For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല ഛര്‍ദിയ്ക്ക് പരിഹാരമുണ്ട്‌

By Super
|

ചില സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭകാലം അത്ര ആയാസകരമാകില്ല എന്നാല്‍, മറ്റു ചിലരെ സംബന്ധിച്ച്‌ ഛര്‍ദ്ദി, മനംപിരട്ടല്‍ എന്നിവയാല്‍ ഏറെ ബുദ്ധിമുട്ട്‌ നിറഞ്ഞതായിരിക്കും. ഗര്‍ഭകാലത്ത്‌ 65 ശതമാനത്തിലേറെ സ്‌ത്രീകള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്‌.

മനംപുരട്ടലും ഛര്‍ദ്ദിയും അതിരാവിലെ തുടങ്ങി സമയം പോകും തോറും കുറഞ്ഞ്‌ വരും. ചില സ്‌ത്രീകള്‍ക്ക്‌ പകല്‍ സമയത്തും അസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്‌. പലരിലും ആദ്യമൂന്ന്‌ മാസങ്ങള്‍ക്ക്‌ ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, എന്നാല്‍ മറ്റ്‌ ചിലരില്‍ ഇത്‌ നീണ്ടു നില്‍ക്കും.

കുഞ്ഞിന്‌ കട്ടി ആഹാരം നല്‍കി തുടങ്ങുമ്പോള്‍

ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ വിഷമകരവും ദിവസേനയുള്ള ജീവിതത്തെ താറുമാറാക്കുകയും ചെയ്യും. എന്നാല്‍, ചില വീട്ടുമരുന്നുകള്‍ കൊണ്ടും ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ കൊണ്ടും ഇവയെല്ലാം മറികടക്കാന്‍ കഴിയും.

1. വെള്ളം കുടിക്കുക

1. വെള്ളം കുടിക്കുക

ഛര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകുമ്പോള്‍ ഏറ്റവും നല്ല മരുന്ന്‌ വെള്ളമാണ്‌, പ്രത്യേകിച്ച്‌ ഗര്‍ഭകാലത്ത്‌. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഒരു ഗ്ലാസ്സ്‌ വെള്ളം കുടിക്കുന്നത്‌ ഗര്‍ഭകാലത്ത്‌ ഛര്‍ദ്ദി വരാനുള്ള സാധ്യത കുറയ്‌ക്കും.

2. ഇഞ്ചി

2. ഇഞ്ചി

ഇഞ്ചി കഷ്‌ണം കടിക്കുന്നതും ഇഞ്ചി മിഠായി ചവയ്‌ക്കുന്നതും മനംപുരട്ടലില്‍ നിന്നും വളരെ പെട്ടന്ന്‌ ആശ്വാസം നല്‍കും. അഞ്ച്‌ തുള്ളി ഇഞ്ചി നീരും ഒരു ടീസ്‌പൂണ്‍ തേനും ചേര്‍ത്തിളക്കിയ മിശ്രിതം രാവിലെ എഴുന്നേറ്റിട്ട്‌ സാവധാനം കഴിക്കുക.

ഇഞ്ചിചായയും നല്ലതാണ്‌. ഇതിന്‌ ഒരു സ്‌പൂണ്‍ അരിഞ്ഞ ഇഞ്ചി ഒരു കപ്പ്‌ വെള്ളത്തിലിട്ട്‌ പത്ത്‌ മിനുട്ട്‌ നേരം തിളപ്പിക്കുക. വെള്ളം അരിച്ചെടുത്ത്‌ തേന്‍ ചേര്‍ത്ത്‌ കുടിക്കുക.

3. നാരങ്ങ

3. നാരങ്ങ

നാരങ്ങയുടെ ഗന്ധത്തിന്‌ ശരീരത്തെ ശാന്തമാക്കി മനംപുരട്ടലും ഛര്‍ദ്ദിയും കുറയ്‌ക്കാനുള്ള ശേഷിയുണ്ട്‌

ഒരു നാരങ്ങ്‌ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്‌ അല്‍പം തേന്‍ ചേര്‍ത്ത്‌ രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ഉടന്‍ കുടിക്കുക.

