എളുപ്പം പ്രസവം നടക്കാന്‍ ആയുര്‍വേദം

Posted By:
Subscribe to Boldsky

ആയുര്‍വേദം ഒരുവിധം എല്ലാത്തിനും പരിഹാരം നിര്‍ണയിക്കുന്ന ഒന്നാണ്. രോഗങ്ങള്‍ മാറാന്‍ മാത്രമല്ല, ഗര്‍ഭധാരണത്തിനും പ്രസവശുശ്രൂഷയ്ക്കുമെല്ലാം.

പ്രസവശുശ്രൂഷയ്ക്ക് പൊതുവെ കേരളത്തില്‍ ആയുര്‍വേദ വിധികളാണ് പിന്‍തുടര്‍ന്നു വരുന്നത്. അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ പലതരം ലേഹങ്ങളും മരുന്നുകളുമെല്ലാം ആയുര്‍വേദം വിധിയ്ക്കുന്ു.

ഇതിനു മാത്രമല്ല, പ്രസവവേദന വരുന്നതിനും ഇതുവഴി സുഖപ്രസവം നടക്കുന്നതിനുമെല്ലാം ആയുര്‍വേദം മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ഇതിനുള്ളൊരു വഴിയാണ്. ഇതിലെ ബ്രോമലിന്‍ എന്ന ഘടകം ഗര്‍ഭാശയമുഖത്തിന്റെ വികാസത്തിനു സഹായിക്കും. ദിവസവും ഇതൊരു കഷ്ണം വീതം കഴിയ്ക്കാം. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇതൊഴിവാക്കുക. കാരണം അബോര്‍ഷന്‍ നടന്നേക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കഴിയ്ക്കുന്നതാണ് മറ്റൊരു വഴി. ഇത് ഗര്‍ഭപാത്രത്തിന്റെ സങ്കോചവികാസങ്ങള്‍ക്കു കാരണമാകും. പ്രസവം വേഗത്തിലാകും. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കാം.

റാസ്‌ബെറി

റാസ്‌ബെറി

റാസ്‌ബെറിയും യൂട്രസിന്റെ സങ്കോചവികാസങ്ങള്‍ക്കു കാരണമാകുന്നു. ഇത് പ്രസവം വേഗത്തിലാകാന്‍ സഹായിക്കും. റാസ്‌ബെറി കഴിയ്ക്കുന്നതും റാസ്‌ബെറി ചായ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ആവണക്കെ��്ണ

ആവണക്കെ��്ണ

ആവണക്കെ��്ണ കുടിയ്ക്കുന്നതും പ്രസവം എളുപ്പത്തിലാകാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ്. ഇത് 60 മില്ലിയില്‍ കൂടുതലാകരുത്.

അയേണ്‍, പൊട്ടാസ്യം

അയേണ്‍, പൊട്ടാസ്യം

അയേണ്‍, പൊട്ടാസ്യം എന്നിവയടങ്ങിയ പഴം യൂട്രസിന്റെ സങ്കോചവികാസങ്ങള്‍ക്കു കാരണമാകും. ഇതുവഴി പ്രസവവേദന വരുത്തും. ഇവ അമിതമായി കഴിയ്ക്കരുത്.

ഇരട്ടിമധുരം

ഇരട്ടിമധുരം

ഇരട്ടിമധുരം സ്വാഭാവിക പ്രസവത്തിന് വഴിയൊരുക്കുന്ന ഒന്നാണ്. യൂട്രസിനെ സങ്കോചിപ്പിച്ച് പ്രസവവേദന വരുത്��ുന്ന ഒന്ന്. ഇതും പരീക്ഷിയ്ക്കാം.

Read more about: ayurveda delivery pregnancy
English summary

Ayurveda Tips For Easy Delivery

Ayurveda Tips For Easy Delivery. Read more to know about,
Story first published: Saturday, July 16, 2016, 14:55 [IST]