For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെഡിക്കല്‍ അബോര്‍ഷന്‍ അപകടമാവുന്നതെപ്പോള്‍?

|
Lady

മെഡിക്കല്‍ അബോര്‍ഷന്‍ എപ്പോഴും വിജയമാകുമെന്ന് പറയാനാകില്ല. ചില പ്രത്യേക ഘട്ടങ്ങളില്‍ അബോര്‍ഷന്‍ പരാജയപ്പെടുമെന്നു മാത്രമല്ലാ, അപകടവുമായിത്തീരും.

കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന ഉപകരണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ അബോര്‍ഷന്‍ നടത്തിയാല്‍ അപകടമാണ്. അതുപോലെ യൂട്രസിന് പുറത്താണ് ഗര്‍ഭധാരണമെങ്കിലും അപകടമുണ്ടാകാം. ഹൃദയപ്രശ്‌നങ്ങളുള്ള സ്ത്രീകളിലും ഇത്തരം മാര്‍ഗം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

മെഡിക്കല്‍ അബോര്‍ഷന്‍ വഴി ചിലപ്പോള്‍ ഭ്രൂണം മുഴുവനായും നശിക്കാത്ത അവസ്ഥ വരും. ഇത്തരം കേസുകളില്‍ അമിതരക്തസ്രാവമുണ്ടാകാനും സ്ത്രീക്ക് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

മെഡിക്കല്‍ അബോര്‍ഷന്‍ നടത്തിയ ശേഷം 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ബ്ലീഡിംഗ് നിലച്ചില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടേണ്ടത് ആവശ്യമാണ്. അതുപോലെ രക്തം കട്ടപിടിച്ചാണ് പോകുന്നതെങ്കിലും കഠിനമായ വയറുവേദനയുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്.

മെഡിക്കല്‍ അബോര്‍ഷന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് പരിശോധന നടത്തിയാല്‍ അബോര്‍ഷന്‍ പൂര്‍ണമായോ എന്നറിയാന്‍ കഴിയും. ഏതെങ്കിലും കാരണവശാല്‍ മെഡിക്കല്‍ അബോര്‍ഷന്‍ പൂര്‍ണമായിട്ടില്ലെങ്കില്‍ സര്‍ജറി വഴി ഇത് പൂര്‍ത്തിയാക്കേണ്ടതായി വരും. ഭാഗികമായി നശിപ്പിക്കപ്പെട്ട ഭ്രൂണത്തെ എടുത്തുകളയുകയാണ് ഇവിടെ ചെയ്യുന്നത്.

മെഡിക്കല്‍ അബോര്‍ഷന്‍ കഴിഞ്ഞാല്‍ ഭ്രൂണത്തിന് സ്വാഭാവിക വളര്‍ച്ച സാധ്യമല്ല. വളര്‍ച്ചയുണ്ടെങ്കില്‍ തന്നെ എന്തെങ്കിലും വൈകല്യം ഭ്രൂണത്തിന് ഉണ്ടാകാന്‍ സാധ്യത കൂടുതലുമാണ്.

അടുത്ത പേജില്‍
അബോര്‍ഷന്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കൂ

English summary

Medical Abortion, Pregnancy, Uterus, Bleeding, Surgery, Copper T, മെഡിക്കല്‍ അബോര്‍ഷന്‍, ഗര്‍ഭച്ഛിദ്രം , ഗര്‍ഭം, ഭ്രൂണം, യൂട്രസ്, ഗര്‍ഭപാത്രം, എംടിപി, ഡോക്ടര്‍, നിയമം, കോപ്പര്‍ ടി

some facts about medical abortion facts read on,
X
Desktop Bottom Promotion