ഗര്‍ഭകാലത്തെ ഛര്‍ദ്ദിയും മനംപുരട്ടലും കുറയ്‌ക്കാന്‍ നാരങ്ങ തൊലി വെറുതെ മണപ്പിക്കുന്നതും നല്ലതാണ്‌.

4. കര്‍പ്പൂര തുളസി

4. കര്‍പ്പൂര തുളസി

ഒരു ടീസ്‌പൂണ്‍ ഉണങ്ങിയ കര്‍പ്പൂര തുളസി ഒരു കപ്പ്‌ ചൂട്‌ വെള്ളത്തില്‍ ചേര്‍ക്കുക. അടച്ച്‌ വച്ച്‌ 5-10 മിനുട്ട്‌ നേരം കുതിര്‍ത്ത്‌ വയ്‌ക്കുക. അരിച്ചെടുത്ത്‌ അല്‍പം പഞ്ചസാരയോ തേനോ ചേര്‍ക്കുക. രാവിലെ എഴുനേറ്റതിന്‌ ശേഷം ഇത്‌ കുടിക്കുക.

ഏതാനം തുള്ളി കര്‍പ്പൂരതുളസി തൈലം തൂവാലയില്‍ തളിച്ച്‌ മണപ്പിക്കുന്നതും നല്ലതാണ്‌.

5. പെരുഞ്ചീരകം

5. പെരുഞ്ചീരകം

കുറച്ച്‌ പെരുഞ്ചീരകം കിടക്കയ്‌ക്ക്‌ സമീപം വയ്‌ക്കുക. ഛര്‍ദ്ദിക്കാന്‍ തോന്നുമ്പോള്‍ ഇവ എടുത്ത്‌ ചവയ്‌ക്കുക.

ഒരു കപ്പ്‌ ചൂട്‌ വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ പെരുഞ്ചീരകം ചേര്‍ക്കുക. ഇത്‌ കുതിരുന്നത്‌ വരെ പത്ത്‌ മിനുട്ട്‌ നേരം അടച്ച്‌ വയ്‌ക്കുക. അരിച്ചെടുത്ത്‌ നാരങ്ങ നീരും തേനും ചേര്‍ത്ത്‌ രാവിലെ എഴുന്നേറ്റതിന്‌ ശേഷം കുടിക്കുക.

6. വിറ്റാമിന്‍ ബി6

6. വിറ്റാമിന്‍ ബി6

ഗര്‍ഭകാലത്തെ ഛര്‍ദ്ദി കുറയ്‌ക്കാന്‍ വിറ്റാമിന്‍ ബി6 സപ്ലിമെന്റ്‌ കഴിക്കുക. ദിവസം മൂന്ന്‌ നേരം 25 എംജി വീതം കഴിക്കുക. ഇവ കഴിക്കുന്നതിന്‌ മുമ്പ്‌ ഗൈനക്കോളജിസ്‌റ്റിന്റെ നിര്‍ദ്ദേശം തേടണം. വിറ്റാമിന്‍ ബി6 അടങ്ങിയ ആരോഗ്യദായകമായ സന്തുലിത ആഹാരം ഗര്‍ഭകാലത്തെ ഛര്‍ദ്ദി തടയാന്‍ സഹായിക്കും. വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയിട്ടുള്ള തവിട്ട്‌ അരി, അവൊക്കാഡോ, പഴം, മത്സ്യം, അണ്ടിപരിപ്പ്‌, ചോളം പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

7. ക്രാക്കര്‍

7. ക്രാക്കര്‍

എഴുന്നേറ്റാല്‍ ഉടന്‍ ലഘുഭക്ഷണമായി ക്രാക്കര്‍ കഴിക്കുന്നത്‌ ഗര്‍ഭകാലത്തെ ഛര്‍ദ്ദിയും മനംപുരട്ടലും തടയാന്‍ സഹായിക്കും. വിവിധ രുചികളില്‍ ലഭ്യമാകുന്ന ക്രാക്കറുകളില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയിട്ടുണ്ട്‌, അതിനാല്‍ പുളിച്ച്‌ തികട്ടല്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

8. ചുവന്ന റാസ്‌ബെറി ഇല

8. ചുവന്ന റാസ്‌ബെറി ഇല

ഒരു കപ്പ്‌ ചൂട്‌ വെള്ളത്തില്‍ 1-2 ടീസ്‌പൂണ്‍ ഉണങ്ങിയ ചുവന്ന റാസ്‌ബെറി ഇലകള്‍ ഇടുക.

