For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കള്ളഗര്‍ഭം, എന്റെ ഗര്‍ഭം ഇങ്ങനെയല്ലാ....

|

ഏതിലാണെങ്കിലും വ്യാജന്മാര്‍ക്കു പഞ്ഞമില്ല. ഗര്‍ഭത്തിന്റെ കാര്യത്തിലും ഇതു സംഭവിയിക്കുമെങ്കിലോ. കള്ളഗര്‍ഭമെന്നോ വ്യാജഗര്‍ഭമെന്നോ ഒക്കെ വിശേഷിപ്പിയ്ക്കാം.

ഗര്‍ഭമില്ലാതെയും ഗര്‍ഭലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഒന്നാണിത്. ഫോള്‍സ് പ്രഗ്നന്‍സി എന്നാണ് ഇതിന് വൈദ്യശാസ്ത്രം കല്‍പ്പിച്ചു നല്‍കിയിരിയ്ക്കുന്ന പേര്. ഫാന്റം പ്രഗ്നന്‍സി, ഹിസ്റ്റീരിക്കല്‍ പ്രഗ്നന്‍സി എന്നെല്ലാം ഇതറിയപ്പെടുന്നു. പ്‌സ്യൂഡോസയാസിസ് എന്നും ഇതിനെ പറയുന്നു.

വ്യാജഗര്‍ഭത്തെക്കുറിച്ചു കൂടുതലറിയൂ,

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

അമ്മയാകാന്‍ ആഗ്രഹിയ്ക്കുന്ന സ്ത്രീ, ഇതിന് സാധിയ്ക്കാതെ വരുമ്പോള്‍ കഠിനമായി ആഗ്രഹിയ്ക്കും, ഗര്‍ഭം ധരിയ്ക്കണമെന്ന്. ശരീരം ഗര്‍ഭലക്ഷണങ്ങള്‍ കാണിയ്ക്കുകയും ചെയ്യും.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

ശരീരത്തിലെ എന്‍ഡോക്രൈന്‍ ഗ്രന്ഥികളിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതിനു കാരണം. ഇതിലൂടെ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഹോര്‍മോണുകളാണ് ശരീരത്തിന് ഗര്‍ഭലക്ഷണങ്ങള്‍ നല്‍കുന്നത്.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

എന്‍ഡോക്രൈന്‍ ഗ്രന്ഥികളിലുണ്ടാകുന്ന മാറ്റങ്ങള്‍ തലച്ചോറിനെ ഈസ്ട്രജന്‍, പ്രോലാക്ടിന്‍ പോലെ ഗര്‍ഭകാലത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് പ്രേരിപ്പിയ്ക്കുന്നു.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

ആര്‍ത്തവം നിലയ്ക്കുക, വയര്‍ വലുതാകുക, മോണിംഗ് സിക്‌നസ് തുടങ്ങിയ ഗര്‍ഭകാല ലക്ഷണങ്ങള്‍ പ്‌സ്യൂഡോസയാസിസ് ഉള്ള സ്ത്രീകളുടെ ശരീരം കാണിയ്ക്കുന്ന ചില ലക്ഷണങ്ങളാണ്. ചില സ്ത്രീകള്‍ക്ക് കുഞ്ഞിന്റെ അനക്കം വരെ അനുഭവപ്പെടും.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

ഇതിനു പുറമെ മാറിടങ്ങല്‍ മൃദുവാകുക, പ്രസവശേഷം ആദ്യമായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന കൊളസ്ട്രം പോലുള്ള പാല്‍ ഉല്‍പാദിപ്പിയ്ക്കുകയെന്ന ലക്ഷണങ്ങളും ചിലരിലുണ്ടാകും.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭനിര്‍ണയത്തിനുള്ള മൂത്രപരിശോധന വരെ പൊസറ്റീവായ കേസുകളുമുണ്ട്, വളരെ അപൂര്‍വമെങ്കിലും.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

ഏറെ നാളായിട്ടും ഗര്‍ഭധാരണത്തിനു ശ്രമിച്ചിട്ട് നടക്കാത്ത നാല്‍പതുകളിലെ സ്ത്രീകള്‍, കുട്ടികളോട് ഏറെ ഇഷ്ടമുള്ള, ഇക്കാര്യത്തില്‍ വൈകാരികത വച്ചു പുലര്‍ത്തുന്ന സ്ത്രീകള്‍, കുട്ടിയെ നഷ്ടപ്പെട്ട, പല തവണ അബോര്‍ഷനായ സ്ത്രീകള്‍ എന്നിവര്‍ക്കാണ് ഈ രീതിയിലെ ഗര്‍ഭതോന്നല്‍ വരാന്‍ സാധ്യത കൂടുതല്‍.

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

കള്ളഗര്‍ഭം, ആ ഗര്‍ഭം ഇങ്ങനെയാണ്....

സാധാരണ ഗതിയില്‍ പ്രൈമറി ചെക്കപ്പ് വഴി തന്നെ ഡോക്ടര്‍ക്ക് ഇത തിരിച്ചറിയാന്‍ സാധിയ്ക്കും. പ്രത്യേകിച്ച് കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഇല്ലാത്ത സാഹചര്യത്തില്‍.

Read more about: pregnancy ഗര്‍ഭം
English summary

Facts About False Pregnancy

Here are some of the facts about false pregnancy. Read more to know about,
X
Desktop Bottom Promotion