For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷമുള്ള തലവേദന നിസ്സാരമാക്കരുത്: അപകടം തൊട്ടുപുറകേ

|

പ്രസവ ശേഷം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ സ്ത്രീകളിലുണ്ട്. ചിലരില്‍ വിഷാദരോഗവും ചിലരില്‍ ശാരീരിക അസ്വസ്ഥതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് മുന്‍പ് കൃത്യമായി ഒരു ഡോക്ടറെ കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പ്രസവ ശേഷം എപ്പോള്‍ വേണമെങ്കിലും തലവേദന ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പ്രസവ ശേഷം നാല് പുതിയ അമ്മമാരില്‍ ഒരാള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തലവേദന ഉണ്ടാകുന്നു എന്നുള്ളതാണ് സത്യം. ചിലര്‍ക്ക് ആദ്യ മാസത്തിനുള്ളില്‍ മൈഗ്രെയ്ന്‍ ആക്രമണം നേരിടേണ്ടിവരുന്നുണ്ട്.

തലവേദന ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പ്രസവ ശേഷം ചിലരില്‍ തലവേദന ഉണ്ടാവുന്നുണ്ട്, ചിലരില്‍ തലവേദനക്ക് അവസാനം കുറിക്കുന്നതും പ്രസവ ശേഷം ആണ്. എന്നാല്‍ തലവേദനയെ പ്രതിരോധിക്കുമ്പോള്‍ അത് കൃത്യമായി ഡോക്ടറെ കണ്ട് വേണം പരിഹാരം കാണുന്നതിന്. സ്വയം ചികിത്സ ഒരിക്കലും പാടില്ല എന്നുള്ളതാണ് സത്യം. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

Postpartum Headaches

പ്രസവ ശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഇതൊരു പക്ഷേ തലവേദനക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഹോര്‍മോണ്‍ അളവ് കുറയുന്നതോടെ ഈ തലവേദന കുറയും. എന്നിരുന്നാലും, നിശ്ചിത കാലയളവിനു ശേഷവും ഈ അവസ്ഥ തുടരുമ്പോള്‍ ഡോക്ടറെ സമീപിക്കുക, പ്രസവാനന്തര തലവേദനയുടെ തരങ്ങള്‍, കാരണങ്ങള്‍, എങ്ങനെ പരിഹരിക്കാം എന്നിവയെക്കുറിച്ച് നോക്കാവുന്നതാണ്.

 പ്രസവശേഷം തലവേദനയുടെ കാരണങ്ങള്‍

പ്രസവശേഷം തലവേദനയുടെ കാരണങ്ങള്‍

പ്രസവശേഷം ഉണ്ടാകുന്ന തലവേദന മിക്ക കേസുകളിലും അല്‍പം ദോഷകരമായി മാറുന്നുണ്ട്. എന്നിരുന്നാലും, ഈ തലവേദനയ്ക്ക് കാരണമായേക്കാവുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. ഹോര്‍മോണ്‍ മാറ്റങ്ങളില്‍ പലപ്പോഴും ഈസ്ട്രജന്റെയും എന്‍ഡോര്‍ഫിനുകളുടെയും അളവ് കുത്തനെ വര്‍ദ്ധിക്കുകയും, നിലവിലുള്ള മൈഗ്രെയ്ന്‍ തലവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പ്രസവശേഷം, ഈ ഹോര്‍മോണുകളുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇത് വീണ്ടും തലവേദനയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ക്ഷീണം

ക്ഷീണം

പ്രസവശേഷം, അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെ പോഷിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നിരുന്നാലും, ഗര്‍ഭകാലത്തും അതിനുശേഷവും ക്ഷീണം, സമ്മര്‍ദ്ദം, ശാരീരിക മാറ്റങ്ങള്‍ എന്നിവ പല അമ്മമാരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍ അത് പലപ്പോഴും ഇവരെ ക്ഷീണത്തിലേക്ക് നയിച്ചേക്കാം, ഇത് തലവേദനയ്ക്ക് കാരണമാകും. ഇത് കൂടാതെ മുലയൂട്ടുന്നതും അല്‍പം ശ്രദ്ധിക്കണം. പ്രസവശേഷം തലവേദനയ്ക്ക് നേരിട്ട് കാരണമാകില്ലെങ്കിലും, മുലയൂട്ടല്‍ മൂലമുണ്ടാകുന്ന ഹോര്‍മോണല്‍ തലത്തിലുള്ള മാറ്റങ്ങള്‍ തലവേദനയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കണം. ഏതൊക്കെ തരത്തിലുള്ള തലവേദനകള്‍ നോക്കാം.

