ഗര്‍ഭകാലത്ത് എന്തൊക്കെ ഒഴിവാക്കണം?

Posted By:
Subscribe to Boldsky

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അമ്മയാവുക എന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയിലാണ് ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കേണ്ടത്. പക്ഷേ എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒഴിവാക്കണം എന്നത് പലര്‍ക്കും അറിയില്ല. കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ

ഗര്‍ഭിണികളെ പലരും രോഗികളെ ശുശ്രൂഷിക്കുന്നതു പോലെയാണ് കണക്കാക്കുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥ ഒരിക്കലും രോഗാവസ്ഥ അല്ല. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്തത് എന്നു നോക്കാം.

റേഡിയേഷന്‍

റേഡിയേഷന്‍

ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭാവസ്ഥയില്‍ മോശമാണ്. എക്‌സറേയും സിടി സ്‌കാനും എല്ലാം ഗര്‍ഭആവസ്ഥയില്‍ ചെയയ്ുന്നത് റേഡിയേഷന്‍ ഉണ്ടാക്കുന്നു.

 ദോഷങ്ങള്‍

ദോഷങ്ങള്‍

ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും ലുക്കീമിയ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല പല ജനിതക തകരാറിനും ഇത് കാരണമാകുന്നു.

 മദ്യപാനം

മദ്യപാനം

പൊതുവേ നമ്മുടെ നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ കുറവാണ്. എന്നാലും ചിലരെങ്കിലും ഗര്‍ഭാവസ്ഥയിലെങ്കിലും മദ്യപിക്കാറുണ്ട്. എന്നാല്‍ മദ്യം എത്ര ചെറിയ തോതിലായാലും ഇത് കുഞ്ഞിനെ ബാധിയ്ക്കും. മദ്യത്തിലെ രാസ വസ്തുക്കള്‍ കുഞ്ഞിനെ പലപ്പോഴും നിത്യരോഗിയാക്കുന്നു.

പുകവലിയ്ക്കുന്നത്

പുകവലിയ്ക്കുന്നത്

പലപ്പോഴും പുകവലിയ്ക്കുന്നതിനേക്കാള്‍ ദോഷകരമാണ് പുകവലിയ്ക്കുന്നവരുടെ കൂടെയുള്ള ജീവിതം. ഇത് കുഞ്ഞിന്റേയും അമ്മയുടേും ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

 വളര്‍ത്തു മൃഗങ്ങളുടെ സാന്നിധ്യം

വളര്‍ത്തു മൃഗങ്ങളുടെ സാന്നിധ്യം

പലപ്പോഴും വളര്‍ത്തു മൃഗങ്ങളുടെ സാന്നിധ്യം ഗര്‍ഭിണികള്‍ക്ക് മാനസിക സന്തോഷം ഉണ്ടാക്കുമെങ്കിലും ഇവയുടെ വിസര്‍ജ്ജനത്തില്‍ നിന്നോ മറ്റോ ഉണ്ടാവുന്ന അണുബാധ പലപ്പോഴും അമ്മയെ ബാധിച്ചില്ലെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

വൃത്തി പ്രധാനം

വൃത്തി പ്രധാനം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വൃത്തി. വ്യക്തിശുചിത്വം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നന്നായി പാകം ചെയ്ത ആഹാരം മാത്രം കഴിയ്ക്കുക, വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

കീടനാശിനിയുടെ ഉപയോഗം

കീടനാശിനിയുടെ ഉപയോഗം

കീടനാശിനി ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ അതിന്റെ ഏഴയലത്ത് പോകരുതെന്നതാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല കീടനാശിനി ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ കഴിവതും ഒഴിവാക്കുക.

കാപ്പി കുടിയ്ക്കുന്നതില്‍ ശ്രദ്ധ

കാപ്പി കുടിയ്ക്കുന്നതില്‍ ശ്രദ്ധ

കഴിവതും ഗര്‍ഭിണികള്‍ കാപ്പി കുടിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിലെ കഫീന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ മോശമായി തന്നെയാണ് ബാധിയ്ക്കുക.

English summary

Eight Things Pregnant Women Should Avoid

Nothing is more important to an expectant mom than the health and safety of her unborn child. Fortunately, you can protect your baby by avoiding risks that can complicate a pregnancy or cause harm to your baby.
Story first published: Thursday, March 3, 2016, 15:00 [IST]