For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്ന അമ്മമാര്‍ നോമ്പെടുക്കാമോ?

ഇസ്ലാംമത വിശ്വാസ പ്രകാരം ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ നോമ്പില്‍ ഒഴിവാക്കുന്നുണ്ട്‌

By Lekhaka
|

സ്വന്തം കുഞ്ഞിനെ മുലയൂട്ടുക എന്നത്‌ അവാച്യമായ ഒരു അനുഭവമാണ്‌. എന്നാല്‍, ഉപവാസം പോലെ മതപരമായ ആചാരങ്ങള്‍ പലതും അനുഷ്‌ഠിക്കേണ്ടി വരുമ്പോള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ നിരവധി ആശയകുഴപ്പങ്ങള്‍ ഉണ്ടാവാറുണ്ട്‌. എല്ലാ മതങ്ങളിലും ഉപവാസത്തിന്‌ പ്രാധാന്യം ഉണ്ട്‌.

ക്രിസ്‌തുമത വിശ്വാസികള്‍ക്ക്‌ നോമ്പുകാലത്തും മുസ്ലീങ്ങള്‍ക്ക്‌ റംസാന്‍ മാസത്തിലും ഹിന്ദു മത വിശ്വാസികള്‍ക്ക്‌ ഏകാദശി, ശിവരാത്രി പോലെ പല സവിശേഷ ദിനങ്ങളിലും ഉപവാസം പ്രധാനമാണ്‌. സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍

ഈ മതങ്ങളില്‍ പലതും മുലയൂട്ടുന്ന അമ്മമാരെ ഉപവാസം ഒഴിവാക്കാന്‍ അനുവദിക്കുന്നുണ്ട്‌. ഇസ്ലാം മത വിശ്വാസ പ്രകാരം ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍, രോഗാവസ്ഥയിലുള്ള സ്‌ത്രീകള്‍, യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നവര്‍ എന്നിവരെ ഉപവാസത്തില്‍ നിന്നും ഒഴിവാക്കുന്നുണ്ട്‌. ഒരു കഷ്ണം വെളുത്തുള്ളി പറയും പെണ്‍കുഞ്ഞാണെങ്കില്‍

 ഉപവസിക്കണോ വേണ്ടയോ എന്ന്‌ എങ്ങനെ തീരുമാനിക്കാം?

ഉപവസിക്കണോ വേണ്ടയോ എന്ന്‌ എങ്ങനെ തീരുമാനിക്കാം?

നിങ്ങളുടെ ആരോഗ്യത്തെ അടിസ്ഥാനം ആക്കി വേണം ഉപവസിക്കണോ വേണ്ടയോ എന്ന്‌ അന്തിമ തീരുമാനം എടുക്കുന്നത്‌. പ്രമേഹം, ഉയര്‍ന്ന അല്ലെങ്കില്‍ താഴ്‌ന്ന രക്ത സമ്മര്‍ദ്ദം പോലുള്ള അവസ്ഥകളിലാണെങ്കില്‍ ഉപവാസം ഒഴിവാക്കുന്നതാണ്‌ ഉചിതം. കൂടുതല്‍ അറിയുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ഉപവസിക്കുന്നതു കൊണ്ട്‌ മുലപ്പാലിന്റെ ഗുണം കുറയുമോ?

ഉപവസിക്കുന്നതു കൊണ്ട്‌ മുലപ്പാലിന്റെ ഗുണം കുറയുമോ?

ഒരു ദിവസത്തെ ഉപവാസം കൊണ്ട്‌ മുലപ്പാലിന്റെ ഗുണത്തിന്‌ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിക്കില്ല. ലഭ്യമാകുന്ന സ്രോതസ്സുകള്‍ക്കനുസരിച്ച്‌ കുഞ്ഞിന്‌ ആവശ്യമായ അളവിലും ഗുണത്തിലും മുലപ്പാല്‍ ലഭ്യമാക്കേണ്ട തരത്തിലാണ്‌ സ്‌ത്രീകളുടെ ശരീരം രൂപ കല്‍പന ചെയ്‌തിരിക്കുന്നത്‌.

ദീര്‍ഘനാളത്തെ ഉപവാസം

ദീര്‍ഘനാളത്തെ ഉപവാസം

അതിനാല്‍ ദീര്‍ഘനാളത്തെ ഉപവാസം ചിലപ്പോള്‍ പാല്‍ ഉണ്ടാകുന്നതിനെ ചിലപ്പോള്‍ ബാധിച്ചേക്കാം. ഇത്‌ സംഭവിക്കാതിരിക്കുന്നതിന്‌ ഉപവാസം നിറുത്തിയതിന്‌ ശേഷം ഒരു ദിവസം കുറഞ്ഞത്‌ 1800 കലോറിയെങ്കിലും കഴിച്ചു എന്ന്‌ ഉറപ്പ്‌ു വരുത്തുക. ശരീരഭാരം പെട്ടെന്നു കുറയുന്നില്ല എന്ന്‌ ഉറപ്പു വരുത്തുക. ഒരു മാസം 2 കിലോയില്‍ കൂടുതല്‍ കുറയാന്‍ അനുവദിക്കരുത്‌.

 മുലപ്പാലില്‍ ഉണ്ടാകുന്ന മാറ്റം കുഞ്ഞിനെ ബാധിക്കുമോ?

