For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കാമോ?

|

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് സഹായകമാണ്.

എന്നാല്‍ ഗര്‍ഭം അരുതുകളുടെ കാലം കൂടിയാണ്. കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍, ഇവ ചിലപ്പോള്‍ ആരോഗ്യകരമാണെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഈ സന്ദര്‍ഭത്തിലാണ് ഇത്തരം അരുതുകളുടെ കൂട്ടത്തില്‍ ബദാമും ഉള്‍പ്പെടുന്നുണ്ടോയെന്നറിയേണ്ടത്.

Badam 1

ബദാം ആരോഗ്യകരം തന്നെയാണ്. നട്‌സ് ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയുടെ കലവറയാണ്. ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിന്‍ ഇ എന്നിവ ഇതിലുണ്ട്.

preg

എന്നാല്‍ നട്‌സ്, പ്രത്യേകിച്ചു ട്രീ നട്‌സ് അലര്‍ജിയുള്ളവര്‍ക്ക് ബദാം കഴിയ്ക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. ഗര്‍ഭകാലത്തു പ്രത്യേകിച്ചും ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം നട്‌സ് അലര്‍ജിയില്‍ നിലക്കടല അഥവാ കപ്പലണ്ടിയ്ക്കും ബദാമിനുമാണ് കൂടുതല്‍ അലര്‍ജി സാധ്യതയുള്ളത്.

badam3

അപൂര്‍വമായെങ്കിലും ചിലപ്പോള്‍ മാസം തികയാതെയുള്ള പ്രസവത്തിനും ബദാം വഴിയുള്ള അലര്‍ജി വഴി വയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

Badam

ബദാം കഴിയക്കണമെന്നുള്ളവര്‍ ഡോക്ടറോടു ചോദിച്ച് ഉപദേശം തേടുന്നതു നല്ലതാണ്. പ്രത്യേകിച്ച് നട്‌സ് അലര്‍ജിയും ഫുഡ് അലര്‍ജിയുമെല്ലാമുള്ളപ്പോള്‍.

Read more about: pregnancy ഗര്‍ഭം
English summary

Is It Safe To Consume Badam During Pregnancy

Is It Safe To Consume Badam During Pregnancy. Read more to know about,
Story first published: Monday, June 20, 2016, 12:44 [IST]
X
Desktop Bottom Promotion