For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള നടുവേദന ഇനിയില്ല, പരിഹാരം ഇതാ

|

പ്രസവശേഷം നടുവേദന എന്നത് പല സ്ത്രീകളിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാരണങ്ങള്‍ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ഇത് ജീവിതത്തില്‍ പല അവസ്ഥയിലും വെല്ലുവിളിയായി മാറുന്ന അവസ്ഥയുണ്ട്. പ്രസവ ശേഷം ശരീരത്തില്‍ നടക്കുന്ന ശാരീരിക മാറ്റങ്ങളും ഫലമായാണ് പലപ്പോഴും നടുവേദന ഉണ്ടാവുന്നത്.

പ്രസവ സമയത്ത് നല്‍കുന്ന സമ്മര്‍ദ്ദവും പലപ്പോഴും ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നടുവേദനക്ക് പലപ്പോഴും കാരണമാകുന്നുണ്ട്. പ്രസവ സമയത്ത് ശരീരത്തില്‍ നിന്ന് പ്രൊജസ്റ്റിറോണ്‍ ധാരാളം റിലീസ് ചെയ്യപ്പെടുന്നു. ഇത് പലപ്പോഴും ലിഗ്മെന്റുകളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഒരിക്കലും പ്രസവ ശേഷമുള്ള നടുവേദന നിസ്സാരമായി കാണരുത്. ഇത് ഗര്‍ഭപാത്രസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് നടുവേദന പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി കാണരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏത് അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രസവ ശേഷമുള്ള നടുവേദനക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

<strong>Most read: പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധം</strong>Most read: പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധം

മാത്രമല്ല കിടപ്പും നടപ്പും എല്ലാം പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.പ്രത്യേകിച്ച് മുലയൂട്ടുന്ന സമയങ്ങളിലും മറ്റും ഇരിക്കുന്നത്. ഇത് പലവിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല പ്രസവ സമയത്ത് ഗര്‍ഭപാത്രം വികസിക്കുന്നതും പലരിലും നടുവേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. അധികഭാരം പുറംഭാഗത്തിന് നല്‍കുന്നതും ഇത്തരം പ്രതിസന്ധികളെ ഉണ്ടാക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നടുവേദന പ്രസവ ശേഷം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ശരീരഭാരം കൃത്യമാക്കുക

ശരീരഭാരം കൃത്യമാക്കുക

ശരീര ഭാരം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നടുവേദനക്ക് കാരണമാകുന്നു. പ്രസവ സമയത്തും ഗര്‍ഭധാരണ സമയത്തും പലരിലും ശരീരഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ പ്രസവ ശേഷം ഇത് കൃത്യമാക്കിയില്ലെങ്കില്‍ അത് പലപ്പോഴും നടുവേദന പോലുള്ള പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് ഒരു മാസം കൊണ്ട് തന്നെ ശരീരഭാരം കൃത്യമാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുരുതര അവസ്ഥകളില്‍ നിന്നും ഇത് നിങ്ങളെ സഹായിക്കുന്നു. നടുവദന കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്.

യോഗയും വ്യായാമവും

യോഗയും വ്യായാമവും

യോഗയും വ്യായാമവും ഒരു കാരണവശാലും ചെയ്യതിരിക്കരുത്. ഇത് ശരീരം ഒതുങ്ങുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. നടുവേദന എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. പ്രസവത്തിന് മുന്‍പ് തന്നെ യോഗ പോലുള്ളവ ശീലമാക്കുന്നത് വളരെയധികം നല്ലതാണ്. ഇത് പ്രസവത്തെ എളുപ്പത്തിലാക്കുന്നതിനും പ്രസവ ശേഷം ഉണ്ടാവുന്ന നടുവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ആവശ്യത്തിന് വിശ്രമിക്കുക

ആവശ്യത്തിന് വിശ്രമിക്കുക

തടി കുറക്കാനും മറ്റുമായി പെടാപാടു പെടുന്നവര്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വിശ്രമിക്കാന്‍ മറന്നു പോവരുത് എന്ന്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ ആവശ്യത്തിന് വിശ്രമവും അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യാണ്. അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

ഭാരമുള്ള വസ്തുക്കള്‍

ഭാരമുള്ള വസ്തുക്കള്‍

ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യരുത്. ഇത് നടുവേദനക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് നടുവേദനക്ക് കാരണമാകുന്നു. സന്ധികളിലും പേശികളിലും കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതിലൂടെ ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഭാരമുള്ള വസ്തുക്കള്‍ ഒരു കാരണവശാലും എടുത്ത് പൊക്കരുത്.

ഇരിക്കുന്നതിന് കൃത്യമായ പൊസിഷന്‍

ഇരിക്കുന്നതിന് കൃത്യമായ പൊസിഷന്‍

ഇരിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ഇരിക്കുന്ന കാര്യത്തില്‍ കൃത്യമായ പൊസിഷന്‍ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ അത് പല വിധത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പ്രസവ ശേഷമുള്ള നടുവേദനയെ ഇല്ലാതാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അതിന്റേതായ ഗൗരവത്തില്‍ തന്നെ എടുക്കണം.

ഹൈഹീല്‍സ് ഒഴിവാക്കുക

ഹൈഹീല്‍സ് ഒഴിവാക്കുക

ഹൈ ഹീല്‍സ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അതികഠിനമായ നടുവേദനയിലാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഹൈഹീല്‍സ് പ്രസവ ശേഷം ആണെങ്കിലും അല്ലെങ്കിലും ഉപയോഗിക്കേണ്ടതില്ല. ആരോഗ്യ പ്രതിസന്ധികളും നട്ടെല്ലിന് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു അത് കൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിനെ എടുക്കുമ്പോള്‍

കുഞ്ഞിനെ എടുക്കുമ്പോള്‍

കുഞ്ഞിനെ എടുക്കുമ്പോള്‍ ഒരിക്കലും കൈകള്‍ വളരെയധികം നിവര്‍ത്തി എടുക്കാന്‍ ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന നടുവേദനയെ അടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാം

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാം

ഉറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കിടത്തം ശരിയല്ലെങ്കില്‍ അത് നമ്മളെ നടുവേദനയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ കൃത്യമായി നിവര്‍ന്ന് കിടക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ നടുവേദനയെ ഇല്ലാതാക്കാവുന്നതാണ്.

ഇളം ചൂടുവെള്ളത്തിലെ കുളി

ഇളം ചൂടുവെള്ളത്തിലെ കുളി

ഇളം ചൂടുവെള്ളത്തിലെ കുളിയാണ് ഇത്തരത്തില്‍ നടുവേദനയെ ഇല്ലാതാക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചത്. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നടുവേദനക്ക് പെട്ടെന്ന് ആശ്വാസം പകരാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പേശികള്‍ക്ക് വേദന ഇല്ലാതാക്കി മസിലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. നടുവേദന എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കുന്നതിനുള്ള പരിഹാരങ്ങളില്‍ ഒന്നാണ് ഇത്.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല നടുവേദനയെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും നല്ലതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഓയില്‍ മസ്സാജ്. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് പലപ്പോഴും നടുവേദന ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

Ways To Get Relief From Back Pain After Pregnancy

simple Ways To Get Relief From Back Pain After Pregnancy, read on to know more about it.
X
Desktop Bottom Promotion