ചികിത്സയില്ലാതെ ഗര്‍ഭം ധരിയ്ക്കാം

Posted By:
Subscribe to Boldsky

വന്ധ്യത വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. ഭക്ഷണരീതികളും ജീവിതശൈലികളും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങളും ഇതിനുള്ള ഒരു പ്രധാന കാരണവുമാണ്.

പല ദമ്പതിമാരും ചികിത്സയിലൂടെയാണ് ഇന്ന് ഒരു കുഞ്ഞിനെ നേടുന്നത്. ആധുനിക ചികിത്സാരീതികള്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിയ്ക്കുന്നുണ്ടെങ്കിലും ഇതല്ലാതെ സ്വാഭാവിക വഴികളിലൂടെ ഗര്‍ഭധാരണത്തിന് നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ചികിത്സയിലൂടെയല്ലാതെ കുഞ്ഞിനെ നേടാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നല്ല ഭക്ഷണം

നല്ല ഭക്ഷണം

നല്ല ഭക്ഷണം സ്വാഭാവികമായ ഗര്‍ഭധാരണത്തിന് വളരെ അത്യാവശ്യമാണ്. എല്ലാ പോഷകങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഒരു ഡയറ്റ് പിന്‍തുടരുക.

ഹെര്‍ബര്‍ തെറാപ്പി

ഹെര്‍ബര്‍ തെറാപ്പി

ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹെര്‍ബര്‍ തെറാപ്പി പിന്‍തുടരുന്നത് ഗുണം ചെയ്യും. ഇവ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായകമാണ്.

മസാജ്

മസാജ്

മസാജ് ശാരീരികമായ ആരോഗ്യം നേടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വന്ധ്യതാപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

യോഗ, മെഡിറ്റേഷന്‍

യോഗ, മെഡിറ്റേഷന്‍

ഇന്നത്തെക്കാലത്ത് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ വന്ധ്യതയ്ക്കുള്ള പ്രധാന കാരണമായി മാറുന്നുണ്ട്. യോഗ, മെഡിറ്റേഷന്‍ എന്നിവ പതിവാക്കുന്നത് നല്ലതാണ്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് സപ്ലിമെന്റുകളും ഇവ അടങ്ങിയ ഭക്ഷണങ്ങളും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഗര്‍ഭം ധരിച്ചാല്‍ കുഞ്ഞിന് ഉണ്ടാകാനിടയുള്ള വൈകല്യങ്ങള്‍ മാറാന്‍ സഹായിക്കും.

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍ പ്രധാനം. അതായത് പുകവലി, മദ്യപാനം, മയക്കുമരുന്നുകള്‍ എന്നിവ ഒഴിവാക്കണം. ഇ്ത്തരം ശീലങ്ങള്‍ വന്ധ്യത വരുത്തിവയ്ക്കുന്നവയാണ്.

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നവയാണ്. ഇവ ആരോഗ്യകരമായ ശീലങ്ങളിലൂടെ വരാതെ തടയാന്‍ സാധിയ്ക്കും.

Read more about: pregnancy, ഗര്‍ഭം
English summary

Ways To Get Pregnant Without Medication

Women look for more natural alternatives on how to get pregnant. Following are a few ways on how to get pregnant without fertility drugs.
Story first published: Monday, June 2, 2014, 14:10 [IST]
Subscribe Newsletter