സിസേറിയന്‍ തന്നെ വേണം......

Posted By:
Subscribe to Boldsky

പ്രസവം സാധാരണ രീതിയിലല്ലെങ്കില്‍ സിസേറിയനാകും. സാധാരണ പ്രസവം നടക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭത്തിലാണ് സിസേറിയന്‍ ടത്താറ്.

ചില കേസുകളില്‍ നേരത്തെ തന്നെ സിസേറിയന്‍ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. ചിലപ്പോള്‍ പെട്ടെന്നു തന്നെ സിസേറിയന്‍ വേണമെന്നും നിര്‍ദേശിയ്ക്കും.

സിസേറിയന്‍ പെട്ടെന്നു തന്നെ വേണ്ടി വരുന്ന ഇത്തരം അത്യാവശ്യസന്ദര്‍ഭങ്ങള്‍ ഏതെല്ലാമെന്നറിയൂ,ആയുര്‍വേദം പറയുന്നു, കുങ്കുമപ്പൂ......

സിസേറിയന്‍

സിസേറിയന്‍

ഫീച്ചല്‍ ഡിസ്‌ട്രെസ് എന്നൊരു കണ്ടീഷനുണ്ട്. കുഞ്ഞിന് സ്‌ട്രെസ് ഉണ്ടാകുന്ന സാഹചര്യം, അഥവാ കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റുക. പ്രസവമടുക്കുമ്പോള്‍ ഒരു മെഷീന്‍ കൊണ്ട് കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിച്ചു കൊണ്ടിരിയ്ക്കും. ഇതില്‍ വ്യത്യാസങ്ങള്‍ വരുമ്പോള്‍ സിസേറിയന്‍ നിര്‍ദേശിയ്ക്കാറുണ്ട്.

സിസേറിയന്‍

സിസേറിയന്‍

അമ്മയുടെ പെല്‍വിസ് ചെറുതും കുഞ്ഞു വലുതുമാണെങ്കില്‍ സ്വാഭാവിക പ്രസവം നടക്കാന്‍ ബുദ്ധിമുട്ടാകും. ഇ്ത്തരം ഘട്ടത്തിലും സിസേറിയന്‍ നിര്‍ദേശിയ്ക്കാറുണ്ട്.

സിസേറിയന്‍

സിസേറിയന്‍

കുഞ്ഞിന്റെ പൊസിഷന്‍ ശരിയായി വന്നില്ലെങ്കില്‍, അതായത് തല മുകളിലേയ്ക്കും കാല്‍ താഴേയ്ക്കുമായാല്‍ സിസേറിയന്‍ വേണ്ടി വരും. സാധാരണ ഗതിയില്‍ പ്രസവമടുക്കുക്കുമ്പോള്‍ കുഞ്ഞിന്റെ തല കീഴ്‌പോട്ടു വരികയാണ് ചെയ്യുക.

സിസേറിയന്‍

സിസേറിയന്‍

മുന്‍പത്തെ പ്രസവം സിസേറിയനാണെങ്കില്‍ വീണ്ടും സിസേറിയന്‍ സാധ്യത വര്‍ദ്ധിയ്ക്കും. പ്രത്യേകിച്ചു മുന്‍പ് രണ്ടുതവണ സിസേറിയന്‍ നടന്നിട്ടുണ്ടെങ്കില്‍.

സിസേറിയന്‍

സിസേറിയന്‍

കുഞ്ഞ് യൂട്രസില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയാണെങ്കില്‍ സിസേറിയന്‍ നിര്‍ദേശിയ്ക്കാറുണ്ട്. എത്രയും പെട്ടെന്നു കുഞ്ഞിനെ പുറത്തെടുത്തില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുന്നതു തന്നെ കാരണം.

സിസേറിയന്‍

സിസേറിയന്‍

പ്ലാസന്റ് യൂട്രസിന്റെ താഴ്ഭാഗത്തേയ്ക്കിറങ്ങിയാണെങ്കില്‍ പ്രസവസമയത്ത് രക്തസ്രാവം അമിതമാകാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭത്തിലും സിസേറിയന്‍ നിര്‍ദേശിയ്ക്കാറുണ്ട്.

English summary

Causes Of An Emergency C Section

Here are some of the causes of an emergency C Section. Read more to know about,
Story first published: Tuesday, April 5, 2016, 8:15 [IST]