മുലപ്പാലില്‍ ഉണ്ടാകുന്ന മാറ്റം കുഞ്ഞിനെ ബാധിക്കുമോ?

നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തി കൊണ്ട്‌ കുഞ്ഞിന്‌ ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. 24 മണിക്കൂര്‍ നേരത്തെ ഉപവാസം മുലപ്പാലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തില്ല. പാലിലെ കൊഴുപ്പിന്റെ അളവ്‌ സമാനമായിരിക്കും.

പോഷകങ്ങളുടെ അളവ്‌ കുറയാന്‍ തുടങ്ങും

പോഷകങ്ങളുടെ അളവ്‌ കുറയാന്‍ തുടങ്ങും

എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ പോഷകങ്ങള്‍ കുറയാന്‍ തുടങ്ങുന്നതോടെ മുലപ്പാലിലും ചില പോഷകങ്ങളുടെ അളവ്‌ കുറയാന്‍ തുടങ്ങും. കുറെ കാലം ഉപവാസം അനുഷ്‌ഠിച്ചാല്‍ മാത്രമെ ഇത്‌ സംഭവിക്കുകയുള്ളു. ഉപവാസം നിറുത്തി കഴിഞ്ഞ്‌ പോഷക സമൃദ്ധമായ ആഹാരം ആവശ്യത്തിന്‌ കഴിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇതോര്‍ത്ത്‌ വിഷമിക്കേണ്ടതില്ല.

ഉപവസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ എന്തെല്ലാം?

ഉപവസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ എന്തെല്ലാം?

അവശ്യ പോഷകങ്ങളുടെ കുറവ്‌ അനുഭവപ്പെടാതെ ശ്രദ്ധിക്കണം. ശരീരത്തില്‍ പോഷകങ്ങളുടെ അളവ്‌ കുറയാതിരിക്കുന്നതിന്‌ ഡോക്ടറെ കണ്ട്‌ മള്‍ട്ടി വിറ്റാമിന്‍, കാത്സ്യം, അയണ്‍ ഗുളികകള്‍ എന്നിവ കഴിക്കേണ്ടത്‌ ഉണ്ടോ എന്ന്‌ ചോദിക്കുക.

ഉപവാസം കുഞ്ഞിനെ ബാധിക്കുന്നുണ്ട്‌

ഉപവാസം കുഞ്ഞിനെ ബാധിക്കുന്നുണ്ട്‌

ഉപവാസ സമയത്ത്‌ എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിന്‌ കലോറി ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുകയും വേണം. അല്ലാത്ത പക്ഷം കുഞ്ഞിനെ അത്‌ ബാധിച്ചേക്കാം. കുഞ്ഞിന്‌ താഴെ പറയുന്ന വിഷമങ്ങള്‍ അനുഭവപ്പെടുന്നുണ്ട്‌ എന്ന്‌ തോന്നിയാല്‍ ശിശുരോഗ വിദഗ്‌ധനെ ഉടന്‍ കാണുക.

 ഉപവസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

ഉപവസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

ഒരു ദിവസ എത്ര നാപ്കിന്‍ മാറ്റുന്നുണ്ട്‌ എന്ന്‌ നോക്കുക. നവജാത ശിശുവാണെങ്കില്‍ ദിവസം പല തവണ നാപ്കിന്‍ മാറ്റേണ്ടതായി വരും.കുറച്ചു കൂടി വലുതാണെങ്കില്‍ ദിവസം കുറഞ്ഞത്‌ നാല്‌ നാപ്കിനയെങ്കിലും മാറ്റേണ്ടതായി വരാറുണ്ട്‌. എണ്ണം ഇതില്‍ കുറവാണെങ്കില്‍ നിര്‍ജ്ജലീകരണത്തിന്റെ സൂചനയാണ്‌.

മലത്തിന്‌ നിറ വ്യത്യാസം ഉണ്ടോ

മലത്തിന്‌ നിറ വ്യത്യാസം ഉണ്ടോ

കുഞ്ഞിന്റെ മലത്തിന്‌ നിറ വ്യത്യാസം ഉണ്ടോ എന്ന്‌ ശ്രദ്ധിക്കുക. പച്ച നിറം കണ്ടായല്‍ ഉടന്‍ പീഡിയാട്രീഷനെ കാണുക.

കരഞ്ഞു കൊണ്ടരിക്കുന്നത്‌

കരഞ്ഞു കൊണ്ടരിക്കുന്നത്‌

കുഞ്ഞ്‌ ശാന്തമായിരക്കതെ നിയന്ത്രണമില്ലാതെ കരഞ്ഞു കൊണ്ടരിക്കുന്നത്‌ അസ്വസ്ഥത അനുഭവപ്പെടുന്നതിന്റെ സൂചനയാണ്‌.

ശരീര ഭാരം കുറയുന്നതും

ശരീര ഭാരം കുറയുന്നതും

ഉപവാസ കാലയളവില്‍ കുഞ്ഞിന്റെ ശരീര ഭാരം കുറയുന്നതും കൂടാതിരിക്കുന്നതും പോഷകം ആവശ്യത്തിന്‌ ലഭ്യമാകുന്നില്ല എന്നതിന്റെ സൂചനയാണ്‌. ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

English summary

questions that a breastfeeding mother may have during fasting

Here are some answers for the questions that a breastfeeding mother may have during fasting, take a look.
X
Desktop Bottom Promotion