ഭക്ഷണത്തിലൂടെ സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റാം

Posted By:
Subscribe to Boldsky

പ്രസവശേഷം പല സ്ത്രീകളിലും കണ്ട് വരുന്ന ഒന്നാണ് സ്‌ട്രെച്ച് മാര്‍ക്‌സ്. ഇ തിനെ ഇല്ലാതാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരും ചില്ലറയല്ല. ക്രീമും, മറ്റ് ചികിത്സകളുമായി ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിയ്ക്കുന്നവരായിരിക്കും മിക്കാവാറും പേരും. ബീജാരോഗ്യത്തിന് ഒരു തക്കാളി ദിവസവും

എന്നാല്‍ ഇനി സ്‌ട്രെച്ച് മാര്‍ക്കിനെ പേടിയ്‌ക്കേണ്ട. ഭക്ഷണത്തിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ കഴിയും. ഏതൊക്കെ ഭക്ഷണമാണ് സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കേണ്ട, കെട്ടുകഥ

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന നല്ലൊരു പരിഹാരമാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റ് വര്‍ദ്ധിപ്പിക്കുന്നു.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം കൊണ്ട് സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കാം. സ്‌ട്രെച്ച് മാര്‍ക്‌സിനെ തുരത്താന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ഇത് ചര്‍മ്മകോശങ്ങള്‍ക്കിടയിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇതില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്. മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ അയവുള്ളതാക്കുകയും സ്‌ട്രെച്ച് മാര്‍ക്‌സ് കുറയ്ക്കുകയും ചെയ്യും.

പാല്‍

പാല്‍

ആരോഗ്യഗുണങ്ങള്‍ ധാരാളവും കാല്‍സ്യം കൊണ്ട് സമ്പുഷ്ടവുമാണ് പാല്‍. ഇത് ശരീരത്തില്‍ കൊളാജന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയുംചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോയാണ് മറ്റൊരു പഴം. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചന്നെ ചര്‍മ്മത്തില്‍ അടിഞ്ഞിരിയ്ക്കുന്ന അനാവശ്യ കൊഴുപ്പിനെ ഇത് ഇല്ലാതാക്കുന്നു. അതിലുപരി ചര്‍മ്മത്തിന് തിളക്കവും ചര്‍മ്മത്തിലെ പാടുകളും മാറ്റുന്നു.

 മുട്ട

മുട്ട

മുട്ടയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ഇത് ചര്‍മ്മത്തെ മൃദുവും പാടുകളില്ലാത്തതും ആക്കി മാറ്റുന്നു.

വെള്ളം

വെള്ളം

വെള്ളമാണ് മറ്റൊന്ന്. വെള്ളം ധാരാളം കുടിയ്ക്കുന്നത് ചര്‍മ്മത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

foods for stretch marks after pregnancy

Natural remedies for stretch marks can be quite effective; here are a few ways to get rid of stretch marks naturally.
Story first published: Thursday, February 16, 2017, 17:28 [IST]
Subscribe Newsletter