പ്രസവശേഷം പെട്ടെന്ന് തടി കുറക്കും വഴികള്‍

Posted By:
Subscribe to Boldsky

പ്രസവ ശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒന്നാണ് അമിതവണ്ണം. പലപ്പോഴും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് പല വിധത്തിലാണ് ശാരീരികമായും മാനസികമായും പല സ്ത്രീകളേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വേണ്ടി പല സ്ത്രീകളും നെട്ടോട്ടമോടുന്നു. ഇതിന്റെ ഫലമായി പലപ്പോഴും പല വിധത്തില്‍ അത് നമ്മുടെ ആരോഗ്യത്തിന് ഇത് പ്രശ്‌നമായി മാറുന്ന അവസ്ഥയിലേക്ക് പലപ്പോഴും നയിക്കുന്നു. പ്രസവശേഷം പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടും തടി വര്‍ദ്ധിക്കാം. ഗര്‍ഭകാലത്തുണ്ടാകുന്ന ഭക്ഷണത്തിന്റെ ഗുണം, പ്രസവശേഷമുള്ള പരിചരണം എന്നിവയെല്ലാം പലപ്പോഴും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

കുഞ്ഞിന് നല്ല നിരയൊത്ത തിളങ്ങുന്ന പല്ല് വേണോ?

എന്നാല്‍ പലപ്പോഴും തടി കുറക്കുന്നതിന് ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ പലപ്പോഴും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. പ്രസവശേഷം തടി കുറക്കുന്നതിനായി അതികഠിനമായ വ്യായാമങ്ങളും മറ്റും ചെയ്യുമ്പോള്‍ അത് പലപ്പോഴും പ്രതികൂലഫലമാണ് നമ്മുടെ തടിയില്‍ ഉണ്ടാക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി പ്രസവശേഷം തടി കുറക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം. ഇതിലൂടെ നമുക്ക് തടി പെട്ടെന്ന് തന്നെ തടി കുറക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 കൃത്യമായ ഭക്ഷണശീലം

കൃത്യമായ ഭക്ഷണശീലം

കൃത്യമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം പലരും വിചാരിക്കും പ്രസവശേഷം തടി കുറക്കാന്‍ അല്‍പം ഭക്ഷണം കുറച്ചാല്‍ മതിയെന്ന്. എന്നാല്‍ ഇത് ആരോഗ്യകരമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. പലപ്പോഴും ആദ്യമായി അമ്മമാരാകുന്നവരിലാണ് ഈ പ്രശ്‌നം അധികമായി കാണപ്പെടുന്നത്. സമ്മര്‍ദ്ദവും ഡിപ്രഷനും എല്ലാം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ കൃത്യമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

കുറച്ച് കുറച്ചായി കഴിക്കുക

കുറച്ച് കുറച്ചായി കഴിക്കുക

ദിവസവും മൂന്ന് നേരം വയറു നിറച്ച് കഴിക്കുന്നതിന് പകരം മൂന്ന് നേരം എന്നുള്ളത് അഞ്ച് നേരമാക്കി ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്തുക. എന്നാല്‍ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം. ഒരുമിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത്തരത്തില്‍ കഴിക്കുന്നത്. തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്.

കലോറി കുറഞ്ഞ ഭക്ഷണം

കലോറി കുറഞ്ഞ ഭക്ഷണം

കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇടക്ക് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മുലപ്പാല്‍ കുറയുന്നതിന് കാരണമാകുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാല്‍സ്യം, ഫൈബര്‍ എന്നിവയെല്ലാം ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

വെള്ളം ധാരാളം

വെള്ളം ധാരാളം

വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഒരിക്കലും പിശുക്ക് കാണിക്കരുത്. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. തടി കുറക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരഭാരം കൃത്യമാക്കുകയും ചെയ്യുന്നു. സ്മൂത്തികളും മില്‍ക്ക്‌ഷേക്ക് എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക.

