്റെ അതിപ്രസരം

മുഖക്കുരുവിന്റെ അതിപ്രസരം

മുഖക്കുരു അധികമായി കാണുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് 20 കളിലും 30 കളിലും ഇത്തരത്തില്‍ അമിതമായ രീതിയില്‍ മുഖക്കുരു കാണപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

പുരുഷന്‍മാരില്‍ വൃഷ്ണ വീക്കം

പുരുഷന്‍മാരില്‍ വൃഷ്ണ വീക്കം

പുരുഷന്‍മാരില്‍ വൃഷ്ണ വീക്കം കാണുകയാണെങ്കില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉദ്ദാരണപ്രശ്‌നങ്ങള്‍

ഉദ്ദാരണപ്രശ്‌നങ്ങള്‍

ഉദ്ദാരണ പ്രശ്‌നങ്ങള്‍ കൂടുതലുള്ള പുരുഷന്‍മാരില്‍ പലപ്പോഴും വന്ധ്യതപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള കാരണം വളരെ കൂടുതലാണ്.

English summary

Surprising Signs Of Infertility You Must Not Ignore

There are a few signs that people experience, which may show that they could be infertile, so that they can get treated immediately..
Story first published: Tuesday, August 2, 2016, 9:00 [IST]
Subscribe Newsletter