For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ അമ്മമാര്‍ക്ക് ന്യൂട്രീഷന്‍ ഗുണങ്ങള്‍ നല്‍കാന്‍ ഡയറ്റ്

|

ആരോഗ്യ സംരക്ഷണം എന്നത് അമ്മമാര്‍ക്ക് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം പ്രസവശേഷം പലപ്പോഴും സ്ത്രീകള്‍ക്ക് സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടണം എന്നില്ല. അത് പലപ്പോഴും സ്ത്രീകളില്‍ അനാരോഗ്യത്തിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് ആദ്യമായി അമ്മയാവുന്ന സ്ത്രീകളില്‍. പലപ്പോഴും കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വരെ ഇവരുടെ ന്യൂട്രീഷന്റെ അഭാവം കാരണമാകുന്നു. പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം എല്ലാ അമ്മമാരും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

Ways To Boost Nutrition

എല്ലാത്തരം ആരോഗ്യപ്രശ്‌നങ്ങളെയും ചെറുക്കാന്‍ പുതിയ അമ്മമാരെ സഹായിക്കുന്ന ചില ഡയറ്റ് ടിപ്‌സ് ഉണ്ട്. ഇത് ഗര്‍ഭധാരണത്തിന് മാത്രമല്ല ഗര്‍ഭാവസ്ഥക്ക് ശേഷവും പ്രസവ ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും സ്ത്രീകളില്‍ പ്രസവശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇവരില്‍ ഈ സമയം രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയും ഉണ്ടാവുന്നു. എന്നാല്‍ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് വേണ്ടി മുലയൂട്ടുന്ന അമ്മമാര്‍ ചില പോഷകങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം. അവ ഏതൊക്കെയെന്ന് നോക്കാം.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക

എന്ത് തന്നെയായാലും ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരീരത്തിന് ശക്തിയും ഊര്‍ജ്ജവും നല്‍കുന്നു. നിര്‍ബന്ധമായും പുതിയ അമ്മമാര്‍ ഇത് കഴിക്കുന്നതിന് ശ്രദ്ധിക്കണം. പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് മുട്ട, മാംസം, മത്സ്യം എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളിലും കോശനിര്‍മ്മാണത്തിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമായും അമ്മമാര്‍ പ്രോട്ടീന്‍ സമ്പുഷ്ടഭക്ഷണം ഉള്‍പ്പെടുത്തണം.

പച്ച പച്ചക്കറികള്‍

പച്ച പച്ചക്കറികള്‍

പച്ച നിറത്തിലുള്ള പച്ചക്കറികള്‍ എല്ലാം തന്നെ കഴിക്കുന്നതിന് അമ്മമാര്‍ ശ്രദ്ധിക്കണം. അതിലേക്ക് ചീര, ബ്രോക്കോളി തുടങ്ങിയ പച്ച പച്ചക്കറികള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പുതിയതായി പ്രസവിച്ച ശേഷം അമ്മമാര്‍ക്ക് മികച്ചതാണ്. ഈ ഇലക്കറികള്‍ കുഞ്ഞിന്റെ വളര്‍ച്ചയിലും സ്വാധീനം ചെലുത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് അതുകൊണ്ട് തന്നെ പച്ച നിറത്തിലുള്ള പച്ചക്കറികള്‍ സ്ഥിരമായി കഴിക്കണം. സ്ഥിരമായി ഇത് കഴിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അനിമീയ പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും അയേണിന്റെ അളവ് രക്തത്തില്‍ കുറയുന്നതിലൂടെ സംഭവിക്കുന്നതാണ്. ഇത് കൂടാതെ പ്രസവ സമയത്ത് അമ്മമാര്‍ക്ക് ധാരാളം രക്തം നഷ്ടപ്പെടുന്നു. ഇതെല്ലാം ശരീരം ദുര്‍ബലമാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ടോഫു, ട്യൂണ, മാംസം, ചിക്കന്‍, മുട്ട എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത് അമ്മമാരിലുണ്ടാവുന്ന രക്തനഷ്ടത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ അയേണിന്റെ അളവ് കുറയുന്നത് പലപ്പോഴും അമ്മമാരില്‍ ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ദൈനം ദിന ഭക്ഷണങ്ങളില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

ധാരാളം പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതെല്ലാം കാല്‍സ്യത്തിന്റെ ശക്തികേന്ദ്രമാണ് എന്നതാണ് സത്യം. അമ്മമാരുടെ എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. കൂടാതെ, പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി പുതിയ അമ്മമാര്‍ക്ക് അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ വിധത്തിലും സ്ഥിരമായി ഭക്ഷണത്തില്‍ പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കരുത്തും വര്‍ദ്ധിപ്പിക്കുന്നു.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ശരീരത്തില്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ സി എന്നത് വളരെ അത്യാവശ്യമുള്ളതാണ്. വിറ്റാമിന്‍ സി ലഭിക്കുന്നതിന് വേണ്ടി നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ധാരാളമായി കഴിക്കേണ്ടതാണ്. പുതിയ അമ്മമാരില്‍ ശക്തമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സി ശരീരത്തില്‍ ഇരുമ്പ് നന്നായി ആഗിരണം ചെയ്യുന്നതിനും ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് കോശങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നത് വളരെ അത്യാവശ്യമുള്ളതാണ്. കാരണം പ്രസവ സമയത്ത് സ്ത്രീകളില്‍ ധാരാളം ജലനഷ്ടം സംഭവിക്കുന്നു. കൂടാതെ കുറച്ച് വെള്ളം കുടിക്കുന്നത് പുതിയ അമ്മമാരില്‍ തലവേദനയോ മൈഗ്രേനോ ഉണ്ടാക്കാം. അതുകൊണ്ട് ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

വീക്ക് പോസിറ്റീവ് എന്ത്, ഗര്‍ഭമുണ്ടോ, ഇല്ലയോവീക്ക് പോസിറ്റീവ് എന്ത്, ഗര്‍ഭമുണ്ടോ, ഇല്ലയോ

English summary

Ways To Boost Nutrition For New Moms In Malayalam

Here in this article we are sharing some ways to boost nutrition for new moms in malayalam. Take a look.
Story first published: Thursday, September 8, 2022, 15:08 [IST]
X
Desktop Bottom Promotion