For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷം 80% സ്ത്രീകളിലും ഈ രോഗം

|

പ്രസവം എന്ന് പറയുന്നത് പലപ്പോഴും സ്ത്രീകളെ വളരെയധികം ക്ഷീണിതരാക്കുന്ന ഒരു അവസ്ഥയാണ്. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ നമ്മുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും ഒരു അമ്മയുടെ കടമയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം അശ്രദ്ധ കാണിച്ചാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഓരോ അവസ്ഥയിലും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഡോക്ടര്‍മാരുടെ പല നിര്‍ദ്ദേശങ്ങളും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ പ്രസവ ശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

അതില്‍ പ്രധാനപ്പെട്ടതാണ് പ്രസവ ശേഷമുണ്ടാവുന്ന ഡിപ്രഷന്‍. എന്നാല്‍ ഇത് നല്ലൊരു ശതമാനം സ്ത്രീകളിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ 80 ശതമാനം സ്ത്രീകളേയും പ്രസവ ശേഷം പിടികൂടുന്ന ഒന്നാണ് പലപ്പോഴും അനീമിയ. ഇതിന് പരിഹാരം കാണുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പരിഹാരത്തിന് മുന്‍പ് പ്രസവ ശേഷം നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചിലതുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മൂന്ന് ഘട്ടങ്ങളില്‍

മൂന്ന് ഘട്ടങ്ങളില്‍

അനീമിയ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് ഉള്ളത്. ഫസ്റ്റ് സ്റ്റേജില്‍ രക്തത്തിലെ ഇരുമ്പിന്റെ അംശം വളരെയധികം കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ അവസ്ഥയില്‍ രക്തത്തില്‍ നിന്ന് അയേണിന്റെ അംശം പൂര്‍ണമായും ഇല്ലാതാവുന്നു. എന്നാല്‍ പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള പ്രശ്‌നവും ലക്ഷണങ്ങളും ഇതിലൂടെ പ്രകടമാവുകയില്ല. എന്നാല്‍ രണ്ടാം ഘട്ടം ആവുമ്പോഴേക്ക് നിങ്ങളില്‍ അതികഠിനമായ ക്ഷീണവും മറ്റും തോന്നിത്തുടങ്ങുന്നു. മാത്രമല്ല ഇതോടനുബന്ധിച്ച് നിങ്ങള്‍ക്ക് തലവേദനയും ഉണ്ടാവുന്നുണ്ട്. രക്തം പരിശോധിക്കുമ്പോള്‍ ശരീരത്തില്‍ ആവശ്യത്തിന് രക്തമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ഹിമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ്

എന്നാല്‍ മൂന്നാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ രക്തത്തില ഹിമോഗ്ലോബിന്റെ അളവ് വളരെയധികം കുറയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ അവസ്ഥയില്‍ ലക്ഷണങ്ങളില്‍ വളരെയധികം പ്രകടമാവുന്നുണ്ട്. ഇത് നിങ്ങളെ തീര്‍ത്തും ഒരു രോഗിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

എന്താണ് പ്രസവ ശേഷം സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത്തരം കാരണങ്ങള്‍ നോക്കി വേണം ചികിത്സക്ക് ഒരുങ്ങേണ്ടത്. എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞാല്‍ അതനുസരിച്ചുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നമുക്ക് നടത്താവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് എത്രത്തോളം വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നുണ്ട്.

ഭക്ഷണശീലം

ഭക്ഷണശീലം

പ്രസവ ശേഷം ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം പലപ്പോഴും മുലപ്പാല്‍ കൊടുക്കുന്നതിനാല്‍ അതുകൂടി കുഞ്ഞിനെ ബാധിക്കുന്നുണ്ട്. അനീമിയക്കുള്ള പ്രധാന കാരണം എന്ന് പലപ്പോഴും പറയുന്നത് മോശപ്പെട്ട ഭക്ഷണ ശീലം തന്നെയാണ്. നല്ല അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. ഗര്‍ഭസമയത്തും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ പ്രസവ ശേഷം നിങ്ങളില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രസവശേഷമുള്ള രക്തസ്രാവം

പ്രസവശേഷമുള്ള രക്തസ്രാവം

പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന രക്തസ്രാവവും ഇത്തരം അസ്വസ്ഥതകളെ വിളിച്ച് വരുത്തുന്ന ഒന്നാണ്. 500 ml കൂടുതല്‍ രക്തം പ്രസവ ശേഷം ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ നിങ്ങളില്‍# അനീമിയ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ പലപ്പോഴും അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് കാണിക്കുന്നത്. ഇത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൂടി നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 അനീമിയ ലക്ഷണങ്ങള്‍

അനീമിയ ലക്ഷണങ്ങള്‍

നിങ്ങളില്‍ എന്തൊക്കെ തരത്തിലുള്ള ലക്ഷണങ്ങള്‍ അനീമിയയോട് അനുബന്ധിച്ച് ഉണ്ട് എന്ന് നോക്കാവുന്നതാണ്. അതികഠിനമായ രീതിയില്‍ ക്ഷീണം തോന്നുന്നു, ചര്‍മ്മം വിളര്‍ച്ച ബാധിച്ചതു പോലെ തോന്നുന്നു, കൈകാലുകള്‍ക്ക് ബലമില്ലാത്ത അവസ്ഥ, ഡിപ്രഷന്‍, മുലപ്പാലിന്റെ അളവ് കുറയുന്നത്, ശ്വാസതടസ്സം ഇടക്കിടക്ക് ഉണ്ടാവുന്നു, തലവേദന, തലചുറ്റല്‍, ഹൃദയ സ്പന്ദന നിരക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നിങ്ങളില്‍ പ്രസവ ശേഷം അനീമിയ ബാധിക്കുന്നുണ്ട് എന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ചിലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

English summary

postpartum anemia causes, symptoms and treatment

In this article we explain the symptoms causes and treatment of postpartum anemia. Read on
Story first published: Monday, July 15, 2019, 12:13 [IST]
X
Desktop Bottom Promotion