ഇത് ഗര്‍ഭമാണോ??

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാണെന്ന വാര്‍ത്ത അമ്മയാകാന്‍ കാത്തിരിയ്ക്കുന്നവര്‍ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. പലര്‍ക്കും ഗര്‍ഭത്തിന്റെ തുടക്കം മനസിലാക്കാന്‍, അതായത് ഗര്‍ഭിണിയാണെന്നു തിരിച്ചറിയാന്‍ കഴിയാതെ വരാറുണ്ട്.

ഗര്‍ഭം ധരിച്ച് കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ പ്രഗ്നന്‍സി പരിശോധനകള്‍ ഫലം തരികയുമുള്ളൂ. ചിലരില്‍ ഇത് ഒരു മാസം വരെ പിടിയ്ക്കും. ഗര്‍ഭകാല ഛര്‍ദിയ്ക്ക് പരിഹാരമുണ്ട്‌

ഇതൊന്നുമില്ലാതെ തന്നെ നിങ്ങളുടെ ഗര്‍ഭം തുടക്കത്തില്‍ കണ്ടുപിടിയ്ക്കുവാന്‍ ചില വഴികളുണ്ട്. ഇഴയെന്തൊക്കെയെന്നു നോക്കൂ,

അടിവയറ്റില്‍ ചെറിയ വേദന

അടിവയറ്റില്‍ ചെറിയ വേദന

അടിവയറ്റില്‍ ചെറിയ വേദന, ചെറിയ രക്തത്തുള്ളികള്‍ എന്നിവ. ഇത് ഫെല്ലോപിയന്‍ ട്യുബില്‍ അണ്ഡ-ബീജസംയോഗം നടക്കുമ്പോഴാണ് ഉണ്ടാകുന്നത്.

മാറിടങ്ങള്‍

മാറിടങ്ങള്‍

മാറിട വലിപ്പം കൂടുക, മാറിടങ്ങള്‍ മൃദുവാകുക എന്നത് സാധാരണം. ഗര്‍ഭകാല ഹോര്‍മോണുകളാണ് ഇതിന് കാരണം.

ആര്‍ത്തവം

ആര്‍ത്തവം

ആര്‍ത്തവം വരാതിരിയ്ക്കാനും വൈകാനുമെല്ലാം പല കാരണങ്ങളുമുണ്ട്. എന്നാല്‍ ആര്‍ത്തവം വരാതിരിയ്ക്കുന്നത് ഗര്‍ഭധാരണത്തിന്റെ പ്രധാന ലക്ഷണമാണ്.

ഭക്ഷണങ്ങളോടുള്ള താല്‍പര്യം

ഭക്ഷണങ്ങളോടുള്ള താല്‍പര്യം

ചില ഭക്ഷണങ്ങളോടുള്ള പ്രത്യേക താല്‍പര്യം, ഇഷ്ടമുണ്ടായിരുന്ന ചിലതിനോടുള്ള ഇഷ്ടക്കുറവ് ഇവയെല്ലാം ഗര്‍ഭലക്ഷണങ്ങള്‍ കൂടിയാണ്.

തളര്‍ച്ച

തളര്‍ച്ച

തളര്‍ച്ചയും ക്ഷീണവുമെല്ലാം ഗര്‍ഭധാരണത്തിന്റെ തുടക്കത്തിലുമുണ്ടാകാം.

യോനീസ്രവം

യോനീസ്രവം

യോനീസ്രവം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത് മറ്റൊരു ലക്ഷണം. അണുബാധകളില്‍ നിന്നും ഭ്രൂണത്തെ സംരക്ഷിയ്ക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണിത്.

മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍

മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍

ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ ഗര്‍ഭധാരണത്തിന്റെ തുടക്കത്തിലുണ്ടാകും.

നടുവേദന

നടുവേദന

നടുവേദന, കൈകാല്‍ വേദന എന്നിവ ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഉണ്ടാകാം.

മനംപിരട്ടല്‍

മനംപിരട്ടല്‍

ചില മണങ്ങള്‍ ഗര്‍ഭകാലത്ത് മനംപിരട്ടലുണ്ടാക്കാം.

Read more about: pregnancy ഗര്‍ഭം
English summary

Top Signs Of Early Pregnancy

Today, Boldsky will share with you some signs and symptoms of early pregnancy. Have a look at some of the confirmed pregnancy symptoms.
Story first published: Friday, April 10, 2015, 13:55 [IST]