For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം തൂങ്ങിയ ചര്‍മ്മത്തിന് മുറുക്കം ഒരാഴ്ച

പ്രസവശേഷമുള്ള അയഞ്ഞു തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍

|

ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവും. ചിലരില്‍ തടി കൂടുകയും സ്‌ട്രെച്ച് മാര്‍ക്‌സും ഡിപ്രഷനും മറ്റ് ശാരീരിക അസ്വസ്ഥതകളും എല്ലാം ഉണ്ടാവും. എന്നാല്‍ പ്രസവം വരെ മാത്രമേ ഉള്ളൂ ആരോഗ്യസംരക്ഷണം എന്ന് ചിന്തിക്കാന്‍ പാടില്ല. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പ്രധാന കാരണം ഹോര്‍മോണ്‍ ആണ്. പ്രസവശേഷം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവുമ്പോള്‍ മാത്രമേ പല പ്രശ്‌നങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവൂ.

നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവോ?നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവോ?

പ്രസവ ശേഷമുള്ള ഇത്തരം മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചര്‍മ്മം തൂങ്ങുന്നതും വയര്‍ചാടുന്നതും എല്ലാം. എന്നാല്‍ പലപ്പോഴും പ്രസവശേഷം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നം ഭാവിയില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അത് പ്രസവ ശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ സഹായിക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ചെയ്താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

വെള്ളം കുടിക്കുന്നത് കൂട്ടുക

വെള്ളം കുടിക്കുന്നത് കൂട്ടുക

പ്രസവശേഷം അയഞ്ഞ ചര്‍മ്മത്തിന് ഉറപ്പ് നല്‍കുന്നതിനും വയറു ചാടുന്നത് തടയുന്നതിനും വെള്ളത്തിന് കഴിയും. ധാരാളം വെള്ളം കുടിക്കുന്നത് ഇതിനെ ഇല്ലാതാക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മുലയൂട്ടുന്നത് നിര്‍ബന്ധം

മുലയൂട്ടുന്നത് നിര്‍ബന്ധം

മുലയൂട്ടേണ്ടത് അത്യാവശ്യമാണ്. ചില സ്ത്രീകള്‍ പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞിനെ മുലയൂട്ടുന്ന കാര്യത്തില്‍ അല്‍പം പുറകോട്ട് നില്‍ക്കുന്നു. എന്നാല്‍ കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാവുന്നു.

വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നത്

പ്രസവ ശേഷം വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിന്റെ നഷ്ടപ്പെട്ടു പോയ ആകാര വടിവ് തിരിച്ചെടുക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് യോഗ പോലുള്ള വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്.

പ്രോട്ടീന്‍ ധാരാളം കഴിക്കുക

പ്രോട്ടീന്‍ ധാരാളം കഴിക്കുക

പ്രോട്ടീന്‍ ധാരാളം കഴിക്കാം. എന്നാല്‍ ജങ്ക്ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്. ഇത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം.

 ചര്‍മ്മത്തിനെ ശ്രദ്ധിക്കാം

ചര്‍മ്മത്തിനെ ശ്രദ്ധിക്കാം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പല കാര്യങ്ങള്‍ ഉണ്ട്. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനെ വളരെ ഇലാസ്റ്റിക് ആക്കുന്നു.

മസ്സാജ് ചെയ്യുന്നത്

മസ്സാജ് ചെയ്യുന്നത്

ശരീരത്തില്‍ മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ ചര്‍മ്മത്തിനെ ഉറപ്പിക്കുന്നതിന് സഹായിക്കുന്നു. ലോഷന്‍ കൊണ്ട് പലപ്പോഴും മസ്സാജ് ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും.

ഡയറ്റിംഗ് വേണ്ട

ഡയറ്റിംഗ് വേണ്ട

ഡയറ്റിംഗ് കൊണ്ട് പലപ്പോഴും ദോഷങ്ങളും നല്ല വശങ്ങളും ഉണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പ്രസവശേഷം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പല തരത്തില്‍ ആണ് നിങ്ങളെ ബാധിക്കുന്നത്.

ആരോഗ്യമുള്ള മനസ്സ്

ആരോഗ്യമുള്ള മനസ്സ്

നല്ല ആരോഗ്യമുള്ള മനസ്സാണ് ആദ്യം നിങ്ങള്‍ക്ക് വേണ്ടത്. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരു പോലെ ആരോഗ്യം നല്‍കാന്‍ പ്രാപ്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുകയാണ് ചെയ്യേണ്ടത്.

 ആദ്യ ആറുമാസം

ആദ്യ ആറുമാസം

ആദ്യ ആറുമാസം ആദ്യ ആറുമാസം തടി കുറയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടത് പ്രധാനം. കാരണം ഈ സമയത്ത് ശരീരത്തിലെ മസിലുകള്‍ അയവുള്ളതായിരിയ്ക്കും. തടി കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഫലം കാണും. എന്നാല്‍ ആറു മാസത്തിനു ശേഷം മസിലുകള്‍ ഉറയ്ക്കുന്നതു കൊണ്ട് തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും.

 കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍ കെഗെല്‍ വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും സിസേറിയന്‍ മുറിവുകള്‍ ഉണങ്ങിയ ശേഷം ചെയ്യുന്നതായിരിയ്ക്കും നല്ലത്

English summary

Effective Belly Skin Tightening Tips Post Pregnancy

Worried about saggy skin on your tummy after pregnancy? Want to get back in shape? Here we give effective tips for after pregnancy belly skin tightening
Story first published: Tuesday, December 12, 2017, 17:19 [IST]
X
Desktop Bottom Promotion