ഗര്‍ഭകാലത്ത് പൈല്‍സ് ഒഴിവാക്കാം

Posted By:
Subscribe to Boldsky

പൈല്‍സ് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു രോഗമാണ്. കുടലിനറ്റത്തെ രക്തധമനികള്‍ തടിച്ചു വീര്‍ക്കുന്നതു വഴിയാണ് ഈ രോഗമുണ്ടാകുന്നത്.

പൈല്‍സിന് പല കാരണങ്ങളുമുണ്ടാകാറുണ്ട്. ഹെമറോയ്ഡ് എന്നും പൈല്‍സ് അറിയപ്പെടുന്നുണ്ട്.

പൈല്‍സ്, എ-സെഡ് കാരണങ്ങള്‍

ഗര്‍ഭകാലത്ത് പൈല്‍സുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും വയറ്റിലുണ്ടാകുന്ന മര്‍ദവുമാണ് ഇതിന് കാരണം. സാധാരണ പ്രസവമെങ്കില്‍ മര്‍ദം പ്രയോഗിയ്ക്കുന്നതും പൈല്‍സിന് കാരണമാകുന്നു.

ഗര്‍ഭകാലത്ത് പൈല്‍സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് നല്ലൊരു പ്രതിവിധി. ഇത് മലബന്ധമുണ്ടാകാതെ നോക്കുന്നു.

ഫൈബര്‍

ഫൈബര്‍

ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുക. ഇത് മലബന്ധമുണ്ടാകുന്നതു തടയും. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

യോഗ

യോഗ

യോഗയും ചെറിയ രീതിയിലുള്ള സ്‌ട്രെച്ചിംഗ് വ്യായാമങ്ങളുമെല്ലാം ദഹനം വര്‍ദ്ധിപ്പിയ്ക്കും. കുടലിനുണ്ടാകുന്ന മര്‍ദം തടയും. ശോധന സുഖരമാക്കും. ഇത് പൈല്‍സ് സാധ്യത കുറയ്ക്കും.

മലബന്ധം

മലബന്ധം

മലബന്ധം വരികയാണെങ്കില്‍ ബലം പ്രയോഗിയ്ക്കരുത്. ഇത് രക്തധമനികള്‍ കേടു വരുത്തും. പൈല്‍സ് സാധ്യത വര്‍ദ്ധിയ്ക്കും.

ഡോക്ടറുടെ സഹായം

ഡോക്ടറുടെ സഹായം

ഡോക്ടറുടെ സഹായം തേടാം. ഡോക്ടര്‍ പറയുന്ന പ്രകാരം മരുന്നുകള്‍ ഉപയോഗിയ്ക്കുക.

English summary

Prevent Piles During Pregnancy

Piles during pregnancy are quite common. Many pregnant women experience piles during pregnancy,
Story first published: Thursday, March 6, 2014, 13:50 [IST]