വ്യായാമം ചെയ്യാം

വ്യായാമം ചെയ്യാം

പ്രസവശേഷം വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കാരണം കൂടുതല്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ കൃത്യമായ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നേടിയെടുക്കണം. ഇത് പല വിധത്തില്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്നു. യോഗ, നീന്തല്‍, എയറോബിക്‌സ് തുടങ്ങിയവ ഇത്തരത്തില്‍ പ്രസവശേഷം ചെയ്യാവുന്നതാണ്.

കൃത്യമായ ഉറക്കം

കൃത്യമായ ഉറക്കം

പലപ്പോഴും പ്രസവശേഷം സ്ത്രീകള്‍ ബുദ്ധിമുട്ടുന്ന ഒന്നാണ് ഉറക്കമില്ലായ്മ. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ കുഞ്ഞിന്റെ കാര്യത്തിലും സ്വന്തം ആരോഗ്യ കാര്യത്തിലും ശ്രദ്ധയുള്ള അമ്മമാര്‍ക്ക് കൃത്യമായ ഉറക്കം ലഭിച്ചേ പറ്റുകയുള്ളൂ. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും തടി വര്‍ദ്ധിപ്പിക്കുന്നത് കുറക്കുകയും ചെയ്യുന്നു.

വ്യായാമം കുഞ്ഞിനോടൊപ്പം

വ്യായാമം കുഞ്ഞിനോടൊപ്പം

ഒരിക്കലും ജിമ്മില്‍ പോയോ മറ്റേതെങ്കിലും തരത്തിലോ വ്യായാമം ചെയ്യേണ്ട ആവശ്യമില്ല. കാരണം കുഞ്ഞിനോടൊപ്പം വീട്ടില്‍ തന്നെ നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാവുന്ന ഒന്നാണ്. ഇത് പെട്ടെന്ന് തന്നെ തടി കുറക്കുകയും മാനസികമായും ശാരീരികമായും ഉന്‍മേഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് ഒഴിവാക്കുക

പലപ്പോഴും തടി കൂട്ടുന്ന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്‌നാക്‌സ്. ഇത് പൂര്‍ണമായും ഒഴിവാക്കുക. ഇത് എല്ലാ വിധത്തിലും ഇത്തപം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് പരമാവധി സ്‌നാക്‌സ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പ്രസവശേഷം പല സ്ത്രീകളിലും കൂടുതലാണ്. ഇതിനെ പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക. ഇതാണ് പലപ്പോഴും തടി കൂട്ടുന്ന കാര്യത്തില്‍ വില്ലന്‍. പലപ്പോഴും അമ്മയായാല്‍ ഉത്തരവാദിത്വങ്ങളും ജോലിഭാരവും കൂടുന്നു. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും പങ്കാളിക്ക് കൂടി വീതിച്ച് നല്‍കുക. ഇത് മാത്രമേ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

ഡെസേര്‍ട്ട് ശീലമാക്കുക

ഡെസേര്‍ട്ട് ശീലമാക്കുക

ഡെസേര്‍ട്ട് എന്നാല്‍ പരമാവധി തൈര് കൊണ്ട് തയ്യാറാക്കാന്‍ ശ്രമിക്കുക. ഫ്രൂട്‌സും തൈരും മിക്‌സ് ചെയ്ത് ഇത് തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിച്ച് അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എപ്പോഴും തൈര് കഴിക്കാന്‍ ശ്രമിക്കുക.

ഭക്ഷണത്തിന് മുന്‍പ് വെള്ളം

ഭക്ഷണത്തിന് മുന്‍പ് വെള്ളം

ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഒരു ഗ്ലാസ്സ് മുഴുവന്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യവും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. മാത്രമല്ല വിശപ്പ് കുറച്ച് ഭക്ഷണത്തിന്റെ അളവ് കുറക്കുന്നതിനും ഈ വിദ്യ സഹായിക്കുന്നു. പിന്നീട് വിശക്കുമ്പോള്‍ അല്‍പം ഭക്ഷണം കഴിച്ചാല്‍ മതി.

English summary

best way to lose weight after baby

Are you looking some tips for losing weight after pregnancy? Here we have listed some tips to reduce weight after pregnancy.