For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് സ്തനങ്ങളില്‍ ഈ മാറ്റങ്ങള്‍

|

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവും. പലപ്പോഴും ഇത്തരത്തിലുള്ള പല മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ പല സ്ത്രീകള്‍ക്കും സമയം വേണ്ടിവരും. എന്നാല്‍ പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും സ്ത്രീയെ പലപ്പോഴും തളര്‍ത്തുന്നു. സുരക്ഷിതമല്ലാത്ത സെക്‌സ് വന്ധ്യതയ്ക്ക് കാരണം

എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യഘട്ടം കഴിയുന്നതോടെ ഇത്തരം മാറ്റങ്ങളോട് സ്ത്രീകള്‍ യോജിച്ചു പോകുന്നു. അതുപോലെ തന്നെ പ്രകടമായ ശാരീരിക മാറ്റമാണ് സ്തനങ്ങളില്‍ ഉണ്ടാവുന്നത്. ഗര്‍ഭത്തിന്റെ ഓരോ കാലഘട്ടങ്ങളിലും സ്തനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവും. എന്തൊക്കെ എന്ന് നോക്കാം.

 സ്തനങ്ങളില്‍ കനം

സ്തനങ്ങളില്‍ കനം

ഗര്‍ഭകാലത്ത് സ്തനങ്ങള്‍ കുഞ്ഞിനെ പാലൂട്ടാന്‍ തരത്തില്‍ വികസിയ്ക്കുന്നുണ്ട്. ഇത് പലപ്പോഴും സ്തനങ്ങളില്‍ കനം തോന്നിപ്പിക്കാന്‍ കാരണമാകും.

സ്തനങ്ങളില്‍ വേദനയും മൃദുത്വവും

സ്തനങ്ങളില്‍ വേദനയും മൃദുത്വവും

മാതൃത്വത്തിലേക്ക് അടുക്കുന്തോറും സ്തനങ്ങളില്‍ വേദനയും മൃദുത്വവും കൂടുതലായി വരുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. പലപ്പോഴും അസഹ്യമായ വേദനയായിരിക്കും പ്രധാന കാര്യം. സ്ത്രീ വന്ധ്യതയ്ക്കും പരിഹാരം ഈന്തപ്പഴത്തില്‍

സ്തനങ്ങളിലെ ഞരമ്പുകള്‍

സ്തനങ്ങളിലെ ഞരമ്പുകള്‍

സ്തനങ്ങളില്‍ നീലനിറത്തില്‍ കാണപ്പെടുന്ന രീതിയില്‍ ഞരമ്പുകള്‍ പൊങ്ങി നില്‍ക്കും. അമിതമായി രക്തയോട്ടം നടക്കുന്നതിനാലാണ് പലപ്പോഴും ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്.

നിപ്പിള്‍ വലുതാവുന്നു

നിപ്പിള്‍ വലുതാവുന്നു

ഗര്‍ഭവാസ്ഥയില് സ്ത്രീകളുടെ നിപ്പിള്‍ വലുതാവുന്നു. വലുതാവുക മാത്രമല്ല ഇത് പലപ്പോഴും ബലമുള്ളതായി തീരുകയും കൂടി ചെയ്യുന്നു.

 മുലപ്പാല്‍ പുറത്തേക്ക്

മുലപ്പാല്‍ പുറത്തേക്ക്

ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ പല സ്ത്രീകളിലും ഇത്തരം അവസ്ഥ കാണപ്പെടാറുണ്ട്. മുലപ്പാല്‍ പോലെയുള്ള ദ്രാവകം പുറത്തേക്ക് വരുന്നു. നിങ്ങളുടെ ശരീരം അമ്മയാവാന്‍ തയ്യാറെടുത്തു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

 സ്‌ട്രെച്ച് മാര്‍ക്ക്

സ്‌ട്രെച്ച് മാര്‍ക്ക്

സ്‌ട്രെച്ച് മാര്‍ക്കുകള്‍ പലരും ആവലാതി പറയുന്ന ഒന്നാണ്. സ്തനത്തിന്റെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും സ്‌ട്രെച്ച് മാര്‍ക്കുകളും കാണപ്പെടുന്നു.

 തൂങ്ങിയ സ്തനങ്ങള്‍

തൂങ്ങിയ സ്തനങ്ങള്‍

സ്തനത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതോടെ മാറിടം തൂങ്ങിയതായി കാണപ്പെടുന്നു. പ്രസവശേഷമാണ് ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നം തോന്നുക എന്നതാണ് സത്യം.

English summary

Surprising Changes Your Breasts Experience During Pregnancy

Want to know how your breast can change during pregnancy? If yes, then you have come to the right place..
Story first published: Monday, October 10, 2016, 13:31 [IST]
X
Desktop Bottom Promotion