ഗര്‍ഭകാലത്ത് മുട്ട അപകടമോ?

Posted By: Staff
Subscribe to Boldsky

സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഭക്ഷണങ്ങളും വിറ്റാമിനുകളും പോലും ചിലപ്പോള്‍ ഉപദ്രവകരവും ഗര്‍ഭം അലസുന്നതിന് കാരണമാവുകയും ചെയ്യും.

ഇത്തരം സാഹചര്യത്തില്‍ വിറ്റാമിനുകളും വിറ്റാമിനുകളുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം നേടണം.

വിറ്റാമിന്‍ എ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുന്നതിനൊപ്പം വിറ്റാമിന്‍ എ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി അറിയാന്‍ തുടര്‍ന്ന് വായിക്കുക. മുട്ട കഴിയ്ക്കുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു??

വിറ്റാമിന്‍ എ ഗര്‍ഭകാലത്ത് ദോഷകരമാണോ?

വിറ്റാമിന്‍ എ ഗര്‍ഭകാലത്ത് ദോഷകരമാണോ?

ഒരു പഠനം അനുസരിച്ച് ഗര്‍ഭത്തിന്‍റെ ആദ്യ കാലങ്ങളില്‍ വിറ്റാമിന്‍ എ അമിതമായ അളവില്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ കുഴപ്പങ്ങളുണ്ടാക്കും. ഹൃദയം, തലച്ചോറ്, ശിരസ്സ്, സുഷുമ്ന നാഡി എന്നിവയുടെ രൂപീകരണത്തില്‍ ഇത് പ്രശ്നങ്ങളുണ്ടാക്കും.

ഗര്‍ഭകാലത്ത് എത്രത്തോളം വിറ്റാമിന്‍ എ കഴിക്കുന്നത് സുരക്ഷിതമാണ്?

ഗര്‍ഭകാലത്ത് എത്രത്തോളം വിറ്റാമിന്‍ എ കഴിക്കുന്നത് സുരക്ഷിതമാണ്?

ഗര്‍ഭിണിയായ ഒരു സ്ത്രീ ദിവസത്തില്‍ 8,000 ഐയു വില്‍ അധികം വിറ്റാമിന്‍ എ കഴിക്കാന്‍ പാടില്ല. 10000 ഐയുവിലധികം വിറ്റാമിന്‍ എ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും.

ഏത് തരം വിറ്റാമിന്‍ എ ആണ് ഗര്‍ഭകാലത്ത് ദോഷകരമാകുന്നത്?

ഏത് തരം വിറ്റാമിന്‍ എ ആണ് ഗര്‍ഭകാലത്ത് ദോഷകരമാകുന്നത്?

രണ്ട് തരം വിറ്റാമിന്‍ എകളാണുള്ളത്. ഒന്നാമത്തേത് ബീറ്റ കരോട്ടിനും, രണ്ടാമത്തേത് റെറ്റിനോയ്ഡും. റെറ്റിനോയ്ഡ് എന്നത് മൃഗങ്ങളുടെ കരള്‍, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍ എന്നിവയില്‍ അടങ്ങിയതാണ്. ഇവ അധികമായി ലഭിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാകും. ടാബ്‍ലെറ്റുകള്‍, ക്യാപ്സൂളുകള്‍, ലിക്വിഡുകള്‍ എന്നീ രൂപത്തിലുള്ള വിറ്റാമിനുകള്‍ ഗര്‍ഭകാലത്ത് ദോഷകരമാകുന്നതാണ്.

ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന സുരക്ഷിതമായ വിറ്റാമിന്‍ എയുടെ രൂപം എന്താണ്? -

ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്ന സുരക്ഷിതമായ വിറ്റാമിന്‍ എയുടെ രൂപം എന്താണ്? -

ദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്ഡിഎ) ശുപാര്‍ശ ചെയ്യുന്നത് ഗര്‍ഭിണികള്‍ ബീറ്റ കരോട്ടിന്‍റെ രൂപത്തില്‍ വിറ്റാമിന്‍ എ സ്വീകരിക്കണമെന്നാണ്. സസ്യങ്ങളില്‍ നിന്നുള്ള വിറ്റാമിന്‍ എ വിഷാംശം കുറഞ്ഞതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബീറ്റ കരോട്ടിന്‍ ശരീരത്തില്‍ വെച്ച് വിറ്റാമിന്‍ എ ആയി മാറും. നിങ്ങള്‍ നിലവില്‍ ഗര്‍ഭിണിയാണെങ്കിലോ, ഭാവിയില്‍ ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ സസ്യസ്രോതസ്സുകളില്‍ നിന്നുള്ള വിറ്റാമിന്‍ എ കഴിക്കുക.

വിറ്റാമിന്‍ എ കുറഞ്ഞ അളവില്‍ കഴിക്കുന്നത് സഹായകരമാണോ?

വിറ്റാമിന്‍ എ കുറഞ്ഞ അളവില്‍ കഴിക്കുന്നത് സഹായകരമാണോ?

വിറ്റാമിന്‍ എ കൂടിയ അളവില്‍ കഴിക്കുന്നത് ദോഷകരമാണ് എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഇക്കാരണത്താല്‍ വിറ്റാമിന്‍ എ പൂര്‍ണ്ണമായും ഒഴിവാക്കരുത്. വിറ്റാമിന്‍ എ ലഭിക്കാതെ വരുന്നതും കുട്ടിക്ക് സമാനമായ ദോഷങ്ങളുണ്ടാക്കും. അതിനാല്‍ ശരിയായ അളവില്‍ വേണം ഉപയോഗിക്കാന്‍.

മൃഗങ്ങളുടെ കരള്‍ പോലുള്ള വിറ്റാമിന്‍ എ സ്രോതസ്സുകള്‍ ഒഴിവാക്കണോ?

മൃഗങ്ങളുടെ കരള്‍ പോലുള്ള വിറ്റാമിന്‍ എ സ്രോതസ്സുകള്‍ ഒഴിവാക്കണോ?

കരള്‍, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍ പോലുള്ള വിറ്റാമിന്‍ എ അടങ്ങിയ മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഗര്‍ഭകാലത്ത് കഴിക്കുന്നത് ഒഴിവാക്കുക. ഇവ റെറ്റിനോയ്ഡ് എന്ന വിറ്റാമിന്‍ എ അടങ്ങിയതാണ്.

English summary

Why Having Eggs (Vitamin A) During Pregnancy Is Danger

Is vitamin A safe during pregnancy? Excess of vitamin A can be harmful during pregnancy and it is not safe to eat foods rich in vitamin A. read on to know
Subscribe Newsletter