ഒരു കഷ്ണം വെളുത്തുള്ളി പറയും പെണ്‍കുഞ്ഞാണെങ്കില്‍

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ ചിലര്‍ കണക്കുകൂട്ടിത്തുടങ്ങും ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്ന്. ചിലര്‍ ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കും ചിലര്‍ക്കാകട്ടെ പെണ്‍കുട്ടിയെയായിരിക്കും ഇഷ്ടം. ഗര്‍ഭകാലത്ത് തന്നെ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാം. ഗര്‍ഭകാലത്തെ ചില ലക്ഷണങ്ങള്‍ നോക്കിയാണ് ഇത് മനസ്സിലാക്കുന്നത്.

വയറ്റിലുള്ളത് ആണോ പെണ്ണോ നേരത്തേ അറിയാന്‍ ഈ ലക്ഷണം

എന്നാല്‍ ഇവ പൂര്‍ണമായും ശരിയാകണമെന്നും ഇല്ല. പണ്ട് മുതലേ ഇത്തരത്തിലുള്ള ചില ലക്ഷണങ്ങള്‍ നോക്കിയാണ് പലപ്പോഴും ഗര്‍ഭസ്ഥശിശു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുക. എന്തൊക്കെ ലക്ഷണങ്ങളാണ് പെണ്‍കുഞ്ഞാണ് വയറ്റിലുള്ളതെങ്കില്‍ പ്രകടമാവുക എന്ന് നോക്കാം.

 ഹൃദയസ്പന്ദനം

ഹൃദയസ്പന്ദനം

ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ഹൃദയസ്പന്ദനം നോക്കി പെണ്‍കുഞ്ഞാണോ എന്നറിയാം. പെണ്‍കുഞ്ഞാണെങ്കില്‍ ഹൃദയസ്പന്ദനം 140-160ന്റേയും ഇടയിലായിരിക്കും.

വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം നോക്കി ഇത് മനസ്സിലാക്കാം. വയറിന്റെ മുകള്‍ സ്ഥാനത്താണ് കുഞ്ഞ് കിടക്കുന്നതായി തോന്നുന്നതെങ്കില്‍ പെണ്‍കുഞ്ഞാവാനുള്ള് സാധ്യത വളരെ കൂടുതലാണ്.

 ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍ കൂടുതലാണെങ്കില്‍ പെണ്‍കുഞ്ഞാണെന്ന് ഉറപ്പിക്കാം. ഛര്‍ദ്ദിയും മനം പിരട്ടലും പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കുമ്പോഴായിരിക്കും കൂടുതല്‍.

വയറിന്റെ ആകൃതി

വയറിന്റെ ആകൃതി

വയറിന്റെ ആകൃതി നോക്കിയും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് തീരുമാനിയ്ക്കാം. വയര്‍ മുന്നിലേക്കുന്തി നില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ ആണ്‍കുഞ്ഞായിരിക്കും. എന്നാല്‍ സാധാരണ വയറിനേക്കാള്‍ അല്‍പം കൂടി വലുതായി തോന്നുന്നുവെങ്കില്‍ അത് പെണ്‍കുഞ്ഞായിരിക്കും.

മൂഡ് മാറ്റം

മൂഡ് മാറ്റം

ഗര്‍ഭിണികളില്‍ പെട്ടെന്നാണ് മൂഡ് മാറ്റം ഉണ്ടാവുന്നത്. ഡിപ്രഷന്‍, ദേഷ്യം, തുടങ്ങിയവയെല്ലാം കൂടുതലാണെങ്കില്‍ ഗര്‍ഭസ്ഥശിശു പെണ്ണാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്തനവലിപ്പം

സ്തനവലിപ്പം

ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്. ഇടത് സ്തനം വലതിനേക്കാള്‍ അല്‍പം വലുതാണെങ്കില്‍ പെണ്‍കുഞ്ഞാവാനുള്ള സാധ്യത വളെര കൂടുതലാണ്.

വെളുത്തുള്ളി മാജിക്

വെളുത്തുള്ളി മാജിക്

വെളുത്തുള്ളി കഴിച്ച് പെണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കാം. ഒരു കഷ്ണം വെളുത്തുള്ളി കഴിച്ചാലും നിങ്ങളുടെ ശരീരഗന്ധത്തില്‍ മാറ്റം വരുന്നില്ലെങ്കില്‍ പെണ്‍കുഞ്ഞായിരിക്കും. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കില്‍ വെളുത്തുള്ളി ഗന്ധം നല്ലതു പോലെ ഉണ്ടാവും എന്നാണ് പലരുടേയും അഭിപ്രായം

English summary

Noticeable Symptoms Of Baby Girl During Pregnancy

Can certain symptoms indicate that you’ll be a proud mom of a baby girl? Yes, it is true! Click here to learn more about these symptoms of having a baby girl!
Subscribe Newsletter