For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയ്ക്ക് പൊക്കമില്ലെങ്കില്‍ സിസേറിയന്‍

|

Mother, Baby
ഗര്‍ഭിണിയുടെ പൊക്കവും പ്രസവവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാതെ വയ്യ. പൊക്കക്കുറവാണെങ്കില്‍ പെല്‍വിസ് ചെറുതായിരിക്കും. അതുകൊണ്ട് കുഞ്ഞിന് പുറത്തുവരാന്‍ മാത്രം വികസിക്കുവാനും സാധിക്കില്ല. എന്നാല്‍ കുട്ടിക്ക് വലിപ്പം കുറവാണെങ്കില്‍ സാധാരണ പ്രസവം നടന്നേക്കും.

സാധാരണ പൊക്കമുള്ള സ്ത്രീയാണെങ്കിലും കുഞ്ഞിന് വലിപ്പം വല്ലാതെ കൂടിയാല്‍ സിസേറിയന്‍ വേണ്ടി വന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ നേരത്തെ പറയാറുണ്ട്. ചിലപ്പോള്‍ അത്യാവശ്യമായി സിസേറിയന്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും.

കുഞ്ഞിന്റെ ഹൃദയമിടിപ്പും വളരെ പ്രധാനം. പ്രസവവേദന തുടങ്ങുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കും. ഹൃദയമിടിപ്പ് കൂടുതലോ കുറവോ ആകുകയാണെങ്കിലും അപകടമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലും ചിലപ്പോള്‍ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. കുഞ്ഞിന് അനക്കം കുറയുകയാണെങ്കിലും കുഞ്ഞ് വയറിനുള്ളില്‍ വിസര്‍ജിക്കുകയാണെങ്കിലും ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

ചിലപ്പോള്‍ കുഞ്ഞ് പുറത്തേക്കു വരാന്‍ വേണ്ടി ഗര്‍ഭപാത്രത്തിലൂടെ താഴേയ്ക്കിറങ്ങുമ്പോള്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റുന്ന അവസ്ഥയുണ്ടാകും. ഇവിടെയും സാധാരണ പ്രസവം നടക്കാന്‍ സാധ്യതയില്ല.

അമ്മയ്ക്ക് പ്രമേഹം, ബിപി, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവയുണ്ടെങ്കിലും ചിലപ്പോള്‍ സിസേറിയന്‍ വേണ്ടി വന്നേക്കാം.

English summary

Pregnancy, Delivery, Caesarean, Mother, Baby, Placenta, Height, Blood Pressure, Diabetes, പ്രസവം, ഗര്‍ഭം, അമ്മ, കുഞ്ഞ്, സിസേറിയന്‍, പ്ലാസന്റ, മറുപിള്ള, പ്രമേഹം, ബിപി,

A cesarean section is the birth of a baby by surgery. You may need a c-section if there are problems with your pregnancy,
Story first published: Monday, April 30, 2012, 17:14 [IST]
X
Desktop Bottom Promotion