ലേബര്‍ റൂമിലെ പുരുഷ സാന്നിധ്യം നല്ലതോ?

Posted By:
Subscribe to Boldsky

ഭാര്യ ശരീരം കൊണ്ട് ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഹൃദയം കൊണ്ട് ആ കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കുന്നവനാണ് അച്ഛന്‍. അതുകൊണ്ട് തന്നെ പ്രസവ വേദന എന്നത് അമ്മയ്ക്കും അച്ഛനും അനുഭവിക്കേണ്ടി വരുന്നു. കുട്ടികിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിനു പിന്നില്‍

ലേബര്‍ റൂമില്‍ ഭാര്യയെ പ്രസവത്തിനായി എത്തിയ്ക്കുമ്പോള്‍ അതേ വേദന മാനസികമായി അനുഭവിയ്ക്കുന്നവരാണ് ലോകത്തിലെ നല്ലൊരു ശതമാനം അച്ഛന്‍മാരും.

എന്നാല്‍ കാലങ്ങളായി നിലനില്‍ക്കുന്ന നമ്മുടെ സംസ്‌കാരം ഒരിക്കലും ഭര്‍ത്താവിന് ലേബര്‍ റൂമില്‍ പ്രവേശനം അനുവദിയ്ക്കുന്നില്ല. എന്നാല്‍ വിദേശരാജ്യങ്ങളിലാകട്ടെ ഭര്‍ത്താവിനേയും ലേബര്‍റൂമില്‍ പ്രവേശിപ്പിക്കുന്നു.

ഭാര്യയുടെ ആഗ്രഹം

ഭാര്യയുടെ ആഗ്രഹം

എന്നാല്‍ പല ഭാര്യമാരുടേയും ആഗ്രമമായിരിക്കും ഇത്. ഭര്‍ത്താവിനേയും ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കണം എന്നത്. എന്നാല്‍ നമ്മുടെ രീതി അതല്ലാത്തതു കൊണ്ട് പലപ്പോഴും ഭാര്യമാരുടെ ആ ഒരാഗ്രഹം നടക്കാതെ പോകുന്നു.

പ്രസവം വേഗത്തിലാകുന്നു

പ്രസവം വേഗത്തിലാകുന്നു

ഭര്‍ത്താവിന്റെ സ്‌നേഹവും പരിചരണവും പ്രസവ സമയത്ത് ഭാര്യയ്ക്ക് ലഭിയ്ക്കുകയാണെങ്കില്‍ അത് പ്രസവം എളുപ്പത്തിലാക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

 ചിലരുടെ പേടി

ചിലരുടെ പേടി

എന്നാല്‍ ഭര്‍ത്താക്കന്‍മാരുടെ പേടിയാണ് മറ്റൊന്ന്. പ്രസവം നേരിട്ടു കാണുമ്പോള്‍ ഉണ്ടാവുന്ന പേടിയാണ് പല ഭര്‍ത്താക്കന്‍മാരേയും ലേബര്‍ റൂമില്‍ നിന്നകറ്റാനുള്ള പ്രധാന കാരണം.

ഓക്‌സിടോസിന്‍

ഓക്‌സിടോസിന്‍

സ്‌നേഹ ഹോര്‍മോണായ ഓക്‌സിടോസിന്റെ ഉത്പാദനവും ഭര്‍ത്താവിന്റെ സാമീപ്യത്താല്‍ സ്ത്രീകളില്‍ വര്‍ദ്ധിയ്ക്കുന്നു. ഇത് പ്രസവവേദനയെ ലഘൂകരിയ്ക്കാന്‍ സഹായിക്കുന്നു.

പ്രസവശേഷമുള്ള ഡിപ്രഷന്‍

പ്രസവശേഷമുള്ള ഡിപ്രഷന്‍

പ്രസവശേഷമുള്ള ഡിപ്രഷന്‍ എല്ലാ സ്ത്രീകളിലും ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ഭര്‍ത്താവിന്റെ പ്രസവസമയത്തുണ്ടാകുന്ന സാന്നിധ്യം ഇത്തരം പ്രശ്‌നങ്ങളെ ലഘൂകരിയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

English summary

Is it ok for men to wait outside the delivery room

Is it ok for men to wait outside the delivery room, read to know more about it.
Story first published: Wednesday, October 26, 2016, 16:22 [IST]
Please Wait while comments are loading...
Subscribe Newsletter