For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെഡിക്കല്‍ അബോഷന്‍

|

Abortion
അബോര്‍ഷനെ കുറിച്ച് ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അബോര്‍ഷന്‍ രണ്ടു തരമുണ്ടെന്നുള്ള കാര്യം മിക്കവാറും പേര്‍ക്ക് അറിയില്ലായിരിക്കും.

മെഡിക്കല്‍ അബോര്‍ഷന്‍, സര്‍ജിക്കല്‍ അബോര്‍ഷന്‍ എന്നിങ്ങനെ രണ്ടു തരം അബോര്‍ഷന്‍ രീതികള്‍ നിലവിലുണ്ട്. ഗുളികകള്‍ വഴി ചെയ്യുന്ന അബോര്‍ഷനാണ് മെഡിക്കല്‍ അബോര്‍ഷന്‍. സര്‍ജറി മുഖാന്തിരം നടത്തുന്നത് സര്‍ജികള്‍ അബോര്‍ഷനും.

ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തിലാണ് മെഡിക്കല്‍ അബോര്‍ഷന്‍ നടത്താറ്. ഗര്‍ഭം ധരിച്ച് ഒന്നര മാസത്തിനുള്ളിലാണ് ഇത് നടത്തേണ്ടത്. അല്ലെങ്കില്‍ പ്രയോജനം ലഭിച്ചെന്നു വരില്ല.

രണ്ടു ഘട്ടങ്ങളായാണ് മെഡിക്കല്‍ അബോര്‍ഷന്‍ നടത്താറ്. ആദ്യം നല്‍കുന്ന മരുന്ന് ഭ്രൂണത്തെ കൊല്ലാനും രണ്ടാമത് നല്‍കുന്നത് ഗര്‍ഭപാത്രം ചുരുക്കി ഭ്രൂണത്തെ പുറത്തു കളയാനും.

ഈ രീതിയില്‍ അബോര്‍ഷന്‍ സംഭവിക്കുന്ന സമയവും വ്യത്യസ്തമായിരിക്കും. ചിലരില്‍ ഗര്‍ഭച്ഛിദ്രം ഗുളിക ഉള്ളില്‍ ചെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. മറ്റു ചിലരിലാകട്ടെ ചലപ്പോള്‍ ആഴ്ചകളോളം എടുത്തെന്നും വരാം.

മരുന്നു കഴിച്ച ശേഷം ബ്ലീഡിംഗ് നടക്കുന്നതാണ് അബോര്‍ഷന്‍ നടക്കുന്നുണ്ടെന്ന് അറിയാനുള്ള മാര്‍ഗം. ഇത്തരം ബ്ലീഡിംഗ് ചിലരില്‍ ഒന്നോ രണ്ടോ ആഴ്ച നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.

അടുത്ത പേജില്‍

മെഡിക്കല്‍ അബോര്‍ഷന്‍ അപകടമാകുന്നതെപ്പോള്‍മെഡിക്കല്‍ അബോര്‍ഷന്‍ അപകടമാകുന്നതെപ്പോള്‍

English summary

Medical Abortion, Pregnancy, Uterus, Bleeding, Surgery, Copper T, മെഡിക്കല്‍ അബോര്‍ഷന്‍, ഗര്‍ഭച്ഛിദ്രം , ഗര്‍ഭം, ഭ്രൂണം, യൂട്രസ്, ഗര്‍ഭപാത്രം, എംടിപി, ഡോക്ടര്‍, നിയമം, കോപ്പര്‍ ടി

Abortion is usually two types, medical as well as surgical. As name indicates, surgery is the method in surgical and medicine is using for medical method,
Story first published: Tuesday, April 3, 2012, 16:28 [IST]
X
Desktop Bottom Promotion