Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
സ്ത്രീ വന്ധ്യതയ്ക്കും പരിഹാരം ഈന്തപ്പഴത്തില്‍
ഇന്നത്തെ കാലത്ത് പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വന്ധ്യത.
കുറഞ്ഞത് ഒരു വര്‍ഷത്തിലേറെയും ക്രമാനുഗതമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും കുട്ടികളുണ്ടാവാത്തത് അല്ലങ്കില്‍ ഗര്‍ഭധാരണം നടത്താന്‍ കഴിയാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു പറയുന്നത്.
അമേരിക്കന്‍ പ്രഗ്നനന്‍സി അസോസിയേഷന് പറയുന്നത് ലോകത്ത് വന്ധ്യതയുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ അതില്‍ മൂന്നില്‍ ഒന്ന് സ്ത്രീകളില്‍ ഉണ്ടാവുന്നത് വന്ധ്യത ആണെന്നും , ലോകത്ത ഏകദേശം 48 മില്ല്യന്‍ സ്ത്രീകള്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നുമാണ്. പ്രസവത്തിനു ശേഷമാണ് ശരിയ്ക്കുള്ള വേദന
പോളീസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം, എന്ഡോമെട്രിഓസിസ്, പെല്‍വിക്ക് ഇന്‍ഫ്ളമേറ്ററി ഡിസീസ് സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ് എന്നീ ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ സ്ത്രീകളില്‍ വന്ധ്യത വരാന്‍ ഇടയാക്കുന്നു. സ്ത്രീകളിലെ വന്ധ്യത ഇല്ലാതാക്കാന്‍ വീട്ടീല്തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍.

അശ്വഗന്ധ
സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന ഗര്‍ഭധാരണ പ്രതിബന്ധം മാറാന്‍ അശ്വഗന്ധ സഹായിക്കുന്നു. ഈ ഔഷധം ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും , റീപ്രൊഡക്ട്ടിവ് ഓര്‍ഗന്‍സിന്റെ ശരിയായ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. കൂടാതെ ഗര്‍ഭഛിദ്രം നടക്കാതിരിക്കാനും സഹായിക്കുന്നു. ഈ ഔഷധം നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു

കഴിക്കേണ്ട വിധം
ദിവസവും ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ടീ സ്പൂണ്‍ അശ്വഗന്ധ ചേര്‍ത്ത് കഴിക്കുക. ഇത് സ്ത്രീകളിലെ വന്ധ്യതയ്ക്ക് ഉടന്‍ പരിഹാരം നല്‍കും.

മാതളം
മാതളം സ്ത്രീകളുടെ ഫെര്ട്ടിലറ്റി കൂട്ടുന്നു. മാതളം കഴിക്കുന്നത് യൂറ്റര്സിലേക്കുളള രക്ത ഒഴുക്ക് കൂട്ടുന്നു. ഇത് ഗര്‍ഭഛിദ്രം തടയുകയും ചെയ്യുന്നു. കൂടാതെ മാതളം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു

കഴിക്കേണ്ട വിധം
മാതളത്തിന്റെ വിത്തും , പട്ടയും സമാസമം ചേര്‍ത്ത് പൊടിക്കുക ഇത് വായു കടക്കാത്ത ഒരു പാത്രത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ അര ടീ സ്പൂണ്‍ ഈ പൊടി ചേര്‍ത്ത് ദിവസവും കഴിക്കുക. ഇങ്ങനെ കുറച്ച് ആഴ്ചകള്‍ കഴിക്കേണ്ടതാണ്.

കറുവപ്പട്ട
കറുവപ്പട്ട ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. കറവപ്പട്ട വന്ധ്യത വരാതിരിക്കാന്‍ വേണ്ടി പൊരുതുന്നു. എന്ഡോമെട്രിഓസിസ് , യൂട്ട്രിന് ഫൈബ്രോയിഡ് , എന്നിവയ്ക്കും മാസമുറ കൃത്യമാവാനുമുളള ഉത്തമ ഔഷധമാണ്.

കഴിക്കേണ്ട വിധം
ഒരു കപ്പ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ കറവപ്പട്ടപൊടി ചേര്‍ത്ത് ദിവസവും കഴിക്കുക. ഇങ്ങനെ കുറച്ച് മാസങ്ങള്‍ കഴിക്കേണ്ടതാണ്
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കറവപ്പട്ട ചേര്‍ത്ത് കഴിക്കുക. തൈരിലും ഓട്സിലുമെല്ലാം കറവപ്പട്ടപൊടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ചാസ്ബെറി
ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ കൊണ്ടും വന്ധ്യത വരാം , ഇതിനുളള ഫലപ്രദമായ ഒന്നാണ് ചാസ്ബെറി. എന്ഡോമെട്രിഓസിസ് പെല്‍വിക്ക് ഇന്‍ഫ്ളമേറ്ററി ഡിസീസിനെതിരെയും ഇത് പ്രവര്‍ത്തിക്കുന്നു

കഴിക്കേണ്ട വിധം
ഒരു കപ്പ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ ഉണങ്ങിയ ചാസ്ബെറി 10 മിനിട്ട് കുതിര്‍ത്ത് വെയ്ക്കുക. ഇത് ദിവസവും കഴിക്കുക., ഇങ്ങനെ കുറച്ച് ആഴ്ചകളോ മാസങ്ങളോ കഴിക്കേണ്ടതാണ്.

ഇന്തപ്പഴം
ഇന്തപ്പഴത്തില്‍ ധാരാളം ന്യൂട്ട്രീഷ്യസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഗര്‍ഭദ്ധാരണത്തിന് ഉത്തേജിപ്പിക്കും. ഈന്തപ്പഴത്തില്‍ വിറ്റാമിന്‍ A,B,E , അയണ്‍ , മറ്റ് മിനറല്‍സ് അടങ്ങിയിട്ടുണ്ട് ഇത് ഗര്‍ഭദ്ധാരണത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം വരാതിരിക്കാനും സഹായിക്കുന്നു.

കഴിക്കേണ്ട വിധം
10 12 ഇന്തപ്പഴം കുരുകളഞ്ഞ് പൊടിച്ചെടുക്കുക , ടീ സ്പൂണ്‍ കൊത്തമല്ലിയുടെ വേര് ചതച്ച പേസ്റ്റ് , ഇതിലേക്ക് മുക്കാല്‍ കപ്പ് പശുവിന് പാല് ചേര്‍ത്ത് തിളപ്പിക്കുക. തണുത്തതിനു ശേഷം കഴിക്കുക. നിങ്ങളുടെ പിരിയഡ്സ് കഴിഞ്ഞുളള അവസാന ദിവസം മുതല്‍ ദിവസേന ഒരാഴ്ച ഇത് കഴിക്കുക. ദിവസം 6 8 ഇന്തപ്പഴം കഴിക്കുന്നതും, ഇന്തപ്പഴം കഷ്ണങ്ങളാക്കി പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