പ്രൈമറി തലവേദന സിന്‍ഡ്രോം

പ്രൈമറി തലവേദന സിന്‍ഡ്രോം

അവയില്‍ മൈഗ്രെയ്ന്‍, ടെന്‍ഷന്‍ തലവേദന, ക്ലസ്റ്റര്‍ തലവേദന എന്നിവ ഉള്‍പ്പെടുന്നു, ഇത് പ്രസവശേഷം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഉയര്‍ന്ന സമ്മര്‍ദ്ദ നില, അല്ലെങ്കില്‍ ഉറക്കക്കുറവ്, ക്ഷീണം എന്നിവ കാരണം ഉണ്ടാവുന്നതാണ്. പാരസെറ്റമോള്‍ അല്ലെങ്കില്‍ കുറഞ്ഞ ഡോസ് ആസ്പിരിന്‍ ഉപയോഗിച്ച് അവ നിയന്ത്രിക്കാനാകുമെങ്കിലും, മുലയൂട്ടുന്ന സമയത്ത് ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

പ്രസവ ശേഷം സെക്കന്ററി തലവേദന

പ്രസവ ശേഷം സെക്കന്ററി തലവേദന

പ്രസവശേഷം, മിക്ക സ്ത്രീകളും സെക്കന്ററി തലവേദന അനുഭവിക്കുന്നുണ്ട്. അവ സാധാരണയായി ഒരു അടിസ്ഥാന രോഗത്തിലേക്കോ അവസ്ഥയിലേക്കോ വിരല്‍ ചൂണ്ടുന്നതാണ്. ഇത് പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദ്വിതീയ തലവേദനയ്ക്ക് കാരണമായേക്കാവുന്ന ചില ഘടകങ്ങള്‍ ഇനിപ്പറയുന്നവയാണ്. അതിലൊന്നാണ് പ്രസവസമയത്ത് പ്രാദേശിക അനസ്‌തേഷ്യ ഉപയോഗിക്കുന്നതിന്റെ പാര്‍ശ്വഫലമായി ഉണ്ടാവുന്ന തലവേദന.

പ്രീക്ലാംപ്‌സിയ

പ്രീക്ലാംപ്‌സിയ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും മൂത്രത്തില്‍ ഉയര്‍ന്ന പ്രോട്ടീന്റെ അളവിലേക്കും നയിക്കുന്ന അപൂര്‍വമായ ഒരു അവസ്ഥയാണ് പ്രസവാനന്തര പ്രീക്ലാംപ്‌സിയ. യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ എക്ലാംസിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുന്ന ഗുരുതരമായ അവസ്ഥയാണിത്. എന്തൊക്കെയാണ് ഇതിന്റെ മൂല കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയാന്‍ വായിക്കൂ.

 തലവേദനയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍

തലവേദനയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍

ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് കുറയുന്നത്

നിര്‍ജ്ജലീകരണം

ഭക്ഷണം ഒഴിവാക്കുന്നത്

ഉറക്കക്കുറവ്

ഉയര്‍ന്ന സമ്മര്‍ദ്ദ നിലകള്‍

സെറോടോണിന്‍, ഓക്‌സിടോസിന്‍ എന്നിവയുടെ അളവ് മാറുന്നത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

തലവേദനയെ പ്രതിരോധിക്കാം

തലവേദനയെ പ്രതിരോധിക്കാം

ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നമുക്ക് തലവേദനയെ പ്രതിരോധിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

ആവശ്യത്തിന് ഉറങ്ങുക

ജലാംശം നിലനിര്‍ത്തുക

വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സമയം കണ്ടെത്തുക

പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക

കണ്ണുകളുടെ കാഠിന്യം കുറക്കുക

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരംചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം

English summary

Postpartum Headaches: Causes, Types, Treatment And Prevention In Malayalam

Here in this article we are discussing about the causes, types, treatment and prevention of postpartum headache in malayalam. Take a look.
X
Desktop Bottom Promotion