അടച്ച്‌ വച്ച്‌ 5-10 മിനുട്ട്‌ നേരം കുതിര്‍ക്കുക, എന്നിട്ട്‌ പിഴിഞ്ഞെടുക്കുക.

രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഇത്‌ കുടിക്കുക

9. അക്യുപ്രഷര്‍

9. അക്യുപ്രഷര്‍

1. രണ്ട്‌ കണങ്കൈയിലും അക്യുപ്രഷര്‍ റിസ്റ്റ്‌ ബാന്‍ഡ്‌ ധരിക്കുക, കൈ മുട്ടിനും കണങ്കൈയ്‌ക്കും ഇടയിലായി കൈകള്‍ക്കടിയില്‍ വേണം ധരിക്കാന്‍.

മനംപുരട്ടല്‍ തോന്നുമ്പോള്‍ ഒരു റിസ്‌റ്റ്‌ ബാന്‍ഡിന്റെ ബട്ടണ്‍ ഒരു സെക്കന്‍ഡ്‌ ഇടവിട്ട്‌ 20 തവണ അമര്‍ത്തുക.

അടുത്തകൈയിലും ഇതാവര്‍ത്തിക്കുക.

കുറച്ച്‌ നേരം ഇങ്ങനെ ചെയ്‌താല്‍ മനംപുരട്ടല്‍ കുറയും.

10. പതിവായി നടക്കുക

10. പതിവായി നടക്കുക

ഡോക്ടര്‍ ചെയ്യരുതെന്ന്‌ പറയുന്നത്‌ വരെ ഗര്‍ഭകാലത്ത്‌ പതിവായി നടക്കുന്നതും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും വളരെ സഹായകരമാണ്‌.

ഗര്‍ഭകാലത്തെ ഛര്‍ദ്ദിയുടെ ഒരു കാരണമായ പ്രോജസ്‌റ്റിറോണ്‍ ഹോര്‍മോണിനെ നേര്‍പ്പിക്കാന്‍ നടത്തം സഹായിക്കും.

11.മറ്റ്‌ നിര്‍ദ്ദേശങ്ങള്‍

11.മറ്റ്‌ നിര്‍ദ്ദേശങ്ങള്‍

വലിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ ഒഴിവാക്കുക. പകരം ഇടയ്‌ക്കിടെ ചെറിയ ഭക്ഷണങ്ങള്‍ കഴിക്കുക.വയര്‍ ശൂന്യമാകാതെ നോക്കുക. ഭക്ഷണങ്ങള്‍ക്കിടയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുക.

പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ദഹിക്കാന്‍ പ്രയാസമായതിനാല്‍ ഛര്‍ദ്ദിക്ക്‌ കാരണമാകും.

കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ധാരാളമടങ്ങിയിട്ടുള്ള കൊഴുപ്പ്‌ കുറഞ്ഞ ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

12.കൂടുതല്‍ സമയം ഉറങ്ങുക

12.കൂടുതല്‍ സമയം ഉറങ്ങുക

നേരത്തെ കിടക്കുകയോ താമസിച്ച്‌ എഴുന്നേല്‍ക്കുകയോ ചെയ്‌ത്‌ കൂടുതല്‍ സമയം ഉറങ്ങുക. രാവിലെ കൂടുതല്‍ സമയം കിടക്കയില്‍ കിടക്കുക.

മനസ്സ്‌ വ്യതിചലിക്കാതിരിക്കാന്‍ യോഗ, ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ ചെയ്യുക. ഛര്‍ദ്ദിയും മനംപുരട്ടലും കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Foods That Help To Deal With Vomiting During Pregnancy

While some women sail through pregnancy with ease, for many it can be really difficult due to nausea and vomiting. Vomiting, also known as morning sickness, is a normal part of pregnancy, especially during the first three months (first trimester).
X
Desktop Bottom